പാലിയേക്കര ടോൾ ബൂത്തിൽ വാഹനങ്ങളുടെ നീണ്ട നിര കിലോമീറ്ററുകൾ നീണ്ട വാഹന കുരുക്ക് ഒടുവിൽ കലക്ടർ അനുപമ ഇടപെട്ടു .ടോള്‍പ്ലാസയിലെ വാഹനക്കുരുക്കില്‍ അകപ്പെട്ട കലക്ടർ ഒടുവിൽ ടോള്‍ബൂത്ത് തുറന്ന് വാഹനങ്ങള്‍ കടത്തിവിടുകയായിരുന്നു. കിലോമീറ്ററുകൾ നീണ്ട ഗതാഗതക്കുരുക്കുണ്ടായിട്ടും നടപടിയെടുക്കാതിരുന്ന പൊലീസിനെയും ടോൾപ്ലാസ ജീവനക്കാരെയും കലക്ടർ ശാസിക്കുകയും ചെയ്തു.
തിരുവനന്തപുരത്തു നിന്ന് ഉദ്യോഗസ്ഥരുടെ യോഗം കഴിഞ്ഞു മടങ്ങി വരുകയായിരുന്നു ജില്ലാ കളക്ടർ അനുപമ .വ്യാഴാഴ്ച രാത്രി 11.30-നായിരുന്നു സംഭവം. ഈ സമയം ടോള്‍പ്ലാസയ്ക്ക് ഇരുവശത്തും ഒന്നരക്കിലോമീറ്ററോളം വാഹനങ്ങളുടെ നീണ്ട നിരയുണ്ടായിരുന്നു. ദേശീയപാതയിലെ വാഹനത്തിരക്കില്‍പ്പെട്ട കളക്ടര്‍ 15 മിനിറ്റ് കാത്തുനിന്നശേഷമാണ് ടോള്‍ബൂത്തിനു മുന്നിലെത്തിയത്. ജനം വലയുന്നത് നേരിട്ടറിഞ്ഞ കലക്ടർ അധികൃതരെ വിളിച്ചുവരുത്തി യാത്രക്കാരെ എന്തിനാണ് വലയ്ക്കുന്നതെന്ന് ചോദിച്ചു. പിന്നീട് പൊലീസിനോട് ടോൾബൂത്ത് തുറന്നുകൊടുക്കാൻ ആവശ്യപ്പെടുകയായിരുന്നു.
ഗതാഗതക്കുരുക്ക് പൂർണമായും പരിഹരിച്ച ശേഷമാണ് അനുപമ മടങ്ങിയത്. അഞ്ച് വാഹനങ്ങളേക്കാൾ കൂടുതലുണ്ടെങ്കിൽ കാത്തുനിർത്താതെ കടത്തി വിടണമെന്നാണ് ചട്ടമെങ്കിലും ടോൾ പ്ലാസകളിൽ ഇത് പാലിക്കാറില്ല.ടോൾ പ്ലാസകളെ കുറിച്ച് മുൻപും ഒരുപാട് പരാതികൾ ഉണ്ടായിട്ടുണ്ടെങ്കിൽ ഇങ്ങനെ ഒരു ധീരമായ നടപടി ഉണ്ടാകുന്നത് ആദ്യം .ഇതിനകം ആയിരങ്ങൾ ആണ് കളക്ടറുടെ നടപടി അഭിനന്ദിച്ചു എത്തിയത് .