ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത ഒടിയൻ വെള്ളിയാഴ്ച്ച തീയേറ്ററുകളിൽ എത്തിയിരുന്നു. വമ്പൻ റീലീസായി ആണ് ചിത്രം തീയേറ്ററുകളിൽ എത്തിയത്. 37 രാജ്യങ്ങളിൽ റീലീസ് ചെയ്ത ചിത്രം 3000 സ്ക്രീനുകൾക്ക് പുറത്താണ് ലോകമെമ്പാടും റീലീസ് ചെയ്തത്. മലയാള സിനിമ കണ്ട ഏറ്റവും വലിയ റീലീസായി ആണ് ചിത്രം എത്തിത്. കേരളത്തിൽ നാനൂറിനു പുറത്തു സ്ക്രീനുകളിൽ ആണ് ചിത്രം എത്തിയത്.
ഫാൻസ് ഷോകളുടെ കാര്യത്തിലും ചിത്രം റെക്കോർഡ് നേടിയിരുന്നു. ഹർത്താലിനെ അവഗണിച്ചു വമ്പൻ ജനക്കൂട്ടമാണ് ചിത്രം കാണാൻ തീയേറ്ററുകളിൽ എത്തിയത്. പ്രതീക്ഷിച്ചത് പോലെ തന്നെ ആയിരുന്നു ആദ്യ ദിനത്തിൽ ഏറ്റവുമധികം കളക്ഷൻ നേടുന്ന മലയാള സിനിമയായി മാറിയിരുന്നു ഒടിയൻ. ആദ്യ ദിനത്തിലെ കളക്ഷൻ റിപോർട്ടുകൾ ഇന്നലെ പുറത്തു വന്നിരുന്നു. കേരളത്തിലൊരു സിനിമക്ക് ലഭിക്കുന്ന ഏറ്റവും കൂടുതൽ തീയേറ്ററുകളുമായി എത്തിയ ഒടിയൻ ഫാൻസ് ഷോകളുടെ കാര്യത്തിലും റെക്കോർഡ് നേടിയിരുന്നു. 409 ഫാൻസ് ഷോയാണ് ചിത്രത്തിന് ഉണ്ടായിരുന്നത്.
ദ്യ ദിനത്തെ കളക്ഷൻ റിപ്പോർട്ട് പുറത്തു വരുമ്പോൾ സർക്കാർ എന്ന വിജയ് ചിത്രത്തിന്റെ കളക്ഷൻ ഒടിയൻ മറികടന്നിട്ടുണ്ട്. നെഗറ്റീവ് റിവ്യൂസ് ഉണ്ടായെങ്കിലും വലിയ രീതിയിൽ തന്നെ ഓൺലൈൻ ആൻഡ് അഡ്വാൻസ് ബുക്കിംഗ് ഉണ്ടായിരുന്നത് സിനിമക്ക് അനുഗ്രഹമായി. ആദ്യ ദിനത്തില്‍ പല ഷോ ടിക്കറ്റുകളും പൂർണമായും വിറ്റു പോയിരുന്നു. ആരാധകരെ അത്രകണ്ട് ത്രിപ്തിപെടുത്താത്ത ചിത്രത്തിന് പക്ഷെ ആദ്യ ദിനത്തെ കേരള ബോക്സ് ഓഫീസിൽ മുന്നിലെത്താനായത് ഈ അഡ്വാൻസ് ബുക്കിംഗ് സ്റ്റാറ്റസ് കൊണ്ടാണ്.
