Breaking News
Home / Lifestyle / ഇതുവരെ ദുബായ് കാണാത്ത പ്രബിൻ എന്ന തൃശൂർ സ്വദേശി ദുബായിൽ എത്തി ; ആറര കോടി കയ്യോടെ വാങ്ങാൻ

ഇതുവരെ ദുബായ് കാണാത്ത പ്രബിൻ എന്ന തൃശൂർ സ്വദേശി ദുബായിൽ എത്തി ; ആറര കോടി കയ്യോടെ വാങ്ങാൻ

ദുബായ് ∙ അങ്ങനെ പ്രബിൻ തോമസ് എന്ന തൃശൂർ കുന്ദംകുളം സ്വദേശി ദുബായിൽ എത്തി: കേരളത്തിൽ നിന്ന് ഒാൺലൈൻ വഴിയെടുത്ത ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനയർ നറുക്കെടുപ്പ് കൂപ്പണിന്റെ ആറര കോടിയോളം രൂപ (10 ലക്ഷം യുഎസ് ഡോളർ) യുടെ സമ്മാനം സ്വന്തമാക്കി. ഇതുവരെ ദുബായ് സന്ദർശിച്ചിട്ടില്ലാത്ത പ്രബിന്റെ ആദ്യത്തെ ദുബായ് സന്ദർശനം തന്നെ ഇത്തരത്തിൽ വലിയൊരു ഭാഗ്യം സ്വന്തമാക്കാൻ ആയിരുന്നു.

കഴിഞ്ഞ ദിവസം ദുബായിൽ നടന്ന ചടങ്ങിൽ വച്ച് പ്രബിന് ഒരു മില്യൺ യുഎസ് ഡോളറിന്റെ ചെക്ക് അധികൃതർ കൈമാറി. 265 സീരീസിലെ 0471 എന്ന ടിക്കറ്റാണ് പ്രബിന് ഭാഗ്യം കൊണ്ടു വന്നത്. ദുബായ് ഡ്യൂട്ടി ഫ്രീയ്ക്ക് നന്ദി പറ‍ഞ്ഞ പ്രബിൻ തന്റെ സ്വപ്നങ്ങൾ യാഥാർഥ്യമാക്കാൻ സമ്മാനം സഹായിക്കുമെന്ന് പറഞ്ഞു. ഇതേ ദിവസം തന്നെ നടന്ന നറുക്കെടുപ്പിൽ മറ്റൊരു മലയാളിക്ക് വീണ്ടും ആറരകോടിയോളം രൂപ വീണ്ടും സമ്മാനമായി ലഭിച്ചിരുന്നു. ദുബായിൽ ഇലക്ട്രീഷനായി ജോലി ചെയ്യുന്ന ധനേഷ് ആണ് ആ ഭാഗ്യവാൻ.

ഗൾഫിലുള്ള സുഹൃത്തുക്കൾ വഴിയും മാധ്യമങ്ങളിലൂടെയും നറുക്കെടുപ്പിനെ കുറിച്ച് മനസിലാക്കി 18,000 രൂപയോളം നൽകി ഒാൺലൈൻ വഴി ആദ്യമായാണ് പ്രബിൻ ടിക്കറ്റ് എടുത്തത്. നാട്ടിൽ നിന്നും ലോട്ടറി ടിക്കറ്റുകൾ എടുക്കാറുണ്ടെങ്കിലും വിദേശത്തുനിന്ന് ആദ്യമായാണ് ഒരു നറുക്കെടുപ്പിൽ പങ്കെടുത്തത്. ആദ്യ ശ്രമത്തിൽ തന്നെ ഭാഗ്യം പ്രബിനെ തേടി എത്തുകയും ചെയ്തു. നിലവിലുള്ള ബിസിനസ് കൂടുതൽ വിപുലമാക്കുക, ചെറിയൊരു സോഫ്റ്റ്‍വെയർ കമ്പനി തുടങ്ങുക, പിന്നെ ലോകമൊന്നു ചുറ്റിക്കാണുക തുടങ്ങിയവയാണ് ഭാവി പരിപാടികൾ.

സമ്മാനം ലഭിച്ചുവെന്ന ഫോൺ വിളിയെത്തിയപ്പോൾ ആദ്യം വിശ്വസിക്കാനേ തോന്നിയില്ല. ആരോ ഗൾഫിൽ നിന്ന് വിളിച്ച് പറ്റിക്കുന്നതാണോ എന്ന് കരുതി. എന്നാൽ, സമ്മാനം യാഥാർഥ്യമാണെന്നറിഞ്ഞപ്പോൾ വളരെ സന്തോഷം തോന്നിയതായി 40കാരൻ പറഞ്ഞു. കേരളത്തിലും ബെംഗളൂരുവിലുമായി ഐടി പരിശീലനം നൽകുന്ന ബിസിനസാണ് പ്രബിൻ ചെയ്യുന്നത്. ലിസ് മേരിയാണ് ഭാര്യ. ഏകമകൾ: എറോൺ.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *