ഒടിയൻ എന്ന ബ്രഹ്മാണ്ഡ കാഴ്ച വിസ്മയത്തിനു ഇനി അഞ്ചു ദിവസങ്ങളുടെ കാത്തിരിപ്പ് മാത്രം. ഓൺലൈൻ ബുക്കിങ്ങുകളും അഡ്വാൻസ് തിയേറ്റർ റിസേർവേഷനുകളിമ എല്ലാം തകൃതിയായ നടക്കുന്നുണ്ട്. അടുത്തെങ്ങും ഒരു മലയാള ചിത്രത്തിനും ലഭിച്ചിട്ടില്ലാത്ത ബുക്കിംഗ് സ്റ്റാറ്റസ് ആണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ആദ്യ ദിനങ്ങളിൽ പലയിടങ്ങളിലും ടിക്കട്റ്റ് പൂർണമായും വിറ്റു കഴിഞ്ഞു.
അഡ്വാൻസ് റിസർവേഷൻ തുടങ്ങിയ തിയേറ്ററുകളിലും വമ്പൻ ജന തിരക്കാണ്, അത് കാരണം പോലീസ് എത്തി ജനങ്ങളെ നിയന്ത്രിക്കേണ്ടി വരുന്നു. അടുത്തിടെ ആർ ജെ മൈക്കുമായി ഉള്ള ഇന്റർവ്യൂവിൽ ശ്രീകുമാർ മേനോനോട് ” ഒടിയന്റെ കണക്കുകൾ, ബഡ്ജറ്റ് എന്നിവ കള്ളമാണെന്ന് പറയുന്നവരോടുള്ള മാസ്സ് റിപ്ലൈ എന്തായിരിക്കും? ” എന്ന ചോദ്യത്തിന് ശ്രീകുമാർ മേനോന്റെ ഉത്തരം സോഷ്യൽ മീഡിയയിൽ വൈറലാണ്.
ശ്രീകുമാർ മേനോന്റെ മറുപടി ഇങ്ങനെ ” നമോവാകം… ഇതേ അവരോട് എനിക്ക് ഒറ്റവാക്കിൽ പറയാനുള്ളു. നിങ്ങൾക്ക് അങ്ങനെ ആശ്വസിക്കാം എന്നാൽ അത് ഒരിക്കലും സത്യമല്ല. നിങ്ങൾ ശെരിക്കും ആശ്വസിക്കുക അല്ല ചെയ്യേണ്ടത് ആഹ്ലാദിക്കണം.
ഒരാൾ ഒരു സിനിമയുണ്ടാക്കി ആ സിനിമ ലാഭത്തിലാണ് എന്ന് പറയുമ്പോഴും. ഒരാൾ ഒരു സിനിമ ചെയ്തു അതിലേക്ക് ഇത്രയും പ്രേക്ഷകരെ ഡ്രൈവ് ചെയ്തു എത്തിക്കാൻ കഴിഞ്ഞു എന്ന് പറയുമ്പോഴും അതിനു ആഹ്ലാദിക്കുക തന്നെയാണ് വേണ്ടത് അതിനു പകരം അതിനെ വിമര്ശിക്കേണ്ട ആവശ്യമില്ലലോ അതുകൊണ്ടാണ് ഞാൻ നമോവാകം എന്ന മറുപടിയിൽ ഒതുക്കിയത്.”
31 രാജ്യങ്ങളിൽ ആണ് ഒടിയൻ റീലിസിനു എത്തുന്നത്. ഇത്രയും വൈഡ് റീലീസ് ലഭിക്കുന്ന ആദ്യ മലയാള ചിത്രം കൂടെയാണ് ഒടിയൻ. മാത്രമല്ല കേരളത്തിലും ഏറ്റവും സ്ക്രീനുകളിൽ പ്രദർശനത്തിനെത്തുന്ന മലയാള ചിത്രം കൂടെയാണ് ഒടിയൻ. 400 നും 500 നും ഇടയിലാണ് കേരളത്തിലെ തിയേറ്റർ കൗണ്ട്. ലോകവ്യാപകമായി 3000 സ്ക്രീനുകൾക്ക് പുറത്തു റീലീസുണ്ട്. മൂന്ന് ഭാഷയിലാണ് ഒരേ സമയം ചിത്രം റീലീസ് ചെയുന്നത്.