Breaking News
Home / Lifestyle / എന്നാലും ആ ബെൻസ് കാർ ഉടമ അവനെ ഹോസ്പിറ്റിലലിൽ എത്തിച്ചിരുന്നേൽ

എന്നാലും ആ ബെൻസ് കാർ ഉടമ അവനെ ഹോസ്പിറ്റിലലിൽ എത്തിച്ചിരുന്നേൽ

നിരത്തുകളിൽ ആനു ദിനം പൊലിയുന്നത് നിരവധി ജീവനുകളാണ്. ചക്രങ്ങൾക്കിടയിൽ മുരൾച്ച നിന്ന് പോകുന്ന ജീവിതങ്ങളുടെ ഉറ്റവരുടെ ജീവിതം എങ്ങനെയായിരിക്കുമെന്ന് ആരെങ്കിലും ഓർക്കാറുണ്ടോ. ഒരു അപകടം നടന്നാൽ അവരെ ആശുപത്രിയിലാക്കാൻ എത്രപേർ ശ്രമിക്കാറുണ്ട്.

നഷ്ടപെട്ട ജീവിതങ്ങൾ ചോദ്യ ചിഹ്നമാകുമ്പോൾ അതിലൊന്നായി തൂങ്ങിയാടാൻ അഭിനേതാവായ അഭിമന്യു രാമാനന്ദൻറെ ജീവിതവുമുണ്ട്. ഒരുപാട് കാലത്തേ ജീവിതം ബാക്കി ഉണ്ടായിരുന്ന ഒരുവൻ. അപകടം സംഭവിച്ചുടൻ തിരിഞ്ഞു നോക്കാതെ ഒന്ന് ആശുപത്രിയിൽ എത്തിക്കാൻ പോലും മിനക്കെടാതെ പോകുന്നവർ അഭിമന്യുവിന്റെ ഉറ്റവരിൽ ഒരാളുടെ കുറിപ്പ് വായിക്കണം. കുറിപ്പ് ഇങ്ങനെ.

“എത്രയും പ്രിയപ്പെട്ട ആ ബെൻസ് കാർ ഉടമയ്ക്ക്, ഒരു അപകടം അത് ആർക്കും എപ്പോഴും വരാം, ദിനംപ്രതി എത്ര അപകടങ്ങൾ അണ് നമ്മുടെ നിരത്തുകളിൽ സംഭവിക്കുന്നത്, അതുപോലെ എന്റെ സഹോദരനും കഴിഞ്ഞദിവസം ഒരു അപകടം പറ്റി, അവൻ നമ്മളെ വിട്ടു പോയി. ഒരു കുടുംബത്തിന്റെ, മൂന്നരവയസുള്ള രണ്ടു പെൺമക്കളെയും അവന്റെ ജീവന്റെ ജീവനായ എന്റെ പെങ്ങളെയും, ജീവിതത്തിലെ ഒരുപാട് മോഹങ്ങളും ബാക്കിയാക്കി അവൻ പോയി.സഹിക്കാൻ പറ്റുന്നില്ല സുഹൃത്തേ ആ മക്കളുടെ മുഖം കാണുമ്പോൾ, കുഴിമാടത്തിൽ നോക്കി കരയുന്ന എന്റെ പെങ്ങളെ കാണുമ്പോൾ, ഇപ്പോഴും ഒന്നും വിശ്വസിക്കാൻ പറ്റാത്ത അവന്റെ സുഹൃത്തുക്കളെയും ബന്ധുക്കളെയും കാണുമ്പോൾ ഞങ്ങൾക്ക് ഉണ്ടായ നഷ്ടം അത് ഞങ്ങൾക്ക് മാത്രം അണല്ലോ അല്ലേ?

ആരുടെ ഭാഗത്ത് ഉണ്ടായ തെറ്റോ, അതൊരു മനുഷ്യജീവൻ അല്ലെയിരുന്നോ? ഇടിച്ചു തെറിപ്പിച്ച ശേഷം എന്റെ ചെറുക്കനെ കൃത്യസമയത്ത് ഒന്ന് ഹോസ്പ്റിലിൽ എത്തിച്ചിരുന്നെളിൽ ഒരുപക്ഷേ അവൻ എന്റെ പൊന്നു മക്കൾക്ക് കാണാൻ ഒരു വീൽചെയറിൽ എങ്കിലും ഉണ്ടയെനെ. സഹിക്കാൻ പറ്റുന്നില്ല മാഷേ … അയ്യോ വണ്ടി നിർത്തിയാൽ ചിലപ്പോൾ പോലീസ് കേസ് അയല്ലോ പൊല്ലാപ്പ് അകില്ലെ? അതുപോലെ പുതിയ ബെൻസ് കറല്ലെ സീറ്റിൽ ഒക്കെ ചോരകറയല്ലോ അല്ലേ?

മാന്യത, മനുഷ്യത്വം എന്നിവ ഉള്ളതൗക്കൊണ്ടുതന്നെ അങ്ങയെ താങ്കൾ, സുകൃത്‌ എന്നൊക്കെ വിളിക്കട്ടെ.

അവൻ എന്തായിരുന്നു എന്നും അവന്റെ മോഹങ്ങളും സ്വപ്നങ്ങളും എല്ലാം അറിയുന്ന ആർക്കും അവന്റെ വിയോഗം വിശ്വസിക്കാൻ കഴിയില്ല.മനുഷ്യത്വം ഇല്ലാത്ത ഈ അമിത വേഗം എങ്ങോട്ട് സഹോദരാ? എത്രനാൾ? ഒരിക്കൽ പണവും സ്വാധീനവും ഒന്നും ഒരു ജീവൻ രക്ഷിക്കാൻ പോരാതെ വരും അപ്പോൾ മനസ്സിലാകും നമുക്ക് ഉണ്ടായ നഷ്ടത്തിന്റെ വില… പുതിയ കാറും എല്ലാ ജീവിത സൗഭാഗ്യവും അയി നല്ലാരു ജീവിതം ആശംസിക്കുന്നു എല്ലാം അറിയുന്ന ആ ദൈവം അനുഗ്രഹക്കട്ടെ. നഷ്ടം അത് ഞങ്ങൾക്ക് മാത്രം.

നഷ്ടമാകുന്നത് ഈ ഭൂമിക്ക് മുകളിൽ ഏറ്റവും വിലപിടിച്ച ഒന്ന് തന്നെയാണ്, നിങ്ങളുടെ ഒരു കൈ അവർക്ക് നേരെ നീണ്ടാൽ ആ കുടുംബങ്ങളുടെ പ്രാർത്ഥന എന്നും നിങ്ങൾക്കുണ്ടാകും.. ഇനിയൊരാൾക്കും ഇങ്ങനെയൊരു ഗതിയുണ്ടാവരുത്

About Intensive Promo

Leave a Reply

Your email address will not be published.