കേരളത്തിലെ സിനിമ സ്നേഹികൾ ഒന്നടങ്കം കാത്തിരുന്ന ദിനമാണ് നാളെ. ഒടിയൻ എന്ന ബ്രഹ്മാണ്ഡ റീലിസിനു വേണ്ടിയുള്ള കാത്തിരിപ്പിനു ഓർക്കാപുറത്തു കിട്ടിയ അടിയായിരുന്നു ഇന്ന് വൈകുന്നേരം വന്ന ഹർത്താൽ പ്രഖ്യാപനം. ബി ജെ പി ആണ് ഹർത്താൽ പ്രഖ്യാപിച്ചത്.
ഈ ആഴ്ച തന്നെയുള്ള രണ്ടാമത്തെ ഹർത്താലാണിത്. ഒടിയനു ടിക്കറ്റ് ബുക്ക് ചെയ്തവരും മണിക്കൂറുകളോളം അഡ്വാൻസ് റിസർവേഷൻ ക്യുവിൽ നിന്ന് ടിക്കട്റ്റ് എടുത്തവരും നാളെ റീലീസ് ഉണ്ടോ ഇല്ലയോ എന്ന് അറിയാതെ പെട്ടിരിക്കുകയാണ്.
409 ഫാൻസ് ഷോകളും 500 നു അടുപ്പിച്ചു തിയേറ്ററുകളും ഉൾപ്പടെയുള്ള വമ്പൻ റീലീസിനാണ് സിനിമ പ്ലാൻ ചെയ്തത്.മികച്ച രീതിയിലുള്ള ബുക്കിംഗ് സ്റ്റാറ്റസും സിനിമക്ക് ലഭിച്ചിരുന്നു. ആദ്യ ദിനത്തിലെ ടിക്കറ്റുകൾ ഭൂരിഭാഗവും വിറ്റു പോയ അവസ്ഥയിൽ ഹർത്താൽ ഉണ്ടെങ്കിലും അതിനെ അതിജീവിച്ചു സിനിമ റീലീസ് ചെയ്യും എന്ന് തന്നെ ഉറപ്പിക്കാം.
റീലീസ് മാറ്റി വയ്ക്കാൻ കഴിയാത്ത അവസ്ഥ തന്നെയാണ് ഒടിയനെ സംബന്ധിച്ചു കാരണം ഇന്ത്യക്ക് പുറത്തു 37 രാജ്യങ്ങളിൽ വമ്പൻ റീലീസ് പ്ലാൻ ചെയ്ത ചിത്രത്തിന്റെ ആ രാജ്യങ്ങളിലെ റീലീസ് ഉറപ്പായും മാറ്റാൻ കഴിയില്ല അ സ്ഥിതിക് കേരളത്തിലെ റീലീസും മാറ്റി വയ്ക്കില്ല എന്ന് അനുമാനിക്കാം.
അതെ സമയം ഒരു കൂട്ടം സിനിമ സ്നേഹികൾ #SayNoToHarthal ക്യാമ്പയ്നുമായി രംഗത്ത് എത്തിയിരിക്കുകയാണ്. സിനിമ റീലീസ് ചെയ്യണമെന്നും ഹർത്താലിൽ സഹകരുതെന്നും പറഞ്ഞുള്ള ഈ ക്യാമ്പയിൻ ഓരോ മിനിറ്റുകളിലും ശക്തമാകുന്ന കാഴ്ചയാണ് കാണുന്നത്. സോഷ്യൽ മീഡിയയിൽ എങ്ങും #StandWithOdiyan #SayNoToHarthal ഹാഷ്ടാഗുകളുമായി ഉള്ള പോസ്റ്റുകളാണ്.
സിനിമ സ്നേഹികൾക്ക് ഈ ഹർത്താലിനെ ചെറുത്തു തോൽപിക്കാൻ കഴിയുമെന്ന് വിശ്വസിക്കാം. കൂടുതൽ പേർ ഓരോ നിമിഷവും ക്യാമ്പയിന്റെ ഭാഗമായി പോസ്റ്റുകൾ സോഷ്യൽ മീഡിയിലെങ്ങും പോസ്റ്റ് ചെയ്യുകയാണ്…..