Breaking News
Home / Lifestyle / ജീന്‍സില്‍ എന്തിനാണ് കുഞ്ഞുബട്ടണും കുട്ടിപ്പോക്കറ്റും ആലോചിച്ചിട്ടുണ്ടോ

ജീന്‍സില്‍ എന്തിനാണ് കുഞ്ഞുബട്ടണും കുട്ടിപ്പോക്കറ്റും ആലോചിച്ചിട്ടുണ്ടോ

എക്കാലത്തും ഫാഷന്റെ ഭാഗമാണ് ജീന്‍സ്. കാലത്തിനനുസരിച്ചുള്ള ചില രൂപമാറ്റങ്ങള്‍ അതിന് ഉണ്ടാകാറുണ്ടെന്ന് മാത്രം. എന്നും ധരിക്കുന്ന നിങ്ങളുടെ ജീന്‍സ് നിങ്ങള്‍ എപ്പോഴെങ്കിലും സസൂക്ഷമം നോക്കിയിട്ടുണ്ടോ എങ്കില്‍ ഒന്നു സൂക്ഷിച്ച് നോക്കൂ… ആ പോക്കറ്റിനടുത്തുള്ള ചെറിയ ബട്ടനുകള്‍ നോക്കൂ… എന്തിനാണ് അനാവശ്യമായി ഇങ്ങനെ ബട്ടനുകള്‍ ജീന്‍സില്‍ പിടിപ്പിച്ചിരിക്കുന്നത്.? ആലോചിച്ചിട്ടുണ്ടോ?.

എങ്കില്‍ അതിന് പിറകില്‍ ഒരു കാരണമുണ്ട്. ഒരു ചരിത്രവും ഖനികളിലും കൃഷിയിടങ്ങളിലും ജോലി ചെയ്യുന്ന, കഠിനാധ്വാനം ആവശ്യമുള്ള മേഖലകളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ ധരിച്ചിരുന്ന കട്ടിയേറിയ വസ്ത്രമായിരുന്നു ജീന്‍സ്. അക്കാലത്ത് ജോലി ചെയ്യുന്നതിനിടെ ജീന്‍സിന്റെ പോക്കറ്റുകള്‍ കീറിപ്പോകുന്നത് സര്‍വ്വ സാധാരണമായിരുന്നു.

ജോലിയിടങ്ങളില്‍ ഈ പോക്കറ്റുകള്‍ ആവശ്യമായിരുന്ന തൊഴിലാളികള്‍ക്ക് ഇതൊരു പ്രശ്‌നമായി മാറി.ജേക്കബ് ഡേവിസ് എന്ന ടെയ്‌ലറാണ് ഇവരുടെ രക്ഷയ്‌ക്കെത്തിയത്. പ്രമുഖ ജീന്‍സ് നിര്‍മ്മാതാവായ ലീവായ്‌ സ്‌ട്രോസിന്റെ ഉപഭോക്താക്കളില്‍ ഒരാളായ ജേക്കബ് 1873ല്‍ ഒരു വ്യത്യസ്തമായ ആശയം അവതരിപ്പിച്ചു.

കൂടുതല്‍ ഉറപ്പിച്ച് നിര്‍ത്താനും കീറിപ്പോകുന്നത് തടയാനും സാധിക്കും. ഇതിന് പേറ്റന്റ് എടുക്കാന്‍ ജേക്കബ് ആഗ്രഹിച്ചിരുന്നുവെങ്കിലും അദ്ദേഹത്തിന് അതിനുള്ള പണമുണ്ടായിരുന്നില്ല. അതിനാല്‍ പണം നല്‍കിയാല്‍ ഈ ആശയത്തിന്റെ പേറ്റന്റ് നല്‍കാമെന്ന് ലീവായ്‌ സ്‌ട്രോസിന് ജേക്കബ് വാഗ്ദാനം ചെയ്യുകയായിരുന്നു, 1872ല്‍.

തീര്‍ന്നില്ല ജീന്‍സിന്റെ വിശേഷം

ഇത്രയും നാള്‍ അനാവശ്യമെന്ന് കരുതിയ ബട്ടനുകളുടെ ചരിത്രം കേട്ടില്ലേ. ഒരുപക്ഷെ ഇതുപോലെ അനാവശ്യമാണെന്ന് നിങ്ങള്‍ കരുതുന്ന മറ്റൊന്നായിരിക്കണം ജീന്‍സിലുള്ള ഈ ചെറിയ പോക്കറ്റ്. ആവശ്യത്തിനുള്ള വലിപ്പം ഇല്ലാത്തതിനാല്‍ കാര്യമായ ആവശ്യങ്ങള്‍ക്കൊന്നും ഇത് ഉപകരിക്കില്ല. എന്തെങ്കിലും ഒളിപ്പിച്ച് സൂക്ഷിക്കാനാണെങ്കില്‍ ഈ പോക്കറ്റ് വ്യക്തമായി കാണുന്നിടത്തുമാണ് പിന്നെന്തിനാണ് ഈ പോക്കറ്റ്?

പെന്‍ഡ്രൈവ് പോലുള്ള ചെറിയ സാധനങ്ങള്‍ സൂക്ഷിക്കാന്‍ പലരും ഈ പോക്കറ്റ് ഉപയോഗിക്കാറുണെങ്കിലും ഈ പോക്കറ്റിനും ഒരു ചരിത്രമുണ്ട്. 1800കളില്‍ മുന്‍കാലങ്ങളില്‍ തൊഴിലാളികള്‍ക്കും കൗബോയ്കള്‍ക്കും ചെയ്ന്‍ വാച്ച് കൊണ്ടുനടക്കുന്ന ശീലമുണ്ടായിരുന്നു. ഇത് പൊട്ടാതെ സൂക്ഷിക്കുന്നതിനും ഉപയോഗിക്കുന്നതിനും വേണ്ടിയാണ് ലീവായ്‌ സ്‌ട്രോസ് ഈ ചെറിയ പോക്കറ്റുകള്‍ ജീന്‍സില്‍ സ്ഥാപിച്ചത്.

About Intensive Promo

Leave a Reply

Your email address will not be published.