പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഒരു ചിത്രമായിരുന്നു മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത് ഒടിയൻ. വൻ ഹൈപ്പോട് കൂടിയാണ് ചിത്രം പ്രദർശനത്തിനെത്തിയത്. എന്നാൽ പ്രേക്ഷക പ്രതീക്ഷിക്കയ്ക്കെത്ത് ചിത്രത്തിന് ഉയരാൻ കഴിഞ്ഞിരുന്നില്ല. ഇതിനെ തുടർന്ന് ചിത്രത്തിന് നേരിടേണ്ടി വന്നത് വൻ സൈബർ ആക്രമണമായിരുന്നു.
ആദ്യ പ്രദർശനം കഴിഞ്ഞതു മുതൽ ചിത്രത്തിനെതിരെ വിമർശനം ഉയരുകയായിരുന്നു. ഒടിയന്റെ ഫേസ്ബുക്ക് പേജിലും സംവിധായകൻ ശ്രീകുമാർ മേനോന്റെ എഫ്ബി പേജിലും വിമർശനങ്ങളുടേയും ട്രോളുകളുടേയും പൊങ്കാലയായിരുന്നു. ഒടിയൻ ഒരു സാധാരണ ചിത്രമാണെന്നും വൻ ഹൈപ്പാണ് ചിത്രത്തിനെ കാര്യമായി ബാധിച്ചതെന്നുമാണ് പ്രേക്ഷകരുടെ വിലയിരുത്തൽ.
അതേ സമയം ഒടിയനെ പിന്തുണച്ച് മോഹൻലാൽ അടക്കം മലയാള സിനിമയിലെ ഭൂരിഭാഗം താരങ്ങളും രംഗത്തെത്തിയിരുന്നു. എന്നാൽ മഞ്ജുവാര്യർ ആദ്യം നിശബ്ദത പാലിക്കുകയായിരുന്നു. ഇതിനെതിരെ സംവിധയകൻ രംഗത്തെത്തിയതോടു കൂടി സംഭവം മറ്റൊരു തലത്തിലേയ്ക്ക് നീങ്ങുകയായിരുന്നു. ഒടിയൻ വിവാദത്തിൽ മഞ്ജുവിനെ പിന്തുണച്ച് നടി റിമ കല്ലിങ്കൽ രംഗത്തെത്തിയിരുന്നു.
സംവിധായകൻ വിഎ ശ്രീകുമാർ മേനോൻ മഞ്ജുവിനെതിരെ വിമർശനവുമയി വന്നിരുന്നു. അതിനു ശേഷമാണ് താരത്തെ പിന്തുണച്ച് റിമ രംഗത്തെത്തിയത്. ചിത്രം വിജയിച്ചുവെങ്കിൽ നടിയ്ക്കൊരു പങ്കും ഉണ്ടാകില്ല എന്നായിരുന്നു റിമയുടെ ഫേസ്ബുക്ക് പോസ്റ്റ്. ചിത്രത്തിനെതിരെ ഉയർന്ന സൈബർ ആക്രമണത്തിൽ മഞ്ജു പ്രതികരിക്കേണ്ട കാര്യമില്ല എന്നൊരു അർഥവും ഈ പോസ്റ്റിനുണ്ടെന്ന് ആരോപിച്ചാണ് പ്രേക്ഷകർ റിമയ്ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.
റിമയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ നിരവധി നിരവധി പേർ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. മലയാളത്തിൽ സ്ത്രീ പ്രാധാന്യമുളള ചിത്രങ്ങളും ഉണ്ടായിട്ടുണ്ടെന്നും അത്തരം ചിത്രങ്ങൾക്ക് മികച്ച സ്വീകാര്യതയാണ് മലയാളി പ്രേക്ഷകരിൽ നിന്ന് ലഭിച്ചതെന്നും റിമയുടെ ഫേസ്ബുക്ക് പോസ്റ്റിനു മറുപടി ലഭിക്കുന്നു. കന്മദം, മണിച്ചിത്രത്താഴ്, കിലുക്കം, ദേവാസുരം എന്നീ ചിത്രങ്ങളുടെ വിജയത്തിൽ അതിലെ നായികമാരുടെ പേരുകളും എടുത്തു പറയാനുണ്ടെന്നും കുത്തിത്തിരുപ്പുമായി വന്നിരിക്കുകയാണോ എന്നും റിമയുടെ പോസ്റ്റിന് താഴേ ചോദിക്കുന്നുണ്ട്.
റിമ കല്ലിങ്കലിന്റെ കരിയർ ഗ്രാഫിൽ ഒരു ഹൈക്ക് കൊടുത്ത ചിത്രമായിരുന്നു ആഷിഖ് അബു സംവിധാനം ചെയ്ത 22 ഫീമെയിൽ കോട്ടയം. സത്രീ പ്രാധാന്യം നൽകുന്ന ഒരു ചിത്രമായിരുന്നു ഇത്. ചിത്രത്തിലെ റിമയുടെ കഥാപാത്രത്തിന് ഏറെ അഭിനന്ദനം ലഭിച്ചിരുന്നു. ഇപ്പോഴിത റിമയുടെ പോസ്റ്റിനു താഴെ ഇതുമായി ബന്ധപ്പെട്ട കമന്റുകളും ഉയരുന്നുണ്ട്. റീമ 22 ഫ്രീമെയിൽ കേട്ടയം എന്ന ചിത്രം മറന്നിട്ടില്ലല്ലോ എന്നാണ് പ്രേക്ഷകരുടെ ചോദ്യം.
മോളൊക്കെ ട്രൗസർ ഇട്ടു നടക്കുന്ന കാലത്ത് മഞ്ജുവാര്യർ തങ്ങളെ വിസ്മയിപ്പിച്ചതാണ്. എന്നാൽ രണ്ടാം വരവ് കുറച്ചു ഫോം ഔട്ട് ആയിക്കാണും. പക്ഷെ ഉദാഹരണം സുജാതയിലും , c/o സൈറ ബാനുവിലുമൊക്കെ മഞ്ജു മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചിരുന്നത്. എന്നാൽ കരിയറിൽ ഓർത്തു വയ്ക്കാൻ നല്ല കഥാപാത്രം പോലും ഇല്ലാത്ത റിമ ചേച്ചി എന്തു കണ്ടിട്ടാണ് സംസാരിക്കുന്നതെന്ന് ചിലർ ചോദിക്കുന്നുണ്ട്.
വനിത മതിലും റിമയുടെ പോസ്റ്റിൽ ചർച്ച വിഷയമാകുന്നുണ്ട്. റിമയുടെ ലക്ഷ്യം സ്ത്രീ ശാക്തീകരണമാണെങ്കിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി മഞ്ജുവിനെതിരെ വിമർശനവുമായി എത്തുന്ന സൈബർ സഖാക്കന്മാർക്കെതിരെ പ്രതികരിക്കുമായിരുന്നു. ആ പാവത്തിന് സപ്പോർട്ട് കൊടുക്കാൻ ജോയ് മാത്യു മാത്രമാണ് ഉണ്ടായത്. .എന്തിനാണ് വനിത കൂട്ടായ്മ എന്നുളള വിമർശനങ്ങൾ ഫേസ്ബുക്ക് പോസ്റ്റിനെതിരെ ഉയരുന്നുണ്ട്.