Breaking News
Home / Lifestyle / വരുന്നത് ഇടിവെട്ട് ഐറ്റം ആരാധകര്‍ ആവേശത്തില്‍

വരുന്നത് ഇടിവെട്ട് ഐറ്റം ആരാധകര്‍ ആവേശത്തില്‍

ആര്‍എസ് വിമല്‍ സംവിധാനം ചെയ്യുന്ന മഹാവീര്‍ കര്‍ണയില്‍ മലയാളത്തിന്റെ മെഗാതാരങ്ങള്‍ വീണ്ടും ഒന്നിക്കുന്നതായി സൂചന.

തെന്നിന്ത്യന്‍ താരം വിക്രം നായകനായി എത്തുന്ന മഹാവീര്‍ കര്‍ണയില്‍ മോഹന്‍ലാലും സുരേഷ് ഗോപിയും വേഷമിടുന്നതായി റിപ്പോര്‍ട്ട്.

ആര്‍എസ് വിമല്‍ സംവിധാനം ചെയ്യുന്ന മഹാവീര്‍ കര്‍ണയില്‍ സുരേഷ്‌ഗോപി ദുര്യോധനനായി എത്തുമ്പോള്‍ ഭീമനായി മോഹന്‍ലാല്‍ എത്തുമെന്നാണ് ചില മാധ്യമങ്ങളില്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍.

300 കോടി ബജറ്റില്‍ ഒരുക്കുന്ന ചിത്രത്തിന്റെ പൂജാ വേളയില്‍ വിമലിനൊപ്പം പത്മനാഭസ്വാമി ക്ഷേത്രം സന്ദര്‍ശിക്കാന്‍ സുരേഷ്‌ഗോപിയും ഉണ്ടായിരുന്നു.

എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ വന്നതോടെ ആരാധകര്‍ ആവേശത്തിലാണ്. കാരണം ശ്രീകുമാര്‍ മേനോന്‍ മോഹന്‍ലാലിനെ നായകനാക്കി പ്രഖ്യാപിച്ച രണ്ടാമൂഴം അനിശ്ചിതത്വത്തിലാണ്.

എംടി തിരക്കഥ തിരിച്ചു ചോദിച്ചതോടെ മോഹന്‍ലാലിന്റെ ഭീമന്‍ സ്വപ്നം ഉപേക്ഷിക്കപ്പെടുമോ എന്ന സംശയത്തിലാണ് ആരാധകര്‍.

ഭീമസേനനായി അഭിനയിക്കുക എന്ന ആഗ്രഹം എങ്ങനെയും സാധിക്കാന്‍ തന്നെയാണ് മോഹന്‍ലാലിന്റെ തീരുമാനം. അത് രണ്ടാമൂഴത്തിലൂടെയല്ലെങ്കില്‍ മറ്റൊരു ചിത്രത്തിലൂടെ എന്നാണ് അദ്ദേഹം ആലോചിക്കുന്നതത്രേ.

അതുകൊണ്ടാണ് ‘മഹാവീര്‍ കര്‍ണ’യില്‍ ഭീമസേനനാകുന്നതിനെക്കുറിച്ച് മോഹന്‍ലാല്‍ ക്യാമ്ബ് ചിന്തിക്കുന്നത്.

ആര്‍ എസ് വിമലിന്റെ തിരുവനന്തപുരം സന്ദര്‍ശനത്തിനിടെ മോഹന്‍ലാലിന്റെയും സുരേഷ്‌ഗോപിയുടെയും ഡേറ്റുകള്‍ തീരുമാനമായതായാണ് അറിയുന്നത്. വിമലിനൊപ്പം പത്മനാഭസ്വാമി ക്ഷേത്രം സന്ദര്‍ശിക്കാന്‍ സുരേഷ്‌ഗോപിയും ഉണ്ടായിരുന്നു.

വിക്രമിന്റെ ബ്രഹ്മാണ്ഡ ചിത്രമായ ‘ഐ’യില്‍ സുരേഷ്‌ഗോപിയായിരുന്നു വില്ലന്‍. മഹാവീര്‍ കര്‍ണയില്‍ പക്ഷേ കര്‍ണന്റെ അടുത്ത മിത്രമായ ദുര്യോധനന്‍ ആകുന്നതിലൂടെ വിക്രം – സുരേഷ്‌ഗോപി ബന്ധവും ദൃഢമാകുകയാണ്. മാഫിയ, രജപുത്രന്‍, ധ്രുവം എന്നീ ചിത്രങ്ങളിലും സുരേഷ്‌ഗോപിയും വിക്രമും ഒരുമിച്ചിട്ടുണ്ട്.

About Intensive Promo

Leave a Reply

Your email address will not be published.