Breaking News
Home / Lifestyle / കുടിച്ചാല്‍ അര്‍ബുദത്തിന് സാധ്യത മായം കലര്‍ന്ന പാല്‍ കേരളത്തിലേക്ക് ഒഴുക്കുന്നു

കുടിച്ചാല്‍ അര്‍ബുദത്തിന് സാധ്യത മായം കലര്‍ന്ന പാല്‍ കേരളത്തിലേക്ക് ഒഴുക്കുന്നു

മായം കലര്‍ത്തിയ പാല്‍ ക്ഷീരവകുപ്പ് മൂന്നുവട്ടം നിരോധിച്ച ഡയറിയില്‍ നിന്ന് വീണ്ടും കേരളത്തിലേക്ക് പാല്‍ ഒഴുകുന്നു. 15 കള്ള ബ്രാന്‍ഡുകളിലാണ് പാല്‍ വിതരണം നടക്കുന്നത്. ബ്രാന്‍ഡുകളുടെ പേര് കേട്ട് കേരളക്കര ഞെട്ടിയിരിക്കുകയാണ്. പിണറായിയുടെ മാത്രമല്ല, ചെന്നിത്തല ബ്രാന്‍ഡിലും മായം കലര്‍ന്ന പാല്‍.
ഗുരുതരരോഗങ്ങള്‍ക്ക് വരെ ഇടയാക്കാവുന്ന മായം കലര്‍ന്ന പാലാണ് തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലെ വിലാസമുള്ള കവറിലാക്കി അതിര്‍ത്തി കടത്തി നല്‍കുന്നത്. മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്ന വാര്‍ത്തയാണിത്.

അന്വേഷണത്തിന്റെ ഭാഗമായി റിപ്പോര്‍ട്ടര്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് ഇടപാടുകാരുടെ മറുപടി ഇങ്ങനെയായിരുന്നു….

റിപ്പോര്‍ട്ടര്‍: ഞങ്ങള്‍ പിണറായി മില്‍ക്ക് എന്ന പേരിലുള്ള പാലാണ് പുറത്തിറക്കാന്‍ ഉദ്ദേശിക്കുന്നത്. അത് നിങ്ങള്‍ ചെയ്ത് തരുമല്ലോ

പ്ലാന്റ് നടത്തിപ്പുകാരന്‍: അത് നിങ്ങളുടെ ഇഷ്ടം. ഏത് പേരിലാണെങ്കിലും കവര്‍ അടിച്ചുതന്നാല്‍ പാല്‍ ഞങ്ങള്‍ തയാറാക്കിത്തരും

കള്ളത്തരത്തില്‍ മായം കലര്‍ത്തിയ പാല്‍ ഓരോതവണ ക്ഷീരവകുപ്പ് നിരോധിക്കുമ്പോഴും പേര് മാറ്റി കവര്‍ പാല്‍ പുറത്തിറക്കുന്നതാണ് ഇവരുടെ രീതി. ചേരുവയും മായവുമെല്ലാം പഴയ അളവില്‍ തന്നെ. അര്‍ബുദത്തിനും കരളിന്റെ പ്രവര്‍ത്തനം നിലയ്ക്കാനും കാരണമായേക്കാവുന്ന മായമുണ്ടെന്നാണ് ക്ഷീരവകുപ്പിന്റെ പരിശോധനയില്‍ കണ്ടെത്തിയിരിക്കുന്നത്.

പിണറായി മില്‍ക്കിന്റെ കവര്‍ തയാറാക്കാന്‍ പാലക്കാട് നഗരത്തിലെ ഒരു പ്രമുഖ ഡിസൈനിങ് സെന്ററിന്റെ മേല്‍വിലാസം നല്‍കി. സ്ഥലത്തെത്തി ഏജന്‍സിയുടെ പേരറിയിച്ചപ്പോള്‍ തന്നെ എല്ലാ വ്യാജരേഖകളും ചേര്‍ത്ത് പുതിയ കവര്‍ തയാറാക്കി നല്‍കി.

പിണറായി മാത്രമല്ല ക്ഷീരവികസന വകുപ്പ് മന്ത്രിയുടെ പേരിന് സാമ്യമുള്ള രാജൂസ് മില്‍ക്ക് കുറഞ്ഞനിരക്കില്‍ നല്‍കാമെന്നും എരിത്തിയാംപതിയിലെ പ്ലാന്റുടമ വാഗ്ദാനം നല്‍കി.

റിപ്പോര്‍ട്ടര്‍: ഞങ്ങള്‍ രാജൂസ് മില്‍ക്കാണ് പുറത്തിറക്കാന്‍ ആഗ്രഹിക്കുന്നത്. ഉടന്‍ തയാറാക്കിത്തരാന്‍ കഴിയുമോ ?

പ്ലാന്റ് ഉടമ: അതൊന്നും കുഴപ്പമില്ല. പാല്‍ അടിച്ചുതരും. പാല്‍ തമിഴ്‌നാട്ടില്‍ നിന്നാണ് എത്തിക്കുന്നത്. കേരളത്തില്‍ കിട്ടാനില്ല. തമിഴ്‌നാട്ടില്‍ നിന്ന് പാലെത്തിക്കുന്നതാണ് ലാഭം.

കോയമ്പത്തൂരിനടുത്ത് എട്ടിമടയിലെ പ്ലാന്റില്‍ നിന്ന് ചെന്നിത്തല മില്‍ക്കും കിട്ടും.

റിപ്പോര്‍ട്ടര്‍: ചെന്നിത്തല മില്‍ക്ക്, രാജൂസ് മില്‍ക്ക് ഇങ്ങനെ ഏതെങ്കിലും പേരാണ് ഉദ്ദേശിക്കുന്നത്

റിപ്പോര്‍ട്ടര്‍: തമിഴ്‌നാട്ടിലെ പാലിന് വലിയ മാര്‍ക്കറ്റില്ലല്ലോ

പ്ലാന്റ് ഉടമ: നിങ്ങളൊരു കാര്യം ചെയ്യ് നിങ്ങളുടെ പാല്‍ കവറില്‍ ഡെയറിയുടെ ലോക്കല്‍ അഡ്രസായി ഇവിടത്തെ സ്ഥലപ്പേരില്‍ക്കൂടി വയ്ക്ക്. അപ്പോള്‍ നിങ്ങള്‍ക്ക് തമിഴ്‌നാട്ടിലും പ്ലാന്റുണ്ടെന്ന് വാങ്ങുന്നവര്‍ കരുതും. അത് പരിശോധിക്കാന്‍ ആരും വരില്ല. പക്ഷേ ലാഭം കൂടുതല്‍ കിട്ടുന്നത് തമിഴ്‌നാട്ടിലെ പാലിനാണ്.

തമിഴ്‌നാട്ടില്‍ നിന്ന് പാലെത്തിച്ച് പാല്‍പൊടി ചേര്‍ത്ത് വിറ്റാല്‍ നല്ല ലാഭം കിട്ടുമെന്നതാണ് പ്ലാന്റ് നടത്തിപ്പുകാരന്റെ പ്രേരണ.

About Intensive Promo

Leave a Reply

Your email address will not be published.