Breaking News
Home / Lifestyle / തിരക്കേറിയ നിരത്തില്‍ നോട്ട് മഴ ആദ്യം അമ്പരന്നെങ്കിലും പണം പെറുക്കിയെടുത്ത് സ്ഥലം കാലിയാക്കി നാട്ടുകാര്‍

തിരക്കേറിയ നിരത്തില്‍ നോട്ട് മഴ ആദ്യം അമ്പരന്നെങ്കിലും പണം പെറുക്കിയെടുത്ത് സ്ഥലം കാലിയാക്കി നാട്ടുകാര്‍

അതിരാവിലെ തിരക്കേറിയ റോഡിലേക്ക് ഇറങ്ങിയ പ്രദേശത്തെ ജനങ്ങളെ അമ്പരപ്പിച്ച് നോട്ടു മഴ. ആദ്യമൊന്ന് യാത്രക്കാര്‍ ഞെട്ടിയെങ്കിലും, റോഡ് നിറയെ പറന്നിറങ്ങിയ ഒറിജിനല്‍ കറന്‍സി കെട്ടുകള്‍ കണ്ട് വെറുതെ നില്‍ക്കാനായില്ല. പെറുക്കിയെടുക്കല്‍ തുടങ്ങി. നാട്ടുകാര്‍ മുഴുവന്‍ റോഡിലേക്ക് ഇറങ്ങിയതോടെ വന്‍ ട്രാഫിക് ബ്ലോക്കുമായി.

അമേരിക്കയിലെ ന്യൂ ജഴ്‌സിയിലാണ് സംഭവം. ബാങ്കുകളിലേക്ക് പണവുമായി പോയ ട്രക്കില്‍ നിന്നാണ് നോട്ടുകെട്ടുകള്‍ റോഡില്‍ വീണതെന്നാണ് ഈസ്റ്റ് റൂതര്‍ഫോര്‍ഡ് പോലീസ് നല്‍കുന്ന വിശദീകരണം.
ഒടുവില്‍ കൂടുതല്‍ പോലീസ് സ്ഥലത്തെത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്. വാഹനങ്ങള്‍ വിട്ടിറങ്ങിയ ആളുകള്‍ പണം വാരിക്കൂട്ടുന്ന വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

About Intensive Promo

Leave a Reply

Your email address will not be published.