Breaking News
Home / Lifestyle / പുരുഷന്മാർ അറിയാൻ: കുടുംബം ഉപേക്ഷിച്ച്‌ കാമുകനൊപ്പം പോകുന്ന സ്ത്രീകൾക്ക്‌ ഒരിക്കലും കുഞ്ഞുങ്ങളെ വിട്ടു കൊടുക്കരുത്‌ !!

പുരുഷന്മാർ അറിയാൻ: കുടുംബം ഉപേക്ഷിച്ച്‌ കാമുകനൊപ്പം പോകുന്ന സ്ത്രീകൾക്ക്‌ ഒരിക്കലും കുഞ്ഞുങ്ങളെ വിട്ടു കൊടുക്കരുത്‌ !!

അമ്മയ്ക്ക് കാമുകന്റെ സ്നേഹം നിഷേധിക്കപ്പെടാതിരിക്കാൻ സ്വന്തം കുഞ്ഞുങ്ങളെ കാമുകൻ കൊല്ലുന്നതും പീഡിപ്പിക്കുന്നതിനും വരെ കൂട്ട് നിൽക്കുന്ന അമ്മമാർ ഉണ്ടാകുന്ന സമൂഹത്തിൽ ഇതാ അടുത്ത ക്രൂരതയും.

ഒരമ്മ സ്വന്തം കുഞ്ഞിനെ കാമുകന്റെ ആവശ്യപ്രകാരം ചൂടായ ദോശക്കല്ലിന്റെ മുകളിൽ ഇരുത്തി മാരകമായി പൊള്ളലേൽപ്പിച്ചു. മാരകമായി പൊള്ളലേറ്റ പെണ്‍കുട്ടിയെ അമ്മയായ ലളിതയും കാമുകനും ചേര്‍ന്ന് കുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷക്കായി പ്രവര്‍ത്തിക്കുന്ന ബറോസാ സെന്‍ട്രലില്‍ എത്തിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. എന്നാല്‍ കുട്ടിയുമായി ഇവിടെ എത്തിയ അമ്മയും കാമുകനും കുട്ടി അനാഥയാണെന്നും തങ്ങള്‍ക്ക് റെയില്‍വെ സ്റ്റേഷനില്‍ നിന്നുമാണ് കുട്ടിയെ ലഭിച്ചത് എന്നുമാണ് പറഞ്ഞത്.

ഞായറാഴ്ച രാവിലെയായിരുന്നു കുട്ടിയുമായി ലളിതയും കാമുകനും ബറോസാ സെന്‍ട്രലില്‍ എത്തിയത്. കുട്ടിയെ റെയില്‍വെ സ്‌റ്റേഷനില്‍ നിന്ന് ലഭിച്ചുവെന്നും അവളെ ദത്തെടുക്കാന്‍ താല്‍പ്പര്യം ഉണ്ടെന്നും അറിയിച്ചു. എന്നാല്‍ കുട്ടി അവരുടെ കൂടെ വരാന്‍ തയ്യാറാകുന്നില്ല എന്നുമാണ് പറഞ്ഞത്.

അമ്മ പറയുന്നത് മുഴുവന്‍ കള്ളമാണെന്ന് മനസിലാക്കിയ ബറോസാ സെന്‍ട്രലിലെ അധികൃതര്‍ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. കുട്ടി തന്റെ മകളാണെന്നും കാമുകന്റെ നിര്‍ദ്ദേശ പ്രകാരം കുട്ടിയെ ഒഴിവാക്കാനാണ് ഇത്തരത്തില്‍ പൊള്ളലേല്‍പ്പിച്ചതെന്നും യുവതി പറഞ്ഞു.

ശ്രീകാകുളം സ്വദേശിയായ ലളിത ഭര്‍ത്താവിനെയും മൂന്ന് മക്കളെയും ഉപേക്ഷിച്ചാണ് കാമുകന്റെ കൂടെ ഒളിച്ചോടിയത്. ഒളിച്ചോടുമ്പോള്‍ ഇളയ മകളെ കൂടെ കൂട്ടിയിരുന്നു. തുടര്‍ന്ന് ഇവര്‍ ഹൈദരാബാദില്‍ താമസമാക്കി. എന്നാല്‍ ഇളയ കുട്ടി തങ്ങളുടെ കൂടെ താമസിക്കുന്നതില്‍ കാമുകന് എതിര്‍പ്പായിരുന്നു. അതുകൊണ്ട് മകളെ ഒഴിവാക്കാനാണ് ദോശക്കല്ലിന്റെ മുകളില്‍ ഇരുത്തി പൊള്ളലേല്‍പ്പിച്ചത്.

ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. കുട്ടിയുടെ സംരക്ഷണം അധികൃതര്‍ ഏറ്റെടുത്തു. പുരുഷന്മാരെ, ഇത് നിങ്ങൾക്കുള്ള അറിയിപ്പാണ് നൊന്തു പ്രസവിച്ച കുഞ്ഞിനെ ഒരു അമ്മയ്ക്കും ഒന്ന് നുള്ളി നോവിക്കാൻ പോലും ആകില്ല എന്ന പഴമൊഴിയുടെ കാലം കഴിഞ്ഞു. സ്വന്തം സുഖം നോക്കി കാമുകനൊപ്പം പോകുന്ന അമ്മമാരിൽ നിന്നും ഇനിയൊരു കുഞ്ഞിന്റെ കണ്ണുനീർ വീഴാതിരിക്കുവാൻ വേണ്ടി എങ്കിലും സ്വന്തം കുഞ്ഞുങ്ങളെ നിങ്ങൾ സംരക്ഷിക്കൂ..

About Intensive Promo

Leave a Reply

Your email address will not be published.