വളരെ ചെറിയ സമയം കൊണ്ട് മലയാള സിനിമയിൽ സ്വന്തമായി സ്ഥാനം നേടിയെടുത്ത താരമാണ് ടൊവിനോ തോമസ്. വില്ലനായി സിനിമയിൽ എത്തുകയും പിന്നീട് നായിക തിളങ്ങുകയായിരുന്നു താരം. 2012ൽ ദുൽഖറിന്റെ വില്ലനായി തുടങ്ങുകയും 2018 ആയപ്പോഴേയ്ക്കും മലയാളത്തിന്റെ പ്രണയ നാടനാവുകയായിരുന്നു. സിനിമാ പാരമ്പര്യമില്ലാത്ത ടൊവിനോ സ്വന്തം കഴിവു കൊണ്ട് മാത്രമാണ് ഇന്നു കാണുന്ന നിലയിൽ എത്തിയത്.
എന്ന് നിന്റെ മൊയ്തീൻ എന്ന ചിത്രത്തിലെ അപ്പു എന്ന കഥാപാത്രമായിരുന്നു ടൊവിനോയുടെ കരിയറിനെ തന്നെ മാറ്റി മറിച്ചത്. ചെറിയ വില്ലൻ ഷെയ്ഡ് കഥാപാത്രമായിരുന്നിട്ടും അത് ടൊവിനോയുടെ കയ്യിൽ എത്തിയപ്പോൾ അത് മറ്റൊരു ലെവലിലേയ്ക്ക് മാറുകയായിരുന്നു. പിന്നീട് പുറത്തിറങ്ങിയ എല്ലാ ചിത്രങ്ങളിലും ടൊവിനോയുടെ വ്യത്യസ്തമായ മുഖങ്ങളായിരുന്നു കണ്ടിരുന്നത്.
വില്ലൻ എന്ന ലേബലിൽ നിന്ന് മലയാള സിനിമയിലെ ഇമ്രാൻ ഹഷ്മി എന്ന വിശേഷണം ടൊവിനേയ്ക്ക് ചാർത്തപ്പെട്ടു. ഉമ്മ ഇത്രയധികം ഹൈക്ക് കൊടുത്ത മലയാളത്തിലെ ഓരോയൊരു താരമായിരിക്കും ടൊവിനോ തോമസ്. ഇപ്പോഴിത മഴവില്ല് മനോരമ സംപ്രേക്ഷണം ചെയ്യുന്ന തകർപ്പൻ കോമഡിൽ ഉമ്മ വെയ്ക്കുന്നതിന്റെ കഷ്ടപ്പാടിനെ കുറിച്ച് വിവരിക്കുകയാണ് താരം.
മലയാളത്തിലെ ഇമ്രാൻ ഹഷ്മി എന്നാണ് ടൊവിനോയെ പ്രേക്ഷകർ വിളിക്കുന്നത്. എന്നാൽ ഇതൊരു നെഗറ്റീവ് സെൻസിൽ അല്ലെന്നുള്ളതാണ് ഏറെ ശ്രദ്ധേയം . എല്ലാ പ്രായത്തിൽപ്പെട്ടവർക്കും ഏറെ ഇഷ്ടപ്പെട്ട താരമാണ് ടൊവിനോ. യൂത്തന്മാർ മാത്രമല്ല കുടുംബ പ്രേക്ഷകർ വരെ ടൊവിനോയുടെ ഫാൻസ് ലിസ്റ്റിലുണ്ട്. അതേസമയം ഇമ്രാൻ ഹഷ്മി എന്ന പ്രേക്ഷകരുടെ വിളിപ്പേര് പോസ്റ്റീവായിട്ടാണ് താരം എടുത്തിരിക്കുന്നത്
ടൊവിനോയുടെ കരിയറിലെ സൂപ്പർ ഡ്യൂപ്പർ ഹിറ്റ് ചിത്രമായിരുന്നു മായനാദി.
