Breaking News
Home / Lifestyle / ഏട്ടനെക്കാള്‍ വലുതല്ല ഒന്നും ബിജെപി കേരളം ഫേസ്ബുക്ക് പേജില്‍ പൊങ്കാലയിട്ട് ലാലേട്ടന്‍ ആരാധകര്‍

ഏട്ടനെക്കാള്‍ വലുതല്ല ഒന്നും ബിജെപി കേരളം ഫേസ്ബുക്ക് പേജില്‍ പൊങ്കാലയിട്ട് ലാലേട്ടന്‍ ആരാധകര്‍

കാരണം ഇല്ലാതെ ഹർത്താൽ പ്രഖ്യാപിച്ച ബിജെപിക്കെതിരെ കലിതുള്ളി മോഹൻലാൽ ഫാൻസ്. ആരാധകർ കാത്തിരുന്ന് എത്തുന്ന മോഹൻലാൽ‍ ചിത്രം ഒടിയന്റെ റിലീസ് ദിവസം തന്നെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചതാണ് ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്.

ഒരു കൊടിയും ഈ ഏട്ടനെക്കാളും വലുതല്ലെന്ന പ്രഖ്യാപനവുമായിട്ടാണ് ആരാധകര്‍ ബിജെപിയുടെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജില്‍ പൊങ്കാലയിടുകയാണ്.

നാളെ പ്രദര്‍ശനം നടക്കുന്ന ഏതെങ്കിലും തിയറ്ററിന് മുന്നില്‍ കൊടിയും പിടിച്ച്‌ വന്നാല്‍ ഒരു ഒറ്റ ബിജെപിക്കാരനും നടന്ന് വീട്ടില്‍ പോകില്ല എന്നുള്‍പ്പടെ വൈകാരികമായിട്ടാണ് ബിജെപി ഹര്‍ത്താലിനെതിരെ ആരാധകരുടെ പ്രതിഷേധം.

പ്രവര്‍ത്തകരുടെ വികാരം മനസ്സിലാക്കാതെ സമയവും സാഹചര്യവും മനസ്സിലാക്കാതെ പ്രഖ്യാപിച്ച ഹര്‍ത്താല്‍ എന്തിന് വേണ്ടിയെന്നും ഇത്രയും തലയ്ക്ക് വെളിവില്ലാത്തവരാണോ നേതൃത്വം കൈയാളുന്നത് എന്നുമാണ് പ്രവര്‍ത്തകരായ മോഹന്‍ലാല്‍ ആരാധകര്‍ ചോദിക്കുന്നത്.

ലോകമെമ്പാടുമായി മോഹന്‍ലാല്‍ ചിത്രം ഒടിയന്‍ നാളെ പ്രദര്‍ശനത്തിന് എത്താനിരിക്കെ സംസ്ഥാന വ്യാപകമായി ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. സെക്രട്ടേറിയറ്റിന് മുന്നില്‍ ആത്മഹത്യക്ക് ശ്രമിച്ച വ്യക്തി മരിച്ചതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.

About Intensive Promo

Leave a Reply

Your email address will not be published.