Breaking News
Home / Lifestyle / ലൈംഗികബന്ധവും രതിമൂര്‍ച്ഛയും എത്ര സമയം എടുത്താല്‍ രതിമൂച്ഛയിലെത്താം..!!

ലൈംഗികബന്ധവും രതിമൂര്‍ച്ഛയും എത്ര സമയം എടുത്താല്‍ രതിമൂച്ഛയിലെത്താം..!!

സെക്സിന്‍റെ ക്ലൈമാക്സ് എന്നുപറയുന്നത് രതിമൂര്‍ച്ഛയാണ്. അത് പുരുഷന്‍റെയും സ്ത്രീയുടേയും അവകാശമാണ്. ഇരുവര്‍ക്കും രതിമൂര്‍ച്ഛ ലഭിക്കുന്നതും അതിന്‍റെ നിര്‍വൃതിയില്‍ പരസ്പരമുള്ള ലാളനകളുമാണ് ദാമ്പത്യ ബന്ധത്തെ ദൃഢമാക്കുന്നത്. എന്നാല്‍ എല്ലാം ബന്ധപ്പെടലുകളിലും രതിമൂര്‍ച്ഛ ഉറപ്പാക്കാന്‍ ദമ്പതികള്‍ക്കു കഴിയുന്നുണ്ടോ? സംശയമാണ്. പെട്ടെന്നു ചെയ്തുതീര്‍ക്കുന്ന ഒരു ജോലിയായി പലര്‍ക്കും ലൈംഗികബന്ധം മാറിയതാണ് വിവാഹമോചനങ്ങള്‍ വര്‍ദ്ധിക്കാന്‍ പോലും കാരണം.

സെക്സ് എത്ര സമയം നീണ്ടുനില്‍ക്കണം, എത്ര സമയം എടുത്താല്‍ രതിമൂച്ഛയിലെത്താം എന്നതിനൊന്നും കൃത്യമായി ഉത്തരം കണ്ടെത്താ‍നാവില്ല. എത്ര കൂടുതല്‍ സമയം എടുത്തു എന്നതിലല്ല, എത്രമാത്രം ആഹ്ലാദം ലഭിച്ചു എന്നതിലാണ് കാര്യം. ചിലര്‍ വളരെ കുറച്ചുസമയം കൊണ്ട് ആനന്ദത്തിന്‍റെ സ്വര്‍ഗാനുഭൂതിയിലെത്തും. മറ്റുചിലരാകട്ടെ, ഏറെനേരത്തെ ആസ്വാദനത്തിന് ശേഷമാണ് ‘മലമുകളില്‍’ എത്തുന്നത്.

ലൈംഗികതയില്‍ പുരുഷനാണ് ആധിപത്യം എന്ന വിശ്വാസം ചിലര്‍ക്കുണ്ട്. എന്നാല്‍ അത് തെറ്റാണ്. യെസ് എന്നോ നോ എന്നോ പറയാനുള്ള പൂര്‍ണ അധികരം ഇന്ന് സ്ത്രീകള്‍ക്കുമുണ്ട്. അതുകൊണ്ടുതന്നെ, പുരുഷന്‍ രതിമൂര്‍ച്ഛയിലേക്ക് എത്തുന്നതിനു മുമ്പുതന്നെ സ്ത്രീയെ രതിമൂര്‍ച്ഛയിലെത്താന്‍ സഹായിക്കുകയാണ് ചെയ്യേണ്ടത്. പരസ്പര ബഹുമാനത്തിലൂടെയും സ്നേഹത്തിലൂടെയുമേ നല്ല ലൈംഗികബന്ധം സാധ്യമാകൂ.