രണ്ടു പേർ തമ്മിലുള്ള പ്രണയത്തെ മോശമായ രീതിയിൽ ചിത്രീകരിക്കാതെ അങ്ങേയറ്റം മനോഹരമായിട്ടായിരുന്നു മയാനദിൽ അവതരിപ്പിച്ചത്. അതിനു ശേഷം പുറത്തു വന്ന അഭിയുടെ കഥ അനുവിന്റേയും തീവണ്ടിയും പ്രണയ പശ്ചാത്തലമുളള ചിത്രങ്ങളായിരുന്നു. ഈ മൂന്ന് ചിത്രങ്ങളിലെ ലിപ് ലോക്ക് ഏറെ ചർച്ച വിഷയമായിരുന്നു. മൂന്ന് സിനിമയിലാണ് ലിപ് ലോക്ക് രംഗങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും മുഴുവൻ ചിത്രങ്ങളിലും ഉമ്മവെച്ച ഒരു പ്രതീതിയാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് ലഭിക്കുന്നത്. താരത്തെ ട്രോളാനായി ഇടയ്കക് ലിപ് ലോക്ക് പ്രയോഗിക്കുന്നുമുണ്ട്.
എന്റെ ഉമ്മാന്റെ പേര് എന്ന ചിത്രം സംസാരിക്കുന്നത് കിസ്സിനെ കുറിച്ചല്ല. അമ്മ എന്ന അർഥം വരുന്ന ഉമ്മയാണിതെന്നും ടൊവിനോ പറഞ്ഞു. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി മഴവില്ല് മനോരമ അവതരിപ്പിക്കുന്ന പരിപാടിയായ തകർപ്പൻ കോമഡി ഷോയിൽ എത്തിയപ്പോഴാണ് ടൊവിനോ ഇക്കാര്യം വ്യക്തമാക്കിയത്. പരിപാടിയിൽ ഒപ്പം ഉർവ്വശിയും ഉണ്ടായിരുന്നു.” ടൊവിനോയുടെ ചിത്രമാകുമ്പോൾ എന്റെ ഉമ്മ എന്നാണ് പേരെങ്കിൽ കുറച്ചു കൂടി എളുപ്പമായോനേ എന്ന് അവതാരക സരയുവിന്റെ ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു ടൊവിനോയുടെ പ്രതികരണം.
ടൊവിനോയെ പിന്തുണച്ച് ഉർവ്വശി കൂടി എത്തിയിരുന്നു. സരയുവിന്റെ ചോദ്യത്തിന് തന്നെയായിരുന്നു ഉർവശിയുടെ കൗണ്ടർ. അതെന്താ ചുംബനം മഹനീയമല്ലേ. ഉദാത്തമായ സ്നേഹത്തിന്റെ പ്രതീകമാണ് ചുംബനം. അത് കൊച്ചുകുട്ടിയായലും അച്ഛനും അമ്മയുമായലും ചുംബനം ചുംബനം തന്നെയാണെന്ന് ഉർവ്വശി ടൊവിനോയെ പിന്തുണച്ച് പറഞ്ഞു.
ക്യാമറയ്ക്ക് മുന്നിൽ സംവിധായകൻ ആക്ഷൻ പറഞ്ഞാൽ മാത്രമാണ് താൻ ചുംബിക്കുകയുള്ളൂവെന്നും ടൊവിനോ നർമ രൂപേണേ പറഞ്ഞു. ലൊക്കേഷനിൽ നൂറ് കണക്കിന് ആളുകളുണ്ട്. അവരുടെ മുന്നിൽവെച്ച് ആക്ഷൻ പറയുമ്പോൾ ഉമ്മ വയ്ക്കുന്നത് അത്ര രസമുളള പരിപാടിയല്ലെന്നും താരം പറഞ്ഞു. ഇത് സദസ്സിൽ ചിരി പടർത്തുകയായിരുന്നു. കൊറിയോഗ്രാഫർ പ്രസന്ന മാസ്റ്ററും നടൻ ബാലയുമായിരുന്നു ഷോയുടെ മെന്റേഴ്സ്.