Breaking News
Home / Lifestyle / ഭാര്യയും മക്കളും ആശുപത്രിയിൽ ഉപേക്ഷിച്ചു; സ്വത്ത് തട്ടിയെടുത്തെന്ന് പരാതി നൽകിയിട്ടും ഭാര്യയുടെ രാഷ്ട്രീയ സ്വാധീനം മൂലം പോലീസ് നടപടി സ്വീകരിക്കുന്നില്ല..!!

ഭാര്യയും മക്കളും ആശുപത്രിയിൽ ഉപേക്ഷിച്ചു; സ്വത്ത് തട്ടിയെടുത്തെന്ന് പരാതി നൽകിയിട്ടും ഭാര്യയുടെ രാഷ്ട്രീയ സ്വാധീനം മൂലം പോലീസ് നടപടി സ്വീകരിക്കുന്നില്ല..!!

പത്തനാപുരം മുല്ലപ്പറമ്പിൽ 79 വയസുള്ള മാധവൻ ആചാരിയെ പുനലൂർ നെല്ലിപ്പള്ളി കല്ലാറ്റിലെ താമസക്കാരനായ മകൻ ആശുപത്രിയിൽ ഉപേക്ഷിച്ച് രക്ഷപ്പെട്ടതായ് പരാതി. ഈ മാസം 20 ന് ആണ് മാധവൻ ആചാരിയുമായ് മകൻ ആശുപത്രിയിൽ എത്തിയത്. ശാരീരിക സ്ഥിതി മോശമായതിനാൽ അഡ്മിറ്റ് ചെയ്തു. വിവരം അറിഞ്ഞ മകൻ ആശുപത്രിയിൽ കിടക്ക സൗകര്യംഒരുക്കി നൽകിയതിന് ശേഷം ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു. ഭാര്യയും നാല് മക്കളും തന്റെ സ്വത്ത് തട്ടി എടുത്ത് തെരുവിൽ ഉപേക്ഷിച്ചതായാണ് മാധവൻ ആചാരിയുടെ ആരോപണം.

മാധവനാചാരിയുടെ ഭാര്യ ഭരണമുന്നണിയിലെ പത്തനാപുരത്തെ മണ്ഡലം നേതാവാണ്. ഒരു മകൻ ഗൾഫിലും ഒരു മകൻ കെ.എസ്.ആര്‍.ടി.സി പത്തനാപുരം ഡിപ്പോയിലെ ജീവനക്കാരനുമാണ്. മകളെ കൊട്ടാരക്കരയിലാണ് വിവാഹം കഴിപ്പിച്ച് അയച്ചത് പുനലൂരിലുള്ള മറ്റൊരു മകനാണ് ഇപ്പോൾ ആശുപത്രിയിൽ ഉപേക്ഷിച്ച് കടന്ന കളഞ്ഞത്.

അർത്ഥ സൈനീകനായിരുന്ന താൻ പഠനത്തിന് വേണ്ടി വി.ആര്‍.എസ് വാങ്ങി ഗൾഫിൽ ജോലിക്ക് പോയി തിരികെ വരുമ്പോൾ സ്വത്തുക്കൾ മുഴുവൻ ഭാര്യയും മക്കളും അവരുടെ പേരിലാക്കി മാറ്റിയതായും പോലീസിന് പരാതി നൽകിയെങ്കിലും ഭാര്യയുടെ രാഷ്ട്രീയ സ്വാധീനം മൂലം പോലീസ് നടപടി സ്വീകരിക്കുന്നില്ലെന്നും മാധവൻ പറയുന്നു.

പെൻഷൻ തുകയായായ് ലഭിക്കുന്ന പൈസ കൊണ്ട് കടയ്ക്കലിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു. മാധവൻ ഇരുപതാം തിയതി പത്തനാപുരത്ത് ഭാര്യയെ കാണാൻ എത്തിയിരുന്നു. അന്ന് വൈകിട്ട് കുന്നിക്കോട് പത്തനാപുരം പാതയിലെ പാലത്തിൽ നിന്നും കല്ലട ആറ്റിലേക്ക് ചാടി ആത്മഹത്യക്ക് ശ്രമിച്ചു. നാട്ടുകാരും പോലീസും ചേർന്നാണ് രക്ഷപ്പെടുത്തിയത്. താലൂക്ക് ആശുപത്രിയിലെത്തി ദിവസങ്ങൾ കഴിഞ്ഞിട്ടും ബന്ധുക്കൾ എത്താത്തതിനാൽ ആശുപത്രി സൂപ്രണ്ട് പുനലൂർ ജനമൈത്രി പോലീസിൽ പരാതി നൽകിയെങ്കിലും പോലീസും തിരിഞ്ഞ് നോക്കിയില്ല.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *