ഗോഡ്ഫാദർമാരില്ലാതെ സിനിമയിൽ കടന്നു വരുന്നതും നിലനിൽക്കുന്നതും വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. പ്രത്യേകിച്ച് Neoptisam നിലനിൽക്കുന്ന ഇന്ത്യൻ ഫിലിം ഇൻഡസ്ട്രിയിൽ, അതിനെല്ലാം അപവാദമായി ഒരു മനുഷ്യൻ ഒരു സാധാരണ പശ്ചാത്തലത്തിൽ നിന്ന് സിനിമയെലെത്തുക എന്നത് അപൂർവമായി മാത്രം സംഭവിക്കുന്ന കാര്യങ്ങളിലൊന്നാണ്. അത്തരം അപൂർവതകളിലൊന്നാണ് ഈ മനുഷ്യന്റെ ജീവിതവും. തല അജിത്, അന്നും ഇന്നും ഒരുപോലെ തുടരുന്ന ഒരുവന്..
ഇരുപത്തി അഞ്ചു വർഷം മുൻപാണ് വെളുത്തു മെലിഞ്ഞ ആ യുവാവ് ഒരു ഗോഡ്ഫാതെർമാരുമില്ലാതെ തമിഴ് സിനിമയിലേക് നടന്നു കയറിയത്. കൃത്യം പറഞ്ഞാൽ 1992 ഓഗസ്റ്റ് 2 ആയിരുന്നു അമരാവതി എന്ന അജിത്തിന്റെ കന്നി തമിഴ് ചിത്രത്തിന്റെ ഷൂട്ടിംഗ്.
അജിത്തിനെ അദ്ദേഹത്തിന്റെ നടന വൈഭവം കൊണ്ടോ, സ്ക്രീൻ പ്രെസെൻസ് കൊണ്ടോ ആയിരിക്കില്ല പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്നത് മറിച്ചും സ്വപ്നങ്ങൾ കീഴടക്കാൻ അതിനു വേണ്ടി അശ്രാന്തം പരിശ്രമിക്കാൻ ഈ മനുഷ്യൻ ഒരു ഇൻസ്പിറേഷൻ ആണ്.
ഈ മനുഷ്യൻ ഇനി എഴുനേറ്റു നടക്കില്ല എന്ന് പലരും പറഞ്ഞിട്ടുണ്ട്. രണ്ടര വർഷത്തോളം ബെഡിൽ ഒന്ന് അനങ്ങാൻ പോലും പറ്റാത്ത വിധം കഴിച്ചു കൂട്ടിയിട്ടുണ്ട്. അയാൾ അത്തരം ഒരുപാട് ബുദ്ധിമുട്ടുകളിലൂടെ കടന്നു പോയിട്ടുണ്ട്, 17 സർജറികൾ അതിൽ 14 എണ്ണം നട്ടെലിനു. ഇന്നും പിന്തുടരുന്ന നട്ടെല്ലിന്റെ പ്രശ്നങ്ങൾ ഒരിക്കലും അയാളെ ബാധിച്ച മട്ടില്ല, വീണു പോകുന്നിടത്തല്ല, അവിടന്ന് എഴുനേറ്റു മുന്നോട്ട് നടക്കുന്നതിലാണ് കാര്യം എന്നയാൾ വിശ്വസിക്കുന്നു.
കരിയറിന്റെ പീക്ക് ടൈമിൽ ആരും പ്രതീക്ഷിക്കാത്ത സമയത്തായിരുന്നു 2003 ൽ അജിത് സിനിമയിൽ നിന്നു ബ്രേക്ക് എടുത്തു റേസിങ്ലേക്ക് പോകാൻ തീരുമാനിച്ചത്. ജീവിതത്തിന്റെ നല്ല കുറെ വർഷങ്ങൾ അതിനായി അദ്ദേഹം മാറ്റി വച്ചു, ഇന്ത്യയെ പ്രതിനിധികരിച്ചു പല സീരിസിൽ മത്സരിച്ചു.
ഇതിനിടെ തിരിച്ചു വന്നു പേരരസിന്റെ തിരുപ്പതിയിലുടെ, ചിത്രം ആവറേജ് ആയിരുന്നു ഗോഡ്ഫാദർ എന്ന വരളാറിലുടെ തമിഴ് സിനിമയ്ക്കു ഒരു ഇൻഡസ്ട്രിയൽ ഹിറ്റ് സമ്മാനിച്ച്. 2010 ൽ ഫോർമുല ടു റേസിങ്ങിൽ ഇന്ത്യയെ പ്രതിനിധികരിച്ചു. റേസിംഗ് കരിയറിൽ പീക്ക് ടൈമിൽ അദ്ദേഹം ഇന്ത്യയുടെ നമ്പർ 3 ഡ്രൈവർ ആയിരുന്നു.
സംവിധായകൻ ശിവ ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്, വിവേകത്തിന്റെ കഥ അജിത്തിനോട് പറയുന്നത് അദ്ദേഹം സർജറി കഴിഞ്ഞു വിശ്രമിക്കുന്ന ആശുപത്രിയിൽ വച്ചാണ്. ആ അവസ്ഥയിൽ ഒരിക്കലും അദ്ദേഹം ആ ചെയ്യില്ല എന്ന രീതിയിലുള്ള ശാരീരിക അധ്വാനം വേണ്ട ആ വേഷവുമായി ചെന്ന ശിവയോട് ഒരു yes, പറയുമ്പോൾ, ശിവ ആശ്ചര്യപെടാൻ വഴിയില്ല കാരണം, ആ മനുഷ്യൻ അങ്ങനെയാണ്.
എല്ലുകൾ ഒടിഞ്ഞു നുറുങ്ങിയ വേദന പോലും വക വയികാതെ വീണ്ടും ക്യാമറക്ക് മുന്നിൽ ചെല്ലാൻ മടിയില്ലാത്ത അപൂർവം പേരിലൊരാൾ. ഇതൊരു പുകഴ്ത്തുപാട്ടല്ല. മറിച്ചു ആ Never Die attitude നു ഉള്ള സ്മരണികയാണ്..