Breaking News
Home / Lifestyle / ജയിലിലായതോടെ കളി മാറി ജയിലിൽ കണ്ണീരും പ്രാർത്ഥനയുമായി രഹ്‌ന ഇത്രയൊക്കെ ഉള്ളു ആക്ടിവിസമെന്ന് സോഷ്യൽ മീഡിയ

ജയിലിലായതോടെ കളി മാറി ജയിലിൽ കണ്ണീരും പ്രാർത്ഥനയുമായി രഹ്‌ന ഇത്രയൊക്കെ ഉള്ളു ആക്ടിവിസമെന്ന് സോഷ്യൽ മീഡിയ

മതവികാരം വ്രണപ്പെടുത്തിയെന്ന കേസിൽ റിമാൻഡിൽ കഴിയുന്ന രഹന ഫാത്തിമയുടെ ജാമ്യ ഹർജി ഹൈക്കോടതിയിൽ സമർപ്പിച്ചിരുന്നു. ഇവരുടെ ജാമ്യാപേക്ഷ പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയതിനെ തുടർന്നാണ് രഹ്ന സുപ്രീം കോടതിയെ സമീപിച്ചിരുന്നത് .

അതേസമയം ശബരിമല കയറി വിവാദനായികയായ ബി.എസ്‌.എന്‍.എല്‍. ജീവനക്കാരി രഹ്‌നാ ഫാത്തിമയുടെ കേസ്‌ വാദിക്കാന്‍ സുപ്രീം കോടതി അഭിഭാഷകന്‍ രഞ്‌ജിത്ത്‌ പി. മാരാര്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ഫെയ്‌സ്‌ബുക്കിലൂടെ മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ റിമാന്‍ഡിലുള്ള രഹ്നഹ്‌നയ്‌ക്കുവേണ്ടി മറ്റന്നാള്‍ രഞ്‌ജിത്ത്‌ ഹൈക്കോടതിയില്‍ ഹാജരാകും.

രഹ്‌നയുടെ ജാമ്യാപേക്ഷ പത്തനംതിട്ട കോടതി രണ്ടാംതവണയും തള്ളിയതോടെയാണു മനുഷ്യാവകാശലംഘനം ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിക്കുന്നതെന്നു രഞ്‌ജിത്ത്‌ വ്യക്‌തമാക്കി. നവംബർ 28നായിരുന്നു രഹന ഫാത്തിമയെ പത്തനംതിട്ട പൊലിസ് മതസ്പർദ്ദ ഉണ്ടാക്കിയെന്ന കേസിൽ അറസ്റ്റ് ചെയ്തത്. ഇപ്പോൾ രഹന ഫാത്തിമ റിമാൻഡിലാണുള്ളത്. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ തുലാമാസ പൂജയ്ക്ക് ശബരിമല നടതുറന്നപ്പോഴാണ് രഹന ഫാത്തിമ മലകയറാൻ എത്തിയത്. പൊലിസ് സംരക്ഷണത്തിൽ നടപന്തൽവരെ എത്തിയെങ്കിലും കനത്ത പ്രതിഷേധങ്ങൾക്കൊടുവിൽ മടങ്ങേണ്ടി വരികയായിരുന്നു.

മലകയറുന്നതിന് മുമ്പ് രഹന ഫാത്തിമ ഫെയ്സ്ബുക്കിൽ പങ്ക് വെച്ച ചിത്രമാണ് രഹ്നാക്ക് വിനയായത് . ശബരിമലയിലേക്ക് പോകുന്ന സ്ത്രീയുടെ വേഷത്തിലായിരുന്നു ചിത്രം. കറുത്ത മുണ്ടും ഷര്‍ട്ടുമണിഞ്ഞ്, നെറ്റിയില്‍ കുറിതൊട്ട്, കയ്യിലും കഴുത്തിലും മാല ചുറ്റിയ ചിത്രമാണ് രഹന പോസ്‌റ്റ് ചെയ്തത്.

