Breaking News
Home / Lifestyle / നിങ്ങള്‍ക്ക് സിനിമയില്‍ കേറണം എങ്കില്‍ ഈ ഒരു കാര്യമാണ് വേണ്ടത്

നിങ്ങള്‍ക്ക് സിനിമയില്‍ കേറണം എങ്കില്‍ ഈ ഒരു കാര്യമാണ് വേണ്ടത്

ചലച്ചിത്ര നടനും മോഡലുമായ ഷിയാസ് പെരുമ്പാവൂര്‍ സ്വദേശിയാണ്. ബിഗ് ബോസിലെത്തിയ ആദ്യ ദിവസങ്ങളില്‍ ഷിയാസിനെ എല്ലാവരും കളിയാക്കി പിന്നില്‍ നിര്‍ത്തിയിരുന്നെങ്കിലും വിന്നറാവാന്‍ സാധ്യത കല്‍പ്പിച്ചിരുന്ന താരങ്ങളില്‍ ഒരാളായിരുന്നു ഷിയാസ്. പുറത്ത് ഷിയാസ് ആര്‍മിക്കാരുടെ വലിയ പിന്തുണയായിരുന്നു ഉണ്ടായിരുന്നത്. ഗ്രാന്‍ഡ് ഫിനാലെയില്‍ മൂന്നാം സ്ഥാനക്കാരനായിരുന്നു ഷിയാസ്.

മോഡലിംഗ് രംഗത്ത് പുലിക്കുട്ടിയായ ഷിയാസിന് ഏറ്റവുമടുത്തുണ്ടായ നേട്ടം ബള്‍ഗേറിയയില്‍ നിന്നുമായിരുന്നു. ഇന്ത്യയിലെ മുന്‍നിര ഡിസൈനേഴ്‌സിന് വേണ്ടി മോഡലായിട്ടുള്ള താരം ‘മിസ്റ്റര്‍ ഗ്രാന്‍ഡ് സീ വേള്‍ഡ് 2018’ല്‍ ആദ്യ അഞ്ചു പേരില്‍ ഒരാളായി ഇന്ത്യയെ പ്രതിനിധികരിച്ചിരുന്നു. മിസ്റ്റര്‍ ഫോട്ടോ മോഡല്‍ 2018, പോപ്പുലാരിറ്റി മോഡല്‍ 2018 എന്നിങ്ങനെ നിരവധി അംഗീകാരങ്ങള്‍ ഈ വര്‍ഷം തന്നെ ഷിയാസിനെ തേടി എത്തിയിട്ടുണ്ട്.

പല തവണ ആലോചിച്ചും ഒരുപാട് വിഷമം തോന്നിയത് കൊണ്ടുമാണ് ഇങ്ങനെ ഒരു കുറിപ്പ് എഴുതാന്‍ തീരുമാനിച്ചത്. കഴിഞ്ഞ കുറേ നാളുകള്‍ക്ക് ഇടയില്‍ പലരും എന്നോട് വിഷമത്തോടെ പറഞ്ഞ ഒന്നാണ് ഓഡിഷനിലുള്ള ചതിയെ പറ്റി. ഒരു ഓഡിറ്റോറിയം അല്ലെങ്കില്‍ ഒരു ഹാള്‍ ഒക്കെ വാടകയ്ക്ക് എടുത്ത് അവരുടെ സിനിമയ്ക്ക് ഒരു ഫ്രീ പ്രമോഷന്‍ എന്ന രീതിയില്‍ ഒരു ഓഡിഷന്‍ അങ്ങ് വെക്കും. സിനിമ എന്താ എന്നോ അല്ലെങ്കില്‍ അഭിനയം എന്താണ് എന്നോ ഒന്നും അറിയാതെ കുറച്ച് പേര്‍ ആയിരിക്കും ഇതൊക്കെ വിലയിരുത്താന്‍ നില്‍ക്കുന്നത്. എന്നിട്ട് അവരുടെ മുന്നില്‍ കിടന്ന് ഡാന്‍സും കൂത്തും പിന്നെ ലോകത്ത് ഇതുവരെ ഒരു നടനും ചെയ്യാത്ത രംഗവും ഒക്കെ നമ്മളെ കൊണ്ട് ചെയ്യിപ്പിക്കും.

