Breaking News
Home / Lifestyle / പോലീസുകാര്‍ അനുഭവിക്കുന്ന കഷ്ടതകളെ കുറിച്ച് ഫേസ്ബുക്കില്‍ കുറിപ്പെഴുതിയ എസ്‌ഐക്ക് പണികിട്ടി..!!

പോലീസുകാര്‍ അനുഭവിക്കുന്ന കഷ്ടതകളെ കുറിച്ച് ഫേസ്ബുക്കില്‍ കുറിപ്പെഴുതിയ എസ്‌ഐക്ക് പണികിട്ടി..!!

കോട്ടയം: പോലീസുകാര്‍ അനുഭവിക്കുന്ന കഷ്ടതകളെ കുറിച്ച് ഫേസ്ബുക്കില്‍ കുറിപ്പെഴുതിയ എസ്‌ഐയെ സ്ഥലംമാറ്റി. പോലീസുകാര്‍ നേരിടുന്ന പ്രതികൂല സാഹചര്യങ്ങളെക്കുറിച്ചും, അനുഭവിക്കുന്ന ആത്മസംഘര്‍ഷങ്ങളെക്കുറിച്ചും ഫെയ്സ്ബുക്കില്‍ കുറിപ്പെഴുതിയ മനു വി നായരെയാണ് ചുമതലയേറ്റു രണ്ടു മാസത്തിനകം സ്ഥലംമാറ്റിയത്.

ചങ്ങനാശേരി എസ്‌ഐ ആയിരുന്ന മനു വി നായരെയാണു കോട്ടയം ട്രാഫിക് സ്റ്റേഷനില്‍ അഡീഷനല്‍ എസ്‌ഐ ആയി സ്ഥലം മാറ്റിയിരിക്കുന്നത്. വൈറലായ ഫേസ്ബുക് പോസ്റ്റാണ് പെട്ടെന്നുള്ള ഈ സ്ഥലംമാറ്റത്തിനു കാരണമായതെന്നാണ് പോലീസുകാര്‍ക്കിടയിലെ സംസാരം.

നമ്മള്‍ ആലപ്പുഴക്കാര്‍ എന്ന ഫേസ്ബുക്ക് പേജിലായിരുന്നു മനു വി നായരുടെ കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നക്. മാര്‍ച്ച് 15 ന് ആയിരുന്നു ഇത് ആ പേജില്‍ പ്രത്യക്ഷപ്പെട്ടത്. കുറിപ്പ് പോസ്റ്റ് ചെയ്ത് മണിക്കുറുകള്‍ക്ക് അകം തന്നെ അത് വൈറലായിരുന്നുയ

മനു വി നായരുടെ ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം:

പ്ളീസ് ഒന്ന് വായിച്ചിട്ടു പോയ്കൊള്ളു…

ചങ്ങനാശേരി S I മനു വി നായർ എഴുതുന്നു….

ഞാൻ ചങ്ങനാശ്ശേരിയിൽ പഠിച്ച ആളും ഇപ്പൊ ചങ്ങനാശ്ശേരി എസ് ഐ യും ആണ്. ചില പോസ്റ്റ്‌കളും കമന്റുകളും കണ്ടത്കൊണ്ട് ഇത് എഴുതുന്നു.

