അപ്പയ്ക്കു (ജയറാം) മേളത്തോട് വലിയ ക്രേസാണ്. എനിക്ക് അതേ പോലെയുള്ള ക്രേസ് കാറുകളുടെ കാര്യത്തിലാണെന്ന് കാളിദാസ് ജയറാം. വനിതയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് കാളിദാസ് ഇക്കാര്യം പറഞ്ഞത്. ഒരിക്കല്‍ വീട്ടില്‍ എന്റെ സ്വപ്‌ന വാഹനമായ ലംബോര്‍ഗിനിയെ കുറിച്ച് ഞാന്‍ മാതാപിതാക്കള്‍ക്ക് ക്ലാസ് എടുത്തു.
ടെക്‌നിക്കലായ വിവരങ്ങള്‍ എല്ലാം പറഞ്ഞ ശേഷം കാറിനെ പരിചയപ്പെടുത്തിനായി വീഡിയോയകളും കാണിച്ചു. അപ്പോഴാണ് അപ്പയുടെ ചോദ്യം വന്നത്. കണ്ണാ ഈ വണ്ടിക്ക് എന്തു മൈലേജ് കിട്ടുമെന്നായിരുന്നു ചോദ്യം. ലംബോര്‍ഗിനിയുടെ മൈലേജ് ചോദിച്ച ലോകത്തെ ആദ്യത്തെ വ്യക്തി അപ്പയായിരിക്കുമെന്നു കാളിദാസ് ജയറാം പറഞ്ഞു.
എനിക്ക് കേരളത്തിലെ കാമ്പസുകളില്‍ പഠിക്കാന്‍ സാധിക്കാത്തതിന്റെ വിഷമുണ്ടായിരുന്നു. ഇവിടെ നടക്കുന്ന സമരങ്ങളോ യൂത്ത് ഫെസ്റ്റിവിലോ ഒന്നും പങ്കുചേരാന്‍ എനിക്ക് സാധിച്ചിട്ടില്ല. പക്ഷേ ആ വിഷമം മാറിയത് പൂമരത്തില്‍ അഭിനയിച്ച വേളയിലാണ്.
പൂമരത്തില്‍ അഭിനയിക്കാന്‍ എത്തിയ വേളയിലാണ് ആദ്യമായി ഞാന്‍ മുദ്രവാക്യം വിളിച്ചത്. ചിത്രീകരണ വേളയില്‍ സംവിധായകന്‍ എബ്രഡ് ഷൈന്‍ എന്നോട് മുദ്രവാക്യം വിളിക്കാന്‍ അറിയമോയെന്നു ചോദിച്ചു. ഇതു വരെ മുദ്രവാക്യം വിളിച്ച പരിചയമില്ല, സിനിമയില്‍ മാത്രമാണ് ഇതു കണ്ടിട്ടുള്ളതെന്ന് ഞാന്‍ പറഞ്ഞു. ഉടന്‍ തന്നെ അദ്ദേഹം മഹാരാജസിലെ ഒരു കുട്ടിയെ വിളിച്ച് മുദ്രവാക്യം വിളിക്കാന്‍ പറഞ്ഞു.
അവന്‍ ഇടിമുഴക്കമുള്ള സ്വരത്തില്‍ മുദ്രാവാക്യത്തോടെ ‘ഇങ്ക്വിലാബ് സിന്ദാബാദ് ‘ എന്ന വിളിച്ചു. ഞാനും അതു പോലെ വിളിച്ചു. അതിന്റെ ഫലമായി രണ്ടാമത്തെ ദിവസം ശബ്ദം പോയി. പിന്നീട് തിരിച്ച് കിട്ടാന്‍ ആറു ദിവസമെടുത്തു. അതിനു ശേഷമാണ് ബാക്കി രംഗങ്ങള്‍ ചിത്രീകരിച്ചതെന്നും താരം കൂട്ടിച്ചേര്‍ത്തു.