ലിംഗ – യോനീ സംഭോഗത്തിലൂടെയാണ് എല്ലാ സ്ത്രീകള്‍ക്കും രതിമൂര്‍ച്ഛയുണ്ടാകുന്നത് എന്നതും മിഥ്യാധാരണയാണ്. അമ്പത് ശതമാനത്തിനടുത്ത് സ്ത്രീകള്‍ക്കു മാത്രമേ ഇത്തരത്തില്‍ രതിമൂര്‍ച്ഛ അനുഭവപ്പെടുന്നുള്ളൂ. ബാക്കിയുള്ളവര്‍ മറ്റ് പല മാര്‍ഗങ്ങളിലൂടെയാണ് സുഖത്തിന്‍റെ പരകോടിയിലെത്തുന്നത്. പൂര്‍വകേളികളുടെ കൃത്യമായ പ്രയോഗമാണ് സ്ത്രീകളെ ഇതിന് സഹായിക്കുന്നത്.

ലിംഗപ്രവേശത്തിന് മുമ്പ് പൂര്‍വകേളികള്‍ക്ക് സമയം കണ്ടെത്തുക എന്നതാണ് വിജയകരമായ സെക്സിന് ഏറ്റവും ആവശ്യമായുള്ളത്. ഓരോ ബന്ധപ്പെടലിനു മുമ്പും ഏകദേശം 25 മിനുറ്റ് വരെ പൂര്‍വകേളി നടത്തുന്നതിലൂടെ സുഖം ഇരട്ടിയാക്കാന്‍ സാധിക്കുന്നു. ലിംഗപ്രവേശം എപ്പോള്‍ വേണമെന്ന് തീരുമാനിക്കാനുള്ള അധികാരം സ്ത്രീകള്‍ക്കു വിട്ടുകൊടുക്കുന്നതാണ് നല്ലത്.

സ്തനഞെട്ടുകള്‍ വലുതാകുന്നതും യോനിയിലെ നനവും അവള്‍ ശാരീരികമായി തയ്യാറെടുത്തുകഴിഞ്ഞു എന്നതിന്‍റെ സൂചനയാണ്. എങ്കിലും ലിംഗപ്രവേശത്തിന് മാനസികമായ തയ്യാറെടുപ്പും ആവശ്യമാണ്. അതുകൊണ്ടുതന്നെ സ്ത്രീ സിഗ്നല്‍ നല്‍കിയശേഷം ലിംഗം പ്രവേശിപ്പിക്കുന്നത് സുഖകരമായ കേളി സാധ്യമാക്കുന്നു.

ലിംഗപ്രവേശത്തിനു ശേഷം പുരുഷന്‍ ആവേശത്തിന് അടിപ്പെടാന്‍ സാധ്യതയുണ്ട്. സ്ത്രീയ്ക്ക് സന്തോഷം ലഭിക്കുന്നുണ്ടോ എന്ന് മനസിലാക്കി വേണം സെക്സ് മുന്നോട്ടുകൊണ്ടുപോകാന്‍. അവള്‍ക്ക് രതിമൂര്‍ച്ഛ അനുഭവപ്പെടുന്നതിനു മുമ്പേ തനിക്ക് സ്ഖലനം സംഭവിക്കും എന്നു തോന്നുകയാണെങ്കില്‍ അതിനിട നല്‍കാതെ ലിംഗം യോനിയില്‍ നിന്ന് പുറത്തെടുക്കണം. അപ്പോഴത്തെ ആവേശം ഒന്നടങ്ങിയതിന് ശേഷം വീണ്ടും ലിംഗം പ്രവേശിപ്പിച്ച് കേളി തുടരാം.

രണ്ടുപേര്‍ക്കും ഒരേസമയം രതിമൂര്‍ച്ഛ വരണമെന്നില്ല. എങ്കിലും അതിന് ശ്രമിക്കുകയാണ് വേണ്ടത്. മനുഷ്യന്‍ തീരുമാനിച്ചുറച്ചാല്‍ നടക്കാത്ത സംഗതികളുണ്ടോ. രതിമൂര്‍ച്ചയ്ക്ക് ശേഷവും സ്നേഹത്തോടെയുള്ള പരിലാളനകള്‍ തുടരുക. ഏറെ വൈകാതെ അടുത്തൊരു ലൈംഗികബന്ധത്തിന് സാധ്യത നിലനിര്‍ത്തി തല്‍ക്കാലം ഒരു ‘ബ്രേക്ക്’ എടുക്കുക.

About Intensive Promo

Leave a Reply

Your email address will not be published.