മലയാള സിനിമയിലെ ഏറ്റവും ക്യൂട്ടസ്റ്റ് കപ്പിൾസാണ് നടൻ ഇന്ദ്രജിത്തും പൂർണിമയും. ബോളിവുഡ് താരങ്ങൾക്ക് സമാനമാണ് ഇവർ. താരപദവിയെ കുറിച്ചോ മറ്റ് ഒന്നിനെ കുറിച്ചോ ചിന്തിക്കാതെ തങ്ങളുടെ ലോകത്ത് അടിച്ച് പൊളിച്ച് നടക്കുകയാണ് ഇരുവരും. ഇങ്ങനെയൊക്കെയാണെങ്കിലും തങ്ങളുടെ ചെറുതും വലുതുമായ സന്തോഷം പ്രേക്ഷകരുമായി പങ്കുവെയ്ക്കാനും ഇവർ മറക്കാറില്ല.
സിനിമയിലും ടെലിവിഷൻ പരമ്പരകളിലും കത്തി നിൽക്കുന്ന സമയത്തായിരുന്നു ഇന്ദ്രജിത്ത്-പൂർണിമ വിവാഹം. അധികം കോപ്ലിക്കേഷനില്ലാത്ത ലവ് സ്റ്റോറിയായിരുന്നു ഇവരുടേയത്. വിവാഹ ശേഷം അഭിനയത്തിന് ഒരു ബ്രേക്ക് എടുത്തുവെങ്കിലും സിനിമ മേഖലയിൽ താരം സജീവമായിരുന്നു. ഇന്ദ്രജിത്ത്- പൂർണ്ണിമ ദമ്പതിമാരുടെ ജീവിതത്തിലെ സ്പെഷ്യൽ ദിവസമാണിന്ന്. ഒരുമിച്ചുളള ജീവിതം ആരംഭിച്ചിട്ട് 16 വർഷം പിന്നിടുകയാണ്. താരങ്ങൾക്ക് ആശംസ അറിയിച്ച് ഇരുവരുടേയും ആരാധകർ രംഗത്തെത്തിയിട്ടുണ്ട്.
2002 ഡിസംബറിലായിരുന്നു പൂർണ്ണിമയും ഇന്ദ്രജിത്തും വിവാഹിതരാകുന്നത്. അതി മനോഹരമായ 16 വർഷം കടന്നു പോയിരിക്കുകയാണ്. ഇതിനിടയിൽ സുന്ദരമായ നിമിഷങ്ങളെ കുറിച്ചാണ് താരങ്ങൾക്ക് പറയാനുള്ളത്. വിവാഹം കഴിഞ്ഞ് 16 വർഷം കഴിഞ്ഞുവെങ്കിലും ഇന്നും മലയാള സിനിമയിലെ ക്യൂട്ടസ്റ്റ് കപ്പിളാണിവർ. തിരക്കുകൾക്കിടയിലും ജീവിതത്തിലെ മനോഹരമായ നിമിഷങ്ങൾ ആഘോഷിക്കാൻ ഇരുവരും സമയം കണ്ടെത്താറുണ്ട്.
ഇക്കുറിയ ഗോവയിലാണ് വിവാഹവാർഷികാഘോഷം. ഇതിന്റെ ചിത്രങ്ങൾ ആരാധകർക്കായി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുമുണ്ട്. ഇരുവരും പരസ്പരം ആശംസകളും നേർന്നിട്ടുണ്ട്. എന്തായാലും പ്രിയപ്പെട്ട താരങ്ങളുടെ സന്തോഷത്തിൽ ആരാധകരും പങ്കുചേർന്നിട്ടുണ്ട്.
വിവാഹ വാർഷികം കൂടാതെ മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഇന്ന് പൂർണിമയുടെ പിറന്നാൾ കൂടിയാണ്. പ്രിയസഖിയ്ക്ക് വിവാഹ വാർഷിക ആശംസയ്ക്കൊപ്പം പിറന്നാൾ ആശംസയും നേരുന്നുണ്ട്. മധുര പിറന്നാളെന്നാണ് ഇന്ദ്രജിത്തും, ഇന്ദ്രന്റേതായിട്ട് 16 വർഷമെന്ന് പൂർണ്ണിമയും സോഷ്യൽ മീഡിയയിൽ കുറിച്ചു. ഇതിനോടൊപ്പം ഗോവയിൽ നിന്നുള്ള ആഘോഷ ചിത്രങ്ങളും ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
സിനിമയിൽ താരമായിരുന്ന സമയത്ത് പൂർണിമ സീരിയലുകളിലും സജീവമായികരുന്നു. പെയ്തൊഴിയാതെ എന്ന സീരിയൽ ഷൂട്ടിങ് സെറ്റിൽവെച്ചായിരുന്നു ഇരുവരും ആദ്യമായി കണ്ടു മുട്ടിയത്. ആ പരമ്പരയിൽ പൂർണിമയ്ക്കൊപ്പം മല്ലിക സുകുമാരനും അഭിനയിച്ചിരുന്നു. ഈ ലൊക്കേഷനിൽ വച്ചാണ് ഇവരുടെ പ്രണയം മൊട്ടിടുന്നത്. തുടർന്ന് 2002 ൽ വിവാഹിതരാവുകയായിരുന്നു.
പൂർണ്ണിമ-ഇന്ദ്രജിത്ത് ദമ്പതികൾക്ക് രണ്ട് പെൺകുഞ്ഞുങ്ങളാണ്. പ്രാർത്ഥനയും നക്ഷത്രയും. അച്ഛനേയും അമ്മയേയും പോലെ ഇരുവരും സോഷ്യൽ മീഡിയയിൽ താരങ്ങളാണ്. മൂത്തമകൾ പ്രാർഥന പിന്നണി ഗാനരംഗത്തേയ്ക്ക് ചുവട് വെച്ച് കഴിഞ്ഞു. മഞ്ജുവാര്യർ, ഇന്ദ്രജിത്ത് കേന്ദ്രകഥാപാത്രങ്ങളായെത്തിയ മോഹൻലാൽ എന്ന ചിത്രത്തിലെ ഞാൻ ജനിച്ചപ്പോൾ കേട്ടൊരു പേര് എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചത് പ്രാർഥനയായിരുന്നു. ആ ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കൂടാതെ അച്ഛനും മക്കളും ഒന്നിച്ചുള്ള പാട്ടുകൾ സോഷ്യൽ മീഡിയയിൽ വൻ ഹിറ്റാണ്.