സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ് അങ്ങ് ലഡാക്കിലെ ഒരു വീട്. ഈ വീടിന്റെ മേല്‍ക്കൂര പഴയൊരു മഹീന്ദ്ര അര്‍മ്മദ ജീപ്പു കൊണ്ടാണ് പണിതിരിക്കുന്നതെന്നതാണ് ഇതിന്റെ പ്രത്യേകത. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ തലവന്‍ ആനന്ദ് മഹീന്ദ്ര ഈ അദ്ഭുത വീടിനെക്കുറിച്ച് ട്വീറ്റ് ചെയ്തതോടെയാണ് ഈ വീട് വാര്‍ത്തകളില്‍ നിറഞ്ഞത്. ഈ വീടിന്റെ ശില്‍പ്പി ലഡാക്കിലെ ഹിമാലയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓള്‍ട്ടര്‍നേറ്റീവ്സിന്റെ സ്ഥാപകനും എന്‍ജിനീയറുമായ സോനം വാങ്ചുക്കാണ്.
വീടിന്റെ കിടപ്പുമുറി വാഹനത്തിന്റെ ബോഡി തന്നെയാണ്. ഹിമാലയത്തിന്റ മനോഹരമായ കാഴ്ചയുമായി വലിയ ജനാലകളുമുണ്ട് കിടപ്പുമുറിക്ക്. അതിനു താഴെയായി മറ്റു റൂമുകളുമുണ്ട്. പഴയൊരു വാഹനത്തെ അതിമനോഹരമായി റീസൈക്കിള്‍ ചെയ്തിരിക്കുന്നു എന്നായിരുന്നു ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റ്. തന്റെയൊരു സുഹൃത്താണ് ഈ ചിത്രം അയച്ചു തന്നതെന്നും ക്രീയേറ്റിവിറ്റി എന്നാല്‍ ഇതാണെന്നും ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റില്‍ പറയുന്നു. ഒപ്പം വീടിന്റെ വിവിധ ചിത്രങ്ങളും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്.
സോനം വാങ്ചുക്ക് രസകരവും കൗതുകകരവുമായ നിരവധി കണ്ടുപിടുത്തങ്ങളിലൂടെ വാര്‍ത്തകളില്‍ നിറയുന്നയാളാണ്. ത്രീ ഇഡിയറ്റ്സ് എന്ന ചിത്രത്തിലെ ആമിര്‍ ഖാന്റെ കഥാപാത്രത്തെ സൃഷ്ടിച്ചത് അദ്ദേഹത്തെ മുന്നില്‍ക്കണ്ടാണെന്നും പറയുന്നുണ്ട്.