Breaking News
Home / Lifestyle / ആ വലിയ ഭാഗ്യം നടി ആനിക്ക്‌ ലഭിക്കാതെ പോയതിനു പിന്നില്‍

ആ വലിയ ഭാഗ്യം നടി ആനിക്ക്‌ ലഭിക്കാതെ പോയതിനു പിന്നില്‍

മലയാള സിനിമയിലേക്ക് എണ്‍പതുകളുടെ അവസാനത്തിലും തൊണ്ണൂറുകളിലും എത്തിയ നായികമാര്‍ എല്ലാം തന്നെ മോഹന്‍ലാലുമായി ഒരു സിനിമ എങ്കിലും ചെയ്തിരുന്നു, എന്നാല്‍ മോഹന്‍ലാലിനൊപ്പം ഒരു സിനിമ ചെയ്യാന്‍ സാധിക്കാതെ മറ്റെല്ലാ സൂപ്പര്‍താരങ്ങള്‍ക്കൊപ്പവും അഭിനയിച്ച നടിയായിരുന്നു ആനി.

മമ്മൂട്ടിയുമായി മഴയെത്തും മുന്‍പേയും, സുരേഷ് ഗോപിയുമായി രുദ്രാക്ഷവും, ജയറാമുമായി പുതുക്കോട്ടയിലെ പുതുമണവാളനും, ദിലീപുമായി ആലഞ്ചേരി തമ്പ്രാക്കളും ആനിയുടെ കരിയറിലെ ശ്രദ്ധേയ സിനിമകളാണ്, പക്ഷെ മോഹന്‍ലാലുമായി ഒരു സിനിമ ചെയ്യാന്‍ ആനിയ്ക്ക് കഴിയാതെ പോയത് അന്നത്തെ കാലത്തെ പ്രേക്ഷകരെ തീര്‍ത്തും നിരാശാരാക്കിയിരുന്നു.

മോഹന്‍ലാലിന്‍റെ നായികയായി ആനി അഭിനയിക്കുന്ന ഒരു സിനിമ പ്ലാന്‍ ചെയ്തെങ്കിലും ഷാജി കൈലാസ് ആനിയെ വിവാഹം ചെയ്തതോടെ മലയാളത്തിന്റെ ഭാഗ്യാ നായികാ സിനിമാ ജീവിതം ഉപേക്ഷിക്കുകയായിരുന്നു.

മോഹന്‍ലാലിന് ശോഭനയെപ്പോലെ ഏറ്റവും ഇണങ്ങുന്നതായ ഒരു നായിക മുഖമാണ് ആനിയുടെതെന്ന് ഇന്നത്തെ തലമുറയിലെ സിനിമാ പ്രേക്ഷകര്‍ പങ്കുവെയ്ക്കുന്നു, സോഷ്യല്‍മീഡിയയിലെ ഒരു പ്രമുഖ സിനിമാ ഗ്രൂപ്പിലാണ് നിര്‍ഭാഗ്യവശാല്‍ ഒന്നിക്കാതെ പോയ ഈ കോമ്പിനേഷനെക്കുറിച്ച് ആരാധകര്‍ ഇപ്പോള്‍ചര്‍ച്ച നടത്തിയിരിക്കുന്നത്.

വരും നാളുകളില്‍ ഇവര്‍ ഒന്നിക്കാനുള്ള സാധ്യതയും പ്രേക്ഷകര്‍ തള്ളിക്കളയുന്നില്ല. ഒരു കാലത്തെ മലയാള സിനിമയുടെ ഭാഗ്യ നായികയായിരുന്നു ആനി, ‘അമ്മയാണ സത്യം’ എന്ന ചിത്രത്തിലൂടെ ബാലചന്ദ്രമേനോനാണ് ആനിയെ സിനിമാ ലോകത്തിനു പരിചയപ്പെടുത്തുന്നത്.

അഭിനയ ചാതുര്യം കൊണ്ടും സൗന്ദര്യം കൊണ്ടും പ്രേക്ഷക മനസ്സില്‍ ഇടം നേടിയ ആനിയുടെ രണ്ടാം വരവിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.

About Intensive Promo

Leave a Reply

Your email address will not be published.