നിങ്ങൾ തണുത്തു മരവിച്ച മൃതുദേഹങ്ങളിൽ തൊട്ടിട്ടുണ്ടോ.? പുഴു അരിക്കുന്ന ചീഞ്ഞളിഞ്ഞ ശവശരീരങ്ങളിൽ ഡ്രെസ്സുകൾ വരെ മാറ്റി പരിശോധിക്കുന്നത് പരിശോധിക്കുന്നത് കണ്ടിട്ടുണ്ടോ ?
പൊള്ളി കരിഞ്ഞ മൃതദേഹം കൈകളിൽ വാരി എടുത്തിട്ടുണ്ടോ ? ഒരു മാന്യന്മാരും തിരിഞ്ഞു നോക്കാതെ ചോരയിൽ കുളിച്ചു റോഡിൽ ആക്സിഡന്റ് ആയി കിടക്കുന്നവരെ മടിയിൽ കിടത്തി ഹോസ്പിറ്റലിൽ എത്തിച്ചിട്ടുണ്ടോ ? പെരുമഴയിലും രാത്രിയിലും റെയിൽവേ ട്രാക്കിലെ ചിതറി തെറിച്ച മാംസകഷ്ണങ്ങൾക്കു കാവൽ നിന്നിട്ടുണ്ടോ ? ഇതൊക്കെ യാതൊരു അറപ്പും വെറുപ്പും കൂടാതെ ഞങ്ങൾ ചെയ്യാറുഉണ്ട്.

പരിക്കേറ്റവരെ ഹോസ്പിറ്റലിൽ എത്തിക്കുന്നു…

തെരുവിൽ അലയുന്നവരെ ശല്യമുണ്ടാക്കുന്ന മാനസിക രോഗികളെ മാനസിക ആരോഗ്യ കേന്ദ്രങ്ങളിൽ എത്തിക്കുന്നു…. ഈ വേനലിലും മണിക്കുറുകൾ വെയിലിൽ നിന്നും ട്രാഫിക് നിയന്ത്രിക്കുന്നു….
മോഷണം, അടിപിടി നടക്കുന്നിടത്തു ഓടി എത്തുന്നു.. അമ്മയും മക്കളും ആയുള്ള വഴക്കുകൾ അയൽക്കാർ തമ്മിലുള്ള വഴക്കുകൾ ഭാര്യേം ഭർത്താവും ആയുള്ള വഴക്കുകൾ അങ്ങനെ എന്തെല്ലാം സ്ഥലങ്ങളിൽ ഞങ്ങൾ മധ്യസ്ഥത നിന്നു കാര്യങ്ങൾ രമ്യമായി പരിഹരിക്കുന്നു..

ഏതു സമരത്തിലും സമരക്കാരുടെ ചീത്തവിളി കേൾക്കാനും ഞങ്ങൾ മുന്നിൽ ഉണ്ടാകും.. ഉത്സവപ്പറമ്പുകളിൽ പെരുനാൾ പറമ്പുകളിൽ, ആനയുടെ കൂടെ, വെടിക്കെട്ട്‌ ശാലക്കു മുന്നിൽ ഒക്കെ പകലും രാത്രീലും മഴയത്തും വെയിലത്തും ഒക്കെ ജീവൻ വരെ പണയം വെച്ച് ഞങ്ങളെ കാണാം..

വിഷു ഈസ്റെർ റംസാൻ ക്രിസ്റ്മസ് ഒന്ന്നും ഞങ്ങൾ സ്വന്തം വീട്ടിൽ ആഘോഷിക്കാറില്ല… നിങ്ങളുടെ ആഘോഷങ്ങൾക്ക് സുരക്ഷ ഒരുക്കാൻ റോഡിലും ആഘോഷ സ്ഥലങ്ങളിലും ഞങ്ങൾ ഉണ്ടാകും.. മക്കളുടെ സ്കൂൾ ഞങ്ങൾ കണ്ടിട്ടില്ല. ഭാര്യയെ psc. എഴുതിക്കാൻ കൊണ്ടുപോകാറില്ല. അമ്മയുടെ കൂടെ ഓണം ഉണ്ണാറില്ല..
പിന്നെ ഞങ്ങൾ ചെയ്യുന്ന മഹാപാതകം റോഡിൽ ചെക്കിങ് നടത്തുന്നു…

