ഒടിയൻ എന്ന ചിത്രത്തിന് ശേഷം ഉണ്ടായ വിവാദങ്ങൾ കെട്ടടങ്ങിയ മട്ടില്ല. ഓരോ ദിവസവും ഓരോ പുതിയ വിവാദം തലപൊക്കുന്നുണ്ട്. ഇന്ന് ശ്രീകുമാർ മേനോൻ ചിത്രത്തിലെ നായികാ വേഷത്തിൽ എത്തിയ മഞ്ജു വാരിയറിനു എതിരെ രംഗത്ത് വന്നിട്ടുണ്ട്. മഞ്ജു വാരിയർ ഇരട്ടത്താപ്പാണ് കാണിക്കുന്നത് എന്ന് ശ്രീകുമാർ മേനോൻ ന്യൂസ് 18 നു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഒരു ദിവസം ഓടിയ സിനിമക്ക് പോലും വേണ്ടി വലിയ രീതിയിലുള്ള പ്രൊമോഷൻ നടത്താറുള്ള മഞ്ജു വാരിയർ തന്റെ ചിത്രമായ ഒടിയനു വേണ്ടി ഒരിക്കൽ പോലും ഫേസ്സ്ബൂക് പോസ്റ്റ് ഇട്ടിട്ടില്ലെന്നും. മഞ്ജു ആരെയോ പേടിക്കുന്നുണ്ടെന്നും ശ്രീകുമാർ മേനോൻ പറഞ്ഞു. മഞ്ജുവിന്റെ ജീവിതത്തിൽ പോസിറ്റിവിറ്റി കൊണ്ടുവരാൻ താൻ ശ്രമിച്ചതുകൊണ്ടാണ് തനിക്ക് ഈ അവസ്ഥ വന്നത് എന്നും അടുത്ത സുഹൃത്തെന്നു വിചാരിച്ച മഞ്ജു 100 ശതമാനം തന്നെ കൈവിട്ടു എന്നും ശ്രീകുമാർ മേനോൻ പറയുകയുണ്ടായി.
” ഞാൻ വിമർശനങ്ങൾ ഉന്നയിച് തുടങ്ങിയ ശേഷം മാത്രമാണ് മഞ്ജു ഒരു ഫേസ്ബൂക് പോസ്റ്റ് ഇട്ടത്. മഞ്ജുവിന്റെ മൗനം എന്നെ അത്ഭുതപെടുത്തി. പല പ്രതിസന്ധി ഘട്ടങ്ങളിലും കൂടെ നിന്നവരെ മഞ്ജു കൈവിട്ടു. Wcc യുടെ രൂപീകരണ സമയത് മഞ്ജു സജീവമായി രംഗത്ത് ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അതിൽ നിന്ന് വിട്ടു നില്കുന്നു. അതോടൊപ്പം തന്നെ വനിതാ മതിൽ അവർ എടുത്ത നിലപാടുകളിലെ വൈരുധ്യങ്ങളും നോക്കുക. നിലപാട് മാറ്റം മഞ്ജുവിന്റെ വില കളയും..”