സ്ത്രീകളുടെ മേനി അഴകിൽ ലോകത്ത് ഇസ്രായേൽ സുന്ദരിമാർക്ക് വലിയ സ്ഥാനമുണ്ട്. ഉയരക്കാരും, ഗോതമ്പ് നിറവും, ശരീര വടിവും അവരേ ശ്രദ്ധേയമാക്കുന്നു. വേഷത്തിൽ ഒരു നിയന്ത്രണവും ഇല്ലാതെ ഇവർ അടിച്ചുപൊളിച്ച് കഴിയുന്ന ഇന്ത്യയിലേ ഒരു സ്ഥലമുണ്ട്. കാസോൾ.. ഇസ്രായേലികളുടെ സ്വന്തം ഗ്രാമം എന്നറിയപ്പെടുന്ന ഹിമാചലിലെ കാസോള്‍ ഗ്രാമം .
യാഥാസ്ഥിതിക, പാരമ്പര്യ വേഷം നിലനില്‍ക്കുന്ന ഇന്ത്യയില്‍ നാമ മാത്ര വസ്ത്രങ്ങള്‍ അണിഞ്ഞ് ഇസ്രായേലി സുന്ദരിമാര്‍ക്ക് മാത്രം വിലസാനുള്ള ഒരു അത്യപൂര്‍വ്വ ഗ്രാമമാണ് കാസോള്‍ . ഇവിടെ ഇസ്രായേല്‍ ജനതയുടെ താവളമാണ്. അല്‍പ്പ വസ്ത്രധാരികളായ സുന്ദരികളായ തരുണീമണികളെ കണ്ട് ആദ്യം ഹിമാചലിലെ നാട്ടുകാര്‍ക്ക് കൗതുകമായിരുന്നു. എന്നാല്‍ ഇന്ന് എല്ലാം പതിവ് കാഴ്ച്ചകളായി മാറിയിരിക്കുന്നു .അല്പ്പവസ്ത്രത്തിന്റെ പേരില്‍ യുവതികളെ വിമര്‍ശിക്കാനോ ഉപദേശിക്കാനോ ആരുമില്ല. കാരണം ഇതെല്ലാം അവരുടെ നിത്യജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു.
മറ്റു ഗ്രാമങ്ങളിലെ പുരുഷന്മാരെയും,ടൂറിസ്റ്റ് ഗൈഡ് കളെയും കസോള്‍ ഗ്രാമത്തില്‍ പ്രവേശിക്കാന്‍ അവിടുത്തെ ഗ്രാമീണര്‍ അനുവദിക്കില്ല. ഇസ്രായേല്‍ വനിതകളെ പുറത്തുനിന്നുവന്ന ചിലര്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചതാണ് കാരണം.അന്യര്‍ക്ക് ഇവിടെ മുറിപോലും വാടകയ്ക്ക് നല്‍കാറില്ല.15 വര്‍ഷമായി ഇവിടെ ഒരുകുറ്റകൃത്യവും നടന്നിട്ടില്ല എന്നതാണ് പ്രത്യേകത.
ഹിമാചല്‍പ്രദേശിലെ പ്രസിദ്ധമായ ടൂറിസ്റ്റ് കേന്ദ്രമായ കുള്ളുവില്‍ നിന്ന് 42 കിലോമീറ്റര്‍ കിഴക്കായി സമുദ്രനിരപ്പില്‍ നിന്ന് 1640 മീറ്റര്‍ ഉയരത്തിലാണ് കസോള്‍ എന്ന ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. പാര്‍വതി നദിക്ക് കുറുകെയുള്ള പാലത്തിന് അപ്പുറവും ഇപ്പുറവുമായി കിടക്കുന്ന കസോള്‍ ഓള്‍ഡ്കസോള്‍, ന്യൂ കസോള്‍ എന്നിങ്ങനെ രണ്ടായി തിരിക്കപ്പെട്ടിട്ടുണ്ട്. മണികരനില്‍ നിന്ന് 5 കിലോമീറ്റര്‍ അകലെയായാണ് കസോള്‍ സ്ഥിതി ചെയ്യുന്നത്.
