ഒടിയൻ റീലീസായ ശേഷം വലിയ രീതിയുള്ള നെഗറ്റീവുകളാണ് സിനിമക്ക് എതിരെ വന്നത്. കൊട്ടി ഘോഷിക്കപെട്ട റീലിസിനു ശേഷം ആരാധകരെ തൃപ്തിപ്പെടുത്താൻ തക്ക മികവുള്ള ചിത്രം ആകാത്തതാണ് ഒടിയനു വലിയ രീതിയുള്ള നെഗറ്റീവുകൾ വരാൻ കാരണം.
സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചിത്രവും സംവിധായകനും വിമർശിക്കപ്പെട്ടു. മോഹൻലാലിൻറെ ഫ്ലെക്സിൽ ചെരുപ്പ് മാല ഇടുന്നതും ഒടിയൻ പോസ്റ്ററുകൾ വലിച്ചു കീറുന്നതും വരെ എത്തി സംഭവങ്ങൾ.
നേരത്തെ കാഞ്ഞിരപ്പള്ളിയിൽ അർധരാത്രി ഒടിയന്റെ പോസ്റ്റർ വലിച്ചു കീറിയ യുവാവിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. ഈ യുവാവിനെ മോഹൻലാൽ ഫാൻസ് കണ്ടെത്തുകയും അയാളുടെ ഫൈസ്ബൂക് അക്കൗണ്ട് ഹാക്ക് ചെയുകയും ഒപ്പം പോസ്റ്റർ തിരികെ ഒട്ടിപ്പിക്കുകയും ചെയ്തിരുന്നു. അതിനോടൊപ്പം പ്രചരിച്ച ഒരു വിഡിയോയിൽ ഒരു കൂട്ടം വിദ്യാർത്ഥികൾ മോഹൻലാലിൻറെ ഫ്ലെക്സിൽ ചെരുപ്പ് മാല ഇടുന്നതും ഉണ്ടായിരുന്നു.
ആലുവ അൽ അമിൻ കോളേജിലെ വിദ്യാർഥികളാണ് മോഹൻലാലിൻറെ ഫ്ലെക്സിൽ ചെരുപ്പ് മാല ചാർത്തിയത്. ഇപ്പോളിതാ അതെ വിദ്ധ്യാർഥികൾ ചെയ്ത തെറ്റിന് മാപ്പ് പറഞ്ഞു രംഗത്ത് വന്നിട്ടുണ്ട്. പുതുതായി പോസ്റ്റ് ചെയ്ത വിഡിയോയിൽ ചെരുപ്പ് മാല ചാർത്തിയവർ മോഹൻലാലിൻറെ ചിത്രത്തിൽ പാലഭിഷേകം നടത്തുകയും ചെയ്യുന്നുണ്ട്. കോളേജിലെ ഫാൻസ് ഫൈറ്റിനിടെ പറ്റി പോയ അബദ്ധം എന്നാണ് അവർ പറയുന്നത്.