Breaking News
Home / Lifestyle / ഒടിയൻ റീലീസ് മാറ്റമില്ല നാളെ രാവിലെ 4.30 ആദ്യ ഷോ എല്ലാ ഷോകളും ഉണ്ടായിരിക്കും

ഒടിയൻ റീലീസ് മാറ്റമില്ല നാളെ രാവിലെ 4.30 ആദ്യ ഷോ എല്ലാ ഷോകളും ഉണ്ടായിരിക്കും

കൊട്ടിഘോഷിച്ഛ് വമ്പൻ ആരവങ്ങളുമായി നാളെ കൊടികയറാനിരുന്ന ഉത്സവം മാറ്റി വയ്ക്കാൻ സാധ്യതയുണ്ടെന്നു മണിക്കൂറുകൾക്ക് മുൻപ് മാത്രം അറിഞ്ഞവരുടെ അവസ്ഥയിലാണ് ഒടിയൻ എന്ന മോഹൻലാൽ ചിത്രത്തിന്റെ റീലീസ് കാത്തിരുന്നവർ. വമ്പൻ റീലീസ് പ്ലാൻ ചെയ്ത ചിത്രത്തിന് ഒരു ഇരുട്ടടിയായി ആണ് നാളെ സംസ്ഥാനത്തു ബി ജെ പി ഹർത്താൽ എന്ന വാർത്ത വന്നത്. നാളെ രാവിലെ 6 മണി മുതൽ വൈകുന്നേരം 6 മണി വരെയാണ് ഹർത്താൽ.

വാർത്ത പരന്നതോടെ കുറച്ചു പേര് റീലീസ് മാറ്റി വയ്ക്കും എന്ന് സമൂഹ മാധ്യമങ്ങളിൽ പങ്കു വച്ചെങ്കിലും ഇപ്പോൾ ഒഫീഷ്യല്‍ ആയി തന്നെ ഒടിയൻ റീലീസ് മാറ്റില്ല എന്ന് ഒടിയന്‍റെ ഫേസ്ബുക്ക്‌ പേജില്‍ കൂടി അറിയിച്ചു. നാളെ രാവിലെ 4.30 ആദ്യ ഷോ തുടങ്ങും. 500 നു അടുപ്പിച്ചു തിയേറ്ററുകളും 409 ഫാൻസ്‌ ഷോയും ഒക്കെ ആദ്യ ദിനം വെറുതെ ആകുമോ എന്ന സംശയം ആരാധകർക്ക് ഇനി വേണ്ട. ഒടിയൻ റീലീസ് സംബന്ധിച്ചു ഇതുവരെ ഹർത്താൽ പ്രഖ്യാപനത്തിനു ശേഷം അണിയറക്കാർ പ്രതികരിച്ചിട്ടില്ലായിരുന്നു. ഇപ്പോളാണ് ഒഫീഷ്യല്‍ ആയി സ്ഥിതികരിച്ചത്.

About Intensive Promo

Leave a Reply

Your email address will not be published.