തത്വമസി എന്ന അടികുറിപ്പോടെയായിരുന്നു ചിത്രം. ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. പിന്നീട് മലകയറാൻ എത്തിയപ്പോൾ ജനരോഷത്തെ തുടർന്ന് രഹ്ന തിരിച്ചു പോയി. മതവികാരം വ്രണപ്പെട്ടു എന്ന് കാണിച്ച്‌ ബിജെപി നേതാവ് രാധാകൃഷ്ണമേനോന്‍ പത്തനംതിട്ട പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് രഹനക്കെതിരെ കേസെടുത്തത്. കേസെടുത്തതിനെ തുടര്‍ന്ന് രഹന കേരളാ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും കേസില്‍ ഗൂഢാലോചനയെ സംബന്ധിച്ചും മറ്റും അന്വേഷിക്കണമെന്ന് നിര്‍ദേശിച്ച്‌ കോടതി ജാമ്യം നിഷേധിച്ചു.

രഹനാ ഫാത്തിമ ഒറ്റക്കല്ല എന്നും ഇതിനു പിന്നിൽ പ്രവർത്തിച്ചവർ ആരെല്ലാമാണെന്നു അറിയണമെന്നുംഇത് ക്രിമിനൽ ഗൂഢാലോചനയാണെന്നുമുള്ള ഉള്ള വാദത്തെ തുടർന്നാണ് ജാമ്യം നിഷേധിച്ചത് . . . ശബരിമലയില്‍ പ്രവേശിക്കാന്‍ ശ്രമിക്കും മുന്‍പ് അയ്യപ്പ വിഗ്രഹത്തെ അവഹേളിച്ച്‌ രഹാന ഫാത്തിമ പോസ്റ്റിട്ടിരുന്നു. അയ്യപ്പന്‍ ഹിന്ദുവല്ലെന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ടയാള്‍ എന്തിനാണ് ശബരിമലയ്ക്ക് പോയതെന്നും കോടതി ചോദിച്ചിരുന്നു. മത വികാരം വ്രണപെടുത്തിയെന്ന ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പൊലിസ് കേസെടുത്തിരിക്കുന്നത്

ദിവസങ്ങള്‍ക്കകം രഹനയെ അവര്‍ ജോലി ചെയ്യുന്ന ബി.എസ്.എന്‍.എല്‍ ഓഫീസില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്തു. തുടർന്ന് രഹ്ന സസ്പെൻഷനിലുമായി. ശബരിമല ദര്‍ശനത്തിനൊരുങ്ങിയ രഹന ഫാത്തിമയെ സമുദായത്തില്‍ നിന്നും പുറത്താക്കിയിരുന്നു. അതേസമയം, രഹനയുടെ ജാമ്യാപേക്ഷ ഹൈകോടതി 14 ന് പരിഗണിക്കും. ജാമ്യം നല്‍കണമെന്നാവശ്യപ്പെട്ട് രഹ്ന ഫാത്തിമയാണ് ഹൈകോടതിയെ സമീപിച്ചത്. നേരത്തെ പത്തനംതിട്ട കോടതി രഹ്നയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. കുറ്റമൊന്നും ചെയ്തില്ലെന്നും തന്നെ ബലിയാടാക്കുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് രഹ്ന ഹൈകോടതിയെ സമീപിച്ചത്

കെ സുരേന്ദ്രനടക്കം ശബരിമല വിവാദത്തിൽ പെട്ട എല്ലാ ഹിന്ദു നേതാക്കളും ഇപ്പോൾ ജയിൽ വിമുക്തരായി.രഹ്ന മാത്രമാണ് ഇപ്പോഴും കസ്റ്റഡിയിൽ കഴിയുന്നത്. രഹ്‌നയുടെ സ്ഥിതിയാണെങ്കിൽ തീരെ പരിതാപകരമാണ് താനും. അറസ്റ്റ് ചെയ്യുന്ന വേളയിലും പിന്നീടും അസാധാരണമായ ധൈര്യം കാണിച്ച രഹ്ന ജഡ്ജിക്ക് മുമ്പിലെത്തിയപ്പോള്‍ പൊട്ടിക്കരഞ്ഞു. തനിക്ക് അബദ്ധം പറ്റിയതാണെന്നും ഇനി ആവര്‍ത്തിക്കില്ലെന്നും പറഞ്ഞാണ് രഹ്ന പൊട്ടിക്കരഞ്ഞത് . ഏതായാലും അയ്യപ്പ കോപം തീർന്നോ എന്നറിയാൻ ഇനി ഈ മാസം പതിനാലു വരെ കാത്തിരിക്കണം.

About Intensive Promo

Leave a Reply

Your email address will not be published.