ആരോഗ്യം പലപ്പോഴും നമ്മുടെ ജീവിത രീതികളും ഭക്ഷണ രീതികളും അനുസരിച്ചാണ് ഉള്ളതെന്നു പറഞ്ഞാല്‍ തെറ്റില്ല. ആരോഗ്യകരമായ ചിട്ടകളും ഭക്ഷണങ്ങളുമെല്ലാം രോഗത്തെ തടയാനും ആരോഗ്യകരമായ ശരീരവും ഒപ്പം ചര്‍മവും ലഭിയ്ക്കാനും സഹായിക്കുന്നവയാണ്. പൊതുവേ ആരോഗ്യകരമായ ശീലങ്ങള്‍ വെറുംവയററില് തുടങ്ങണം, തുടങ്ങും എന്നു പറയും. കാരണം വെറുംവയറ്റില്‍ എന്തു കഴിച്ചാലും പെട്ടെന്നു ശരീരത്തില്‍ അതിന്റെ ഗുണം ലഭ്യമാകുമെന്നു വേണം, പറയാന്‍.
നെല്ലിക്ക സ്ഥിരമാക്കിയാല്‍ നമ്മുടെ ശരീരത്തില്‍ വന്നു ചേരുന്ന മാറ്റങ്ങള്‍ ചെറുതല്ല. ഇത് ആരോഗ്യപരമായ ഗുണങ്ങള്‍ മാത്രമല്ല, ചര്‍മത്തിനും മുടിയ്ക്കുമെല്ലാം ഒരുപോലെ സഹായകവുമാണ്. മറ്റു മാര്‍ഗങ്ങള്‍ ഒന്നും തന്നെ വേണമെന്നില്ല. രാവിലെ വെറുംവയറ്റില്‍ ഒരു നെല്ലിക്ക ചവച്ചരച്ചു കഴിയ്ക്കുന്നത് ഏറെ ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കും. ഇത് ഒരു മാസം അടുപ്പിച്ചു ശീലമാക്കിയാല്‍ നമ്മുടെ ശരീരത്തിനും ചര്‍മത്തിലും മുടിയിലുമെല്ലാം ഇതു വരുത്തുന്ന മാറ്റങ്ങള്‍ നിരവധിയാണ്.
ശരീരത്തിലെ കൊളസ്ട്രോള്‍ കുറയ്ക്കാനുള്ള ഏറ്റവും നല്ല വഴിയാണ് വെറുംവയറ്റില്‍ നെല്ലിക്ക ചവച്ചരച്ചു കഴിയ്ക്കുന്നത്. ഇത് ചീത്ത കൊളസ്ട്രോളിനെ പുറന്തള്ളി രക്തധമനികളില്‍ കൊളസ്ട്രോള്‍ അടിഞ്ഞു കൂടുന്നതു തടയും. ഇതു വഴി രക്തപ്രവാഹം നല്ല രീതിയില്‍ നടക്കാനും ഹൃദയത്തിന്റെ ആരോഗ്യത്തിനും ഗുണം നല്‍കും.
തടിയും വയറുമെല്ലാം കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നവര്‍ക്ക് ഏറെ നല്ലതാണ് വെറുംവയറ്റില്‍ നെല്ലിക്ക ചവച്ചരച്ചു കഴിയ്ക്കുന്നത്. നെല്ലിക്കയിലെ ഹൈ പ്രോട്ടീന്‍ തോത് ശരീരത്തിലെ ആവശ്യമില്ലാത്ത കൊഴുപ്പു കുറയ്ക്കും.ഇതിലെ വൈറ്റമിന്‍ സി കൊഴുപ്പു കളയാന്‍ സഹായിക്കും. ശരീരത്തിലെ ടോക്സിനുകള്‍ ഒഴിവാക്കിയും ദഹനം ശക്തിപ്പെടുത്തിയുമെല്ലാം ഈ ഗുണം ശരീരത്തിന് നല്‍കും.
പ്രമേഹം നിയന്ത്രിച്ചു നിര്‍ത്താന്‍ സാധിയ്ക്കുന്ന നല്ലൊന്നാന്തരം വഴിയാണ് വെറുംവയറ്റിലെ നെല്ലിക്കാ പ്രയോഗം. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിച്ചു നിര്‍ത്താന്‍ സഹായിക്കും. ഇന്‍സുലിന്‍ ശരീരം വേണ്ട വിധത്തില്‍ ഉപയോഗപ്പെടുത്താനും ഇത് ഏറെ നല്ലതാണ്. പ്രമേഹ രോഗികള്‍ക്ക് നെല്ലിക്ക നല്ലൊരു മരുന്നാണ്. ഇതിലെ ചവര്‍പ്പു തന്നെയാണു പരിഹാരമാകുന്നത്.
നെല്ലിക്കയും മഞ്ഞള്‍പ്പൊടിയും ചേര്‍ത്തു കഴിയ്ക്കുന്നത് ഏറെ നല്ലതാണ്. മുടിയുടെ ആരോഗ്യത്തിനും നല്ലൊരു വഴിയാണ് വെറുംവയറ്റില്‍ നെല്ലിക്ക കഴിയ്ക്കുന്നത്. ഇത് മുടി വളര്‍ച്ചയ്ക്കു മാത്രമല്ല, അകാല നര തടയാനും മുടി കൊഴിയുന്നതു നിയന്ത്രിയ്ക്കാനുമെല്ലാം ഇത് ഉള്ളിലേയ്ക്കു കഴിയ്ക്കുന്നതും മുടിയില്‍ ഉപയോഗിയ്ക്കുന്നതുമെല്ലാം ഗുണം ചെയ്യും.