Breaking News
Home / Lifestyle / ആ ഡോക്ടര്‍ കുറ്റക്കാരിയല്ല, പ്രചരിക്കുന്ന വീഡിയോ വ്യാജം

ആ ഡോക്ടര്‍ കുറ്റക്കാരിയല്ല, പ്രചരിക്കുന്ന വീഡിയോ വ്യാജം

തിരുവനന്തപുരം: രോഗികള്‍ കാത്ത് നില്‍ക്കുമ്പോള്‍ മൊബൈലില്‍ കളിച്ചിരുന്ന് ഡോക്ടര്‍ എന്ന് പറഞ്ഞ് പ്രചരിക്കുന്ന വീഡിയോ വ്യാജം. വീഡിയോയില്‍ ആ സമയം ഉണ്ടായിരുന്ന രോഗി തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയുടെ സത്യാവസ്ഥ വെളിപ്പെടുത്തി രംഗത്തു വന്നത്.

തിരുവനന്തപുരം കന്യാകുളങ്ങര ഗവണ്മെന്റ് ഹോസ്പിറ്റലില്‍ ഹര്‍ത്താല്‍ ദിവസമാണ് സംഭവം. ‘മൊബൈലില്‍ കളിച്ചു കൊണ്ടിരിക്കുന്ന ഡോക്ടര്‍. പാവം രോഗികള്‍ വരിയില്‍. അധികാരികളില്‍ എത്തുന്നത് വരെ ഷെയര്‍ ചെയ്യുക’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്.

തുടര്‍ന്ന് ഡോക്ടറെ വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഈ അവസതരത്തിലാണ് രോഗി തന്നെ സത്യാവസ്ഥയുമായി രംഗത്തെത്തിയത്.

‘സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയിലുള്ള രോഗി ഞാനാണ്. ഡോക്ടര്‍ മൊബൈലില്‍ കളിക്കുന്നതല്ല അത്. എന്റെ മുന്‍പേ എത്തിയ രോഗിയുടെ രോഗവിവരം നോക്കിയതായിരുന്നു. എന്നോട് ചോദിച്ചിട്ടാണ് നോക്കിയത്. ഞാന്‍ നേരത്തെ കാണിച്ചതാണ്.

അതിന്റെ റിസല്‍ട്ട് കാണിക്കാന്‍ വേണ്ടി എത്തിയതാണ്. ഇങ്ങനെ പ്രചരിപ്പിക്കുന്നത് ശരിയല്ല. ഡോക്ടര്‍ കുറ്റക്കാരിയല്ല’. വീഡിയോ എടുത്തയാള്‍ക്ക് തെറ്റ് പറ്റിയതാണെന്നും അദ്ദേഹം ഫേസ്ബുക്ക് വീഡിയോയില്‍ പറയുന്നു

About Intensive Promo

Leave a Reply

Your email address will not be published.