രണ്ടര ദശാബ്ദ കാലമായി തമിഴ് സിനിമയിൽ തന്റെ പ്രതിഭ തെളിക്കുന്ന താരമാണ് ജോസഫ് വിജയ് ചന്ദ്രശേഖർ എന്ന ആരാധകരുടെ ഇളയദളപതി വിജയ്. തമിഴ് സിനിമയുടെ അഭിവാജ്യ ഘടങ്ങളിൽ ഒരാളാണ് വിജയ്. തമിഴ് സിനിമ ചരിത്രത്തിൽ രജനികാന്ത് കഴിഞ്ഞാൽ ഏറ്റവും ജനപ്രീതി ഉള്ള നടനും ഏറ്റവും വലിയ വിജയചിത്രങ്ങളും ഈ നടന് അവകാശപ്പെടാവുന്നതാണ്.
നിർമ്മാതായ അച്ഛൻ ചന്ദ്രശേഖർ വഴിയാണ് വിജയ് സിനിമയിൽ എത്തിയതെങ്കിലും. അദ്ദേഹത്തിന്റെ നടനായിയുള്ള അരങ്ങേറ്റം അത്ര എളുപ്പമായിരുന്നില്ല. കൂടാതെ തമിഴ് സിനിമയിൽ പ്രാധാന്യം ലഭിക്കും മുൻപ് ഒരുപാട് പരാജയങ്ങളും ഏറ്റുവാങ്ങിരുന്നു. അരങ്ങേറ്റം കഴിഞ്ഞ് അഞ്ച് വർഷത്തിന് ശേഷം മാത്രമാണ് വിജയ്യ്ക്ക് സോളോ ഹിറ്റ് നൽകാൻ സാധിച്ചത്.
ആദ്യ കാലങ്ങളിൽ റൊമാന്റിക് ഹീറോയായി തിളങ്ങിയ താരം 2000ത്തിനു ശേഷം മാസ്സ് ഹീറോ പരിവേഷം നേടി കൊമേർഷ്യൽ ഹിറ്റുകൾ ഉണ്ടാക്കി സൂപ്പർസ്റ്റാറായി മാറുകയായിരുന്നു. ഈ അടുത്തകാലത്ത് ഒരു ആഭിമുഖത്തിൽ വിജയ് തന്റെ ആക്ടിങ് കരിയറിൽ ഉണ്ടായ മാറ്റങ്ങളെ കുറിച്ച് പറയുകയുണ്ടായി. തന്റെ അഭിനയ ജീവിതത്തിന് മാറ്റം വരുത്തിയത് ഒരു മലയാള സംവിധായകൻ ആണെന്ന് വിജയ് പറഞ്ഞു. ഫാസിലാണ് ആ മലയാള സംവിധായകൻ.
“വിക്രമൻ സർ എന്റെ ആക്ടിംഗ് കരിയറിലെ ആദ്യ ബ്രേക്ക് നൽകി. എന്റെ പിതാവ് എന്നെ ഒരു കൊമ്മേർഷ്യൽ ഹീറോ ആക്കി. പക്ഷെ എന്റെ അഭിനയജീവിതത്തിലെ വലിയൊരു മാറ്റത്തിന് കാരണമായത് ഫാസിൽ സാർ ആണ്”-വിജയ് മലയാളത്തിലെ പ്രതിഭാശാലിയായ സംവിധായകൻ ഫാസിലിനോടൊപ്പം രണ്ട് ചിത്രങ്ങൾ ചെയ്തിരുന്നു ‘കാതലിക്ക് മരിയാതെ’, ‘കണ്ണുക്കുൾ നിലാവ് ‘ എന്നീ ചിത്രങ്ങളിലാണ് വിജയ് ഫാസിലിനോടൊപ്പം ഒന്നിച്ചത്.
അതിൽ കാതലിക്ക് മരിയാതെ എന്ന ചിത്രം മലയാള ചിത്രമായ അനിയത്തിപ്രാവിന്റെ റീമേക് ആയിരുന്നു. ഈ ചിത്രത്തിലൂടെ വിജയ്ക്ക് ഒരു റൊമാന്റിക് ഹീറോ എന്ന ടാഗ് വീഴുകയും ചെയ്തു. കൂടാതെ തമിഴ്നാട് സർക്കാരിന്റെ ആ വർഷത്തെ മികച്ചനേടനുള്ള അവാർഡ് ലഭിക്കുകയും ഉണ്ടായി.
2000ത്തിൽ റിലീസ് ചെയ്ത കണ്ണുക്കുൾ നിലാവ് എന്ന ചിത്രവും സാമ്പത്തിക പരമായി ഏറെ വിജയം നേടിയിരുന്നു. ഈ രണ്ടുചിത്രങ്ങളിലും ശാലിനിയാണ് വിജയ്യുടെ നായികയായി എത്തിയത്. അങ്ങനെ ഫാസിലിന്റെ ഈ രണ്ട് ചിത്രങ്ങളും വിജയ്യുടെ കരിയറിൽ നിർണ്ണായകമായി മാറി.