വര്ഷങ്ങളായി മലയാള സിനിമയിലും തമിഴിലുമായി പ്രേക്ഷകരുടെ ഇഷ്ട താരമായി നിലനിൽക്കുന്ന ഒരു നടിയാണ് ഉർവ്വശി. നായിക വേഷങ്ങളിൽ നിന്ന് ‘അമ്മ വേഷങ്ങളിലേക്ക് എത്തുമ്പോൾ ഉർവശിയുടെ അഭിനയ മികവ് ഒട്ടും കുറഞ്ഞിട്ടില്ല. കൂടിയിട്ടേ ഉള്ളു. ഉർവശി പ്രധാന വേഷത്തിൽ എത്തുന്ന എന്റെ ഉമ്മാന്റെ പേര് അടുത്ത ദിവസം തീയേറ്ററുകളിൽ ഏതാൻ കാത്തിരിക്കുകയാണ്. ടോവിനോ തോമസ് നായകനാകുന്ന ചിത്രം ‘അമ്മ മകൻ ബന്ധത്തെ കേന്ദ്രികരിച്ചു ഒരുക്കുന്ന സിനിമയാണ്. ടോവിനോയെ പറ്റി ഉർവശിയുടെ വാക്കുകൾ ഇങ്ങനെ.
“സത്യം പറഞ്ഞാൽ ഒരു വിദേശ സിനിമയിലൊക്കെ അഭിനയിക്കാൻ പറ്റിയ ആളാണ് ടൊവിനോ. പ്രശംസിച്ചു പറയുന്നതല്ല, വിമർശിച്ചു തന്നെ പറയുന്നതാണ്. വേഷച്ചേർച്ചയാണ് ഏറ്റവും വലിയ ഭാഗ്യം. മമ്മൂക്കയ്ക്ക് ആ ഭാഗ്യം ഉണ്ട്. ഏതു കഥാപാത്രമാണെങ്കിലും അതുമായി മാച്ച് ചെയ്യും.
ഹ്യൂമർ ടൊവീനോയ്ക്ക് നന്നായി വഴങ്ങും. ഈ പടത്തിൽ അഭിനയിക്കുമ്പോൾ ഞാൻ ശ്രദ്ധിച്ചത് ടൊവീനോയ്ക്ക് അതിനുവേണ്ടി ഒരുപാട് ബുദ്ധിമുട്ടേണ്ടിവരുന്നില്ല എന്നുള്ളതാണ്. വളരെ നിസാരമായിട്ട് ചെയ്യുന്നു. പിന്നെ വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്യാനുള്ള ഭാഗ്യവും ടൊവിനോയ്ക്ക് ലഭിച്ചിട്ടുണ്ട്.
അച്ചുവിന്റെ അമ്മയിലേതു പോലെയുള്ള അമ്മ കഥാപാത്രങ്ങൾ കുറച്ചെണ്ണം ചെയ്തു. പക്ഷേ ഇങ്ങനെയൊരു ഉമ്മ എനിക്കും ഉണ്ടായിരുന്നെങ്കിൽ എന്ന് എനിക്ക് തോന്നി. അങ്ങനത്തെ ഒരു ഉമ്മയാണ് ഇൗ സിനിമയിലെ ഉമ്മ. അമ്മയെ അന്വേഷിച്ചു നടക്കുന്ന ഒരു മകൻ ആ മകന്റെ ജീവിതത്തിലേക്ക് കടന്നുവരുന്ന അമ്മ. ടൊവിനോയുടെ ഏറ്റവും വ്യത്യസ്തമായ ഒരു സിനിമ ആയിരിക്കും.
കായികബലമുള്ള കഥാപാത്രം ചെയ്യുന്ന ഒരു ആളിന്റെ രൂപമാണ് ടൊവീനോയ്ക്ക്. പക്ഷേ എന്റെ കൂടെ അഭിനയിച്ച ടൊവിനോ തോമസിന് 15 വയസ്സേ ഉള്ളൂ. ടൊവീനോയുടെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നാകും ഇത്.”