പെറ്റി പിടിക്കുന്നു.. ഊതിക്കുന്നു…
നമ്മുടെ അമ്മമാരും സഹോദരിമാരും ഒക്കെ മാലയുംവളയും ഒക്കെ ഇട്ടു സുരക്ഷിതരായി വീട് എത്തുന്നതിൽ ഈ ചെക്കിങ്ങിനുള്ള പങ്കു നിങ്ങൾ ആലോചിച്ചിട്ടുണ്ടോ ? ലൈസൻസും ഇൻഷുറൻസും ഇല്ലാതെ നമ്മുടെ സഹോദരന്മാർ റോഡിൽ ചീറിപ്പാഞ്ഞു ജീവനുകൾ എടുത്താലും നമുക്ക് ഒരു നഷ്ടവും ഇല്ലെന്നാണോ ? കഞ്ചാവുകാരും ലഹരി മാഫിയയും നമ്മുടെ കുട്ടികളെ വലവീശുമ്പോളും ഞങ്ങൾ റോഡിൽ ഇറങ്ങാതെ സ്റ്റേഷനിൽ കുത്തി ഇരിക്കണമെന്നാണോ നിങ്ങൾ ആഗ്രഹിക്കുന്നത് ?

ഇനി മറ്റൊരു കാര്യം… ഈ പോസ്റ്റുകളിലും കമന്റ്കളിലും ഞങ്ങളെ പിതൃസൂന്യരെന്നും മറ്റും വിളിക്കുന്നവരോട് ഒന്നു ചോദിക്കട്ടെ… ? നിങ്ങൾക്കോ നിങ്ങളുടെ സഹോദരന്മാർക്കോ സഹോദരിക്കോ പോലീസിൽ ഒരു ജോലി കിട്ടിയാൽ അത് വേണ്ടാന്നു വെക്കുമോ ? അപ്പോളും ഇതുതന്നെ ആയിരിക്കുമോ നിങ്ങളുടെ കാഴ്ചപ്പാട് ?
പിന്നെ നല്ലതും ചീത്തയും എല്ലാത്തിലും ഉണ്ട്. കാരണം പോലീസും ഈ സമൂഹത്തിന്റെ തന്നെ ഒരു ഭാഗമാണ്. അത് അതുമനസിലാക്കാൻ ശ്രമിക്കുക. ഒരു പെറ്റി തന്നതിന്റെ പേരിലോ ഊതിച്ചതിന്റെ പേരിലോ പോലീസിനെ വെറുക്കാതിരിക്കുക. ഓരോന്നിനും അതിന്റെതായ ഉദ്ദേശ ലക്ഷ്യങ്ങൾ ഉണ്ടെന്നു അറിയുക.

ഒന്നും ഒന്നരയും വർഷത്തെ കടുത്ത ചോര നീരാക്കുന്ന ശാരീരികവും മാനസികവും ആയ ട്രൈനിങ്ങിനു ശേഷമാണ് ഓരോ പോലീസ്‌കാരനും പുറത്തു വരുന്നത്. അത് സാദാരണ പോലീസ്കാരൻ മുതൽ ഡിജിപി വരെയും… അതുകൊണ്ട് തന്നെ ഉള്ളിൽ ഭയമില്ല. നാണക്കേട് ഇല്ല. ഉള്ളത് ആത്മവിശ്വാസം ആണ്. അതുകൊണ്ട് പോലീസ് പോലീസിന്റെ ജോലി ചെയ്യുക തന്നെ ചെയ്യും… സന്മനസ്സും നല്ല കാഴ്ചപ്പാടും ഉള്ളവർ സപ്പോർട്ട് ചെയ്യട്ടെ.. സപ്പോർട്ട് ചെയ്യുന്നവർക്കും അല്ലാത്തവർക്കും എല്ലാർക്കും ഒരു വ്യത്യാസവും കൂടാതെ പോലീസിന്റെ സേവനം എന്നും ഉണ്ടാകും…

പിന്നെ പോലീസ് പോലീസ് ആണ് എന്നും…

About Intensive Promo

Leave a Reply

Your email address will not be published.