സിനിമ എന്ന അമിതമായ സ്വപ്‌നം മനസില്‍ ഉള്ളത് കൊണ്ട് അതിനൊക്കെ നമ്മള്‍ കൂട്ടും നില്‍ക്കും. മരണ വീട്ടില്‍ ഡാന്‍സ് കളിക്കുക, ഒരു പെണ്ണ് പോയാല്‍ എങ്ങനെ കമന്റ് അടിക്കണം, ചിരിച്ച് കൊണ്ട് കരയണം, അങ്ങനെത്തെ പല പല കലാപരിപാടികള്‍ അവര്‍ നമ്മളെ കൊണ്ട് ചെയ്യിപ്പിക്കും. ചിലയിടത്ത് ഓഡിഷന്‍ സെന്ററില്‍ ഫീസും വെക്കും. ചിലയിടത്ത് നമ്മുടെ കൈയില്‍ നിന്ന് ഒരു വലിയ തുക ആവശ്യപ്പെടും. ഒരു ഓഡിഷന്‍ നടക്കുമ്പോള്‍ ചിലപ്പോള്‍ ജോലി ചെയ്ത പൈസ കൊണ്ടോ അല്ലെങ്കില്‍ കടം വാങ്ങിയ പൈസ കൊണ്ടോ അല്ലെങ്കില്‍ ചിലപ്പോള്‍ ഇതിനായി സ്വരൂക്കൂട്ടിയ പൈസ കൊണ്ടോ അവര്‍ ഓഡിഷന് വരും.

നിങ്ങള്‍ ഒന്ന് മനസിലാക്കണം, നിങ്ങളുടെ മുന്നില്‍ കോപ്രായം കാണിക്കുന്നവരും മനുഷ്യരാണ്. അവര്‍ക്കും ഒരു കുടുംബം ഉണ്ട്. എന്നെങ്കിലും തന്റെയും സ്വപ്‌നം നടക്കും എന്ന് പറഞ്ഞ് വണ്ടി കേറി വരുന്നവര്‍ ആണ്. അവരുടെ ഓക്കെ ആവശ്യം സിനിമയാണ്. അവരെ മുതലെടുക്കാന്‍ നിക്കരുത്. പടത്തിന്റെ പ്രമോഷന് വേണ്ടി ഓരോ സിനിമ സ്വപ്‌നം കാണുന്നവരെയും ബലിയാട് ആക്കുന്നു എന്നത് പകല്‍ പോലെ സത്യമാണ്. നിങ്ങള്‍ ഒരു തുണിക്കട നടത്തിയാല്‍ ഒരു ജോലിക്ക് ആളെ എടുക്കുന്നത് എങ്ങനെയാണ്..? നിങ്ങല്‍ക്ക് പരിചയം ഉള്ള ഒരാള്‍ക്ക് മുന്‍ഗണന കൊടുക്കും. അതേ ഇവിടെയും ഉള്ളു. നേരത്തെ ഒരാളെ സെലക്ട് ആക്കി വെച്ചിട്ട് വെറുതെ ഒരോ കോപ്രായം കാണിക്കും. അതാണ് നടക്കുന്നത്.

സിനിമയില്‍ നിങ്ങള്‍ക്ക് കേറണം എങ്കില്‍ പിടിപാട് ആണ് വേണ്ടത്. അത് നിങ്ങള്‍ക്ക് ഉണ്ടെങ്കില്‍ നിങ്ങള്‍ ഒരു സിനിമമേഖലയില്‍ എത്തും. ഇനി ഇല്ല എങ്കില്‍ നിങ്ങള്‍ വഞ്ചിക്കപ്പെടുകയും ചെയ്യും. ഇങ്ങനെ പ്രമോഷന് വേണ്ടി നടത്തുന്ന ഓഡിഷന്‍ കാരണം സത്യസന്ധമായി നടത്തുന്നത് വരെ കുറഞ്ഞ് തുടങ്ങി. നിങ്ങള്‍ക്ക് സിനിമാ മേഖലയുമായി ആരേലും ബന്ധം ഉണ്ടെങ്കില്‍ അവരെ വിളിച്ച് ചോദിച്ച് ഉറപ്പ് വരുത്തിയതിന് ശേഷം മാത്രം പോവുക. ഇല്ലെങ്കില്‍ അതിന് അര്‍ത്ഥം നിങ്ങള്‍ വീണ്ടും വഞ്ചിതരാകാന്‍ പോവുകയാണെന്നാണ്. എന്ന് സ്‌നേഹപൂര്‍വ്വം നിങ്ങളില്‍ ഒരുവന്‍ എന്നും പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്.

