Breaking News
Home / Lifestyle / പാവപ്പെട്ട 5,100 പേര്‍ക്ക് അന്നം വിളമ്പിയാണ് രാജ്യത്തെ ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനി

പാവപ്പെട്ട 5,100 പേര്‍ക്ക് അന്നം വിളമ്പിയാണ് രാജ്യത്തെ ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനി

അംബാനിയുടെ മകള്‍ ഇഷ അംബാനിയുടെ വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കം. പാവപ്പെട്ട 5,100 പേര്‍ക്ക് അന്നം വിളമ്പിയാണ് രാജ്യത്തെ ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനിയുടെ മകളുടെ വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടത്. മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമായി വിശക്കുന്ന വയറുകള്‍ക്ക് ഭക്ഷണം നല്‍കിയാണ് ഇഷ അംബാനിയുടെ വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായത്. അന്ന സേവ എന്ന പേരിലാണ് പാവങ്ങള്‍ക്ക് ഭക്ഷണ വിതരണം നടത്തിയത്.

വിവാഹ ആഘോഷത്തോടനുബന്ധിച്ച് സ്വദേശ് ബസാര്‍ എന്ന പേരില്‍ എക്‌സിബിഷനും സംഘടിപ്പിച്ചിട്ടുണ്ട്. ഇതില്‍ 108 പരമ്പരാഗത കരകൗശലവസ്തുക്കളും കലാരൂപങ്ങളും ഉണ്ടാവും. പാട്ടും നൃത്തവുമൊക്കെയായി ഒരാഴ്ച നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടികളാണ് വിവാഹത്തിനായി ഒരുക്കിരിക്കുന്നത്.

ആഘോഷങ്ങള്‍ക്ക് മാറ്റ്കൂട്ടാന്‍ ലോകപ്രശസ്ത പോപ് ഗായിക ബിയോണ്‍സും എത്തിയിരുന്നു. ഇറ്റലിയിലെ ലേക്ക് കോമോയില്‍വച്ചായിരുന്നു ഇഷയും ആനന്ദ് പിരമലും തമ്മിലുളള വിവാഹ നിശ്ചയം നടന്നത്. വിവാഹ നിശ്ചയം മൂന്നു ദിവസം നീണ്ടുനിന്ന ആഘോഷമായാണ് അംബാനി കുടുംബം ഒരുക്കിയത്. വിവാഹം ചൊവ്വാഴ്ച മുംബയില്‍ വച്ച് നടക്കും.

സല്‍മാന്‍ ഖാന്‍, കരണ്‍ ജോഹര്‍, അഭിഷേക് ഐശ്വര്യ ദമ്പതികള്‍, നവ ദമ്ബതികളായ പ്രിയങ്കനിക്ക്, വിദ്യാബാലന്‍, സിദ്ധാര്‍ഥ് റോയ് കപൂര്‍ തുടങ്ങിയവരെല്ലാം വിവാഹ ആഘോഷത്തിനായെത്തി. നേരത്തെ മുന്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്റെന്‍ എത്തിയിരുന്നു. അണിഞ്ഞൊരുങ്ങിയാണ് ഇഷ അതിഥികളുടെ മുന്നിലെത്തിയത്.

About Intensive Promo

Leave a Reply

Your email address will not be published.