കാന്ത സഞ്ചാരികള്‍ എത്തിച്ചേരാറുള്ള ഹിമാചല്‍പ്രദേശിലെ സുന്ദരമായ ഗ്രാമങ്ങളില്‍ ഒന്നാണ് കസോള്‍. സുന്ദരമായ താഴ്വാരയും, ആകാശത്തോളം നില്ക്കുന്ന മലനിരകളും വര്‍ഷമുഴുവന്‍ അനുഭവപ്പെടുന്ന സുന്ദരമായ കാലവസ്ഥയും മാത്രമല്ല സഞ്ചാരികളെ ഇവിടെ ആകര്‍ഷിക്കുന്നത്. അധികം ജനത്തിരക്കില്ലാത്ത ഒരു സ്ഥലമാണ് ഇത്, അതിനാല്‍ തന്നെ ഏകാന്ത സഞ്ചാരികള്‍.
20 വര്‍ഷം മുന്‍പാണ് ഇസ്രായേല്‍ , ഈ ഗ്രാമം തങ്ങളുടെ ടൂറിസ്റ്റ് കള്‍ക്കായി തെരഞ്ഞെടുത്തത്. നഗരത്തിരക്കുകളില്‍ നിന്നൊഴിഞ്ഞ പച്ചപ്പുകള്നിറഞ്ഞ സ്വച്ചസുന്ദര ഗ്രാമം. ഇവിടെ അവര്‍ തങ്ങളുടെ ആരാധനാലയം പണിതു.ഒരു റബ്ബിയെ (ഇസ്രായേല്‍ പൂജാരി) ഇസ്രായേല്‍ സര്‍ക്കാര്‍ പൂജകള്‍ക്കായി ഇവിടെ നിയമിച്ചു.സ്വന്തം സാംസ്കാരിക കേന്ദ്രവും (ഖബാദ് ഹൌസ്),ഇന്റര്‍നെറ്റ് കഫേ ,ഗസ്റ്റ് ഹൌസ് ഒക്കെ ഇസ്രായേല്‍ വ്യക്തികള്‍ നടത്തുന്നുണ്ട്.
ഇതെല്ലാം ഇവിടുത്തെ ഗ്രാമീണര്‍ അവര്‍ക്ക് വാടകയ്ക്ക് നല്കിയ സ്ഥലങ്ങളാണ്. കസോള്‍ ഗ്രാമത്തിലെ കുഞ്ഞുകുട്ടികള്‍ക്ക് വരെ ഹീബ്രുഭാഷ വശമാണ്. അത്രയ്ക്ക് ജനങ്ങള്‍ അവരുമായി പരസ്പ്പരം ഇണങ്ങിക്കഴിഞ്ഞു. ഇവിടെ വീടുകളിലും,കഫേ യിലുമൊക്കെ ഇസ്രായേല്‍ പതാക കാണാം. ഹീബ്രുവാണ് ഈ ഗ്രാമത്തിലെ സംസാരഭാഷ എന്നുപറഞ്ഞാല്‍ അതിശയോക്തി ഒട്ടുമില്ല.ഇസ്രായേല്‍ ജനത ഗ്രാമത്തിലെ ഊട് വഴികളിലും താഴ്വരകളിലും ഒക്കെ സ്വന്തം നാടെന്നപോലെയാണ് വിരാചിക്കുന്നത്.വീടുകള്‍ നിര്‍മ്മിച്ചിരിക്കുന്നത് ഇസ്രായേല്‍ രൂപകല്‍പ്പന അനുസരിച്ച് തടികൊണ്ടാണ്.