View this post on Instagram

പല തവണ ആലോചിച്ചും ഒരുപാട് വിഷമം തോന്നിയത് കൊണ്ടുമാണ് ഇങ്ങനെ ഒരു കുറിപ്പ് എഴുതാൻ ഞാൻ തീരുമാനിച്ചത് … കഴിഞ്ഞ കുറേ നാളികൾക്ക് ഇടയിൽ പലരും എന്നോട് വിഷമത്തോടെ പറഞ്ഞ ഒന്നാണ് ഈ ഒഡിഷൻ ഉള്ള ചതിയിൽ പറ്റി …. ഒരു ഓഡിറ്റോറിയം അല്ലങ്കിൽ ഒരു ഹാൾ ഒകെ വടകയ്ക്ക് എടുത്തു അവരുടെ സിനിമയ്ക്ക് ഒരു ഫ്രീ പ്രൊമോഷൻ എന്ന രീതിയിൽ ഒരു ഒഡിഷൻ അങ്ങു വെക്കും … സിനിമ എന്താ എന്നോ അല്ലെങ്കിൽ അഭിനയം എന്താ എന്നോ ഒന്നും അറിയാതെ കുറച്ചുപേർ ആയിരിക്കും ഇതൊക്കെ വിലയിരുത്താൻ നിൽക്കുന്നത് …. എന്നിട്ട് അവരുടെ മുന്നിൽ കിടന്നു ഡാൻസും കൂത്തും പിന്നെ ലോകത്ത് ഇതുവരെ ഒരു നടനും ചെയ്യാത്ത രംഗവും ഒകെ നമ്മളെ കൊണ്ട് ചെയ്യിപ്പിക്കും … സിനിമ എന്ന അമിതമായ സ്വപ്നം മനസിൽ ഉള്ളത് കൊണ്ട് അതിനൊക്കെ നമ്മൾ കൂട്ടും നിൽക്കും …. മരണ വീട്ടിൽ ഡാൻസ് കളിക്കുക … ഒരു പെണ്ണ് പോയാൽ എങ്ങനെ കമെന്റ് അടിക്കണം … ചിരിച്ചു കൊണ്ട് കരയണം അങ്ങനത്തെ പല പല കലാപരിപാടികൾ അവർ നമ്മളെ കൊണ്ട് ചെയ്യിപ്പിക്കും … ചിലയിടത്ത് ഒഡിഷൻ സെന്ററിൽ ഫീസും വെക്കും , ചിലയിടത്ത് നമ്മുടെ കയ്യിൽ നിന്ന് ഒരു വലിയ തുക ആവശ്യപ്പെടും … ഒരു ഒഡിഷൻ നടക്കുമ്പോൾ ചിലപ്പോൾ ജോലി ചെയ്ത പൈസ കൊണ്ടോ അല്ലെങ്കിൽ കടം വാങ്ങിയ പൈസ കൊണ്ടോ അല്ലെങ്കിൽ ചിലപ്പോൾ ഇതിനായി സ്വരികൂട്ടിയ പൈസ കൊണ്ടോ അവർ ഒഡിഷൻ വരും … നിങ്ങൾ ഒന്ന് മനസിലാക്കണം നിങ്ങളുടെ മുന്നിൽ കോപ്രായം കാണിക്കുന്നവരും മനുഷർ ആണ് .. അവർക്കും ഒരു കുടുംബം ഉണ്ട് …എന്നെങ്കിലും തന്റെയും സ്വപ്നം നടക്കും എന്നു പറഞ്ഞു വണ്ടി കേറി വരുന്നവർ ആണ് … അവരുടെ ഒകെ ആവിശ്യം സിനിമയാണ് …അവരെ മുതലെടുക്കാൻ നിക്കരുത് … പടത്തിന് പ്രൊമോഷൻ വേണ്ടി ഓരോ സിനിമ സ്വപ്നം കാണുന്നവരെയും ബലിയാട് ആകുന്നു എന്നത് പകൽ പോലെ സത്യം … നിങ്ങൾ ഒരു തുണിക്കട നടത്തിയാൽ ഒരു ജോലിക്ക് ആളെ എടുക്കുന്നത് എങ്ങനെയാണ് ??! നിങ്ങൾക്ക് പരിചയം ഉള്ള ഒരാൾക്ക് മുൻഗണന കൊടുക്കും …അതേ ഇവിടെയും ഉള്ളു ..നേരുതെ ഒരാളെ സെലക്ട് ആക്കി വെച്ചിട്ട് ഒരു കോപ്രായം കാണിക്കും …അതാണ് നടക്കുന്നത് … സിനിമയിൽ നിങ്ങൾക്ക് കേറണം എങ്കിൽ പിടിപാഡ് ആണ് വേണ്ടത് … അത് നിങ്ങൾക്ക് ഉണ്ടെങ്കിൽ നിങ്ങൾ ഒരു സിനിമ മേഖലയിൽ എത്തും… ഇനി ഇല്ല എങ്കിൽ നിങ്ങൾ വഞ്ചിക്കപെടുകയും ചെയ്യും … ഇങ്ങനെ പ്രൊമോഷൻ വേണ്ടി നടത്തുന്ന ഒഡിഷൻ കാരണം Genuin ആയി നടത്തുന്നത് വരെ കുറഞ്ഞു തുടങ്ങി … നിങ്ങൾക്ക് സിനിമ മേഖലയും ആയി ആരേലും ബന്ധം ഉണ്ട് എങ്കിൽ അവരെ വിളിച്ചു ചോദിച്ചു ഉറപ്പ് വരുത്തിയത്തിന് ശേഷം മാത്രം പോകുക … ഇല്ലെങ്കിൽ അതിന് അർത്ഥം നിങ്ങൾ വീണ്ടും വഞ്ചിതരാകാൻ പോകുന്നു എന്നാണ് 👍 എന്നു സ്നേഹപൂർവം നിങ്ങളിൽ ഒരുവൻ

A post shared by Shiyas Kareem (@shiyaskareem) on

About Intensive Promo

Leave a Reply

Your email address will not be published.