എന്നാൽ ആദ്യ ഷോ മുതൽ നെഗറ്റീവ് റിവ്യൂസ് ചിത്രത്തിനെ സംബന്ധിച്ചു പുറത്തു വന്നിരുന്നു. സംവിധായകൻ ശ്രീകുമാർ മേനോന്റെ ഫൈസ്ബൂക് പേജിൽ അടക്കം വളരെ മോശം രീതിയിലുള്ള കമന്റ്സ് വന്നിരുന്നു. തനിക്ക് എതിരെയും തന്റെ ചിത്രത്തിന് എതിരെയും നടക്കുന്ന സൈബർ ആക്രമണങ്ങൾക്ക് എതിരെ ശ്രീകുമാർ മേനോൻ ഇന്ന് ഒരു പത്ര സമ്മേളനം വിളിച്ചു കൂട്ടിയിരുന്നു. പത്ര സമ്മേളനത്തിലെ അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ ” മനഃപൂര്‍വമുള്ള വ്യക്തിഹത്യ ആണ് നടക്കുന്നത്.
എന്നെ ടാർഗറ്റ് ചെയ്തു എന്റെ സിനിമയെയും നശിപ്പിക്കുകയാണ് ഒരു കൂട്ടർ. ഇതെല്ലം പെയ്ഡ് ആണ്, വാടകക്കു ആളെ എടുത്തു എന്റെ ശത്രുക്കൾ കൂലിഎഴുത്തു നടത്തിച്ചു എന്റെ സിനിമയെ താറടിച്ചു കാണിക്കുകയാണ്…എന്നാൽ ഈ പൈഡ് ആക്രമണത്തിന് പറ്റി കേരളത്തിലെ പ്രബുദ്ധരായ ജനങ്ങൾക്ക് മനസ്സിലായിട്ടുണ്ട്. ഇന്നലെയും ഇന്നും മികച്ച തിരക്കാണ് ചിത്രത്തിന് വന്നത്. കുടുംബങ്ങൾ പതിയെ ചിത്രത്തെ ഏറ്റെടുക്കുകയാണ്, ഇന്നു കൊണ്ട് ഒടിയൻ അമ്പതു കോടി കടക്കും, ഇത് എന്റെ സിനിമയെ തകർക്കാൻ ശ്രമിച്ചവർക്കൊരു അടിയാകും ”
ചിത്രത്തിന്റെ ആദ്യ ദിന ആൾ ഇന്ത്യ ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോർട്ട് ഒടിയൻ ഒഫീഷ്യൽ പേജിലൂടെ ഔദ്യോഗികമായി വന്നത് 16. 48 കോടിയാണ്. ഹർത്താലും മറ്റു ഘടകങ്ങളും ഞങ്ങള്ക് എതിരെ നിന്നെന്നും എന്നാലും ഇത് ചരിത്രമാണ് എന്നും ഫെസ്ബൂക് പോസ്റ്റിൽ കുറിച്ചിട്ടുണ്ടായിരുന്നു. ആദ്യ ഷോ മുതൽ ചിത്രത്തിന് വലിയ രീതിയിലുള്ള നെഗറ്റീവ് അഭിപ്രായങ്ങൾ സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നു. എന്നാൽ ഇതെല്ലം കരുത്തുകൂട്ടി ഉള്ള സൈബർ ആക്രമണം ആണെന്ന് വ്യക്തിഹത്യ നടത്താൻ വൈദഗ്ധ്യം ഉള്ളവരാണ്
ചിത്രത്തെ കുറിച്ച് മോശം അഭിപ്രായം പറയുന്നതും തന്റെ ഫെയ്സ്ബൂക് പേജിൽ അടക്കം മോശം കമെന്റുകൾ പറയുന്നത് എന്നും ശ്രീകുമാർ മേനോൻ പറയുന്നു. എന്നാൽ ഇത്തരത്തിലുള്ള സൈബർ ആക്രമണങ്ങളെ പുത്തൻ മാർക്കറ്റിംഗ് തന്ത്രങ്ങളിലൂടെ മറികടക്കും എന്നും ശ്രീകുമാർ മേനോൻ പറയുന്നു. സംവിധായകന് ശ്രീകുമാര്‍ മേനോന് മാധ്യമങ്ങളോട് സംസാരിക്കുന്നു, തത്സമയം വീഡിയോ കാണാം…