ഇസ്രായേലില്‍ നിര്‍ബന്ധിത സൈനിക സേവനത്തിന്റെ ട്രെയിനിംഗ് പൂര്‍ത്തിയാക്കുന്നവരെ കസോള്‍ ഗ്രാമത്തില്‍ അവധി ആഘോഷങ്ങള്‍ക്കായി സര്‍ക്കാര്‍ അയക്കുന്നു.കൂടാതെ ഇസ്രായേല്‍ ജനത ഒഴിവുകാലം ചെലവഴിക്കാനും ഇവിടെയാണ് വരുന്നത്.നിര്‍ഭയരായി, സ്വന്തം നാടുപോലെ അവര്‍ക്ക് ഇവിടെ ജീവിക്കാന്‍ ജനങ്ങള്‍ എല്ലാ സഹായവും ചെയ്തു കൊടുക്കുന്നു.
20 വര്‍ഷം മുന്‍പ് ഒരു വാഹനം പോലുമില്ലാതിരുന്ന ദാരിദ്ര്യം മുഖമുദ്രയാക്കിയ കസോള്‍ ജനത ഇന്ന് സമ്പന്നരാണ്. ഇസ്രായേല്‍ ടൂറിസം അവരുടെ ജീവിതം തന്നെ മാറ്റിമറിച്ചു.ഇവിടെ ഡ്രഗ്സ്,,കഞ്ചാവ് ,വിദേശ മദ്യം എന്നിവ നിര്‍ലോഭം ലഭ്യമാകുന്നത് കൂടാതെ ഇസ്രായേലുകാരുടെ പ്രധാന ആഹാരമായ പിട്ടാ ബ്രെഡ്,ഹമ്മസ് എന്നിവയും നിര്‍മ്മിക്കപ്പെടുന്നു.
ഹിമാലയന്‍ ട്രെക്കിംഗിനുള്ള ബേസ് ക്യാമ്പ് കൂടിയാണ് കസോള്‍, സര്‍പാസ്, യാന്‍കെര്‍പാസ്, പിന്‍പാര്‍ബതി പാസ്, ഖിരിഗംഗ തുടങ്ങിയ സ്ഥലങ്ങളിലേക്ക് ട്രെക്കിംഗ് ആരംഭിക്കുന്നത് ഇവിടെ നിന്നാണ്.ഇസ്രായേലില്‍ നിന്നുള്ള സഞ്ചാരികളുടെ ഇഷ്ടസ്ഥലമാണ് കസോള്‍. നിരവധി ഇസ്രായേലികളാണ് ഇവിടെ വിനോദ സഞ്ചാരത്തിനായി എത്തിച്ചേരുന്നത്. ഇസ്രായേലികളുടെ സൗകര്യത്തിനായി ഹീബ്രു ഭാഷയിലുള്ള ബോര്‍ഡുകളും ബനറുകളും ഇവിടെ സാധാരണമാണ്. നിരവധി ഇസ്രായേലികള്‍ ഇവിടെ എത്തിച്ചേരുന്നത് കൊണ്ട്.
ഹിമാചല്‍ പ്രദേശിലെ മിനി ഇസ്രായേല്‍ എന്നും ഈ സ്ഥലം അറിയപ്പെടുന്നുണ്ട്. പാശ്ചാത്യ ശൈലിയിലുള്ള ഭക്ഷണവും വസ്ത്രങ്ങളുമൊക്കെ കസോള്‍ എന്ന കൊച്ച് ഗ്രാമത്തില്‍ ലഭ്യമാണ്. ഇസ്രായേലില്‍ നിന്നുള്ള ടൂറിസ്റ്റുകളുടെ വന്‍ ഒഴുക്കാണ് അടുത്തകാലത്തായി കസോളില്‍ ഉണ്ടായിരിക്കുന്നത്. അതിനാല്‍ തന്നെ നിരവധി റെസ്റ്റോറന്റുകളും ഹോട്ടലുകളും റിസോര്‍ട്ടുകളും ഇവിടെ കൂണുപോലെ മുളച്ചുപൊന്തുന്നുണ്ട്.