ഈ വരുന്ന ഞായറാഴ്ച എന്റെ കല്യാണം ആണ്… നീ തീർച്ചയായും വരണം… പിന്നെ കല്യാണം കഴിഞ്ഞു പാർട്ടി ഉണ്ട് അതും കഴിഞ്ഞേ നീ പോകാവൂ… എന്റെ പെങ്ങളുടെ സ്ഥാനത്ത് നീ ഉണ്ടാവണം… ”
പൂർവ കാമുകിയെ ഫോൺ വിളിച്ചു ഇത്ര ഭംഗിയായി കല്യാണം വിളിക്കുന്ന ഒരേ ഒരു കാമുകൻ ഞാൻ ആണെന്ന് മനസ്സിൽ കരുതി…
എന്നാൽ മറുപടി ഒന്നും വന്നില്ല… മൗനം മാത്രം… അതൊന്നും വക വെക്കാതെ ഞാൻ വീണ്ടും തുടർന്നു…
” ഇത്ര പെട്ടെന്ന് നീ ഇത് പ്രതീക്ഷിച്ചിരു
ന്നില്ല എന്നെനിക്കറിയാം…
ഞാനും ഒട്ടും കരുതിയില്ല… പിന്നെ ഞാൻ ഇപ്പോൾ ഭയങ്കര സന്തോഷത്തിൽ ആണ്… എന്നെ ഒരുപാട് സ്നേഹിക്കുന്ന ഒരുപാട് കെയർ ചെയ്യുന്ന ഒരാളെ എനിക്ക് കിട്ടി… പക്ഷേ നിന്റെ അത്രയും സൗന്ദര്യം ഒന്നുമില്ലാട്ടോ… കറുത്തതാണ്.. എന്നാലും നല്ല ഐശ്വര്യമാ…
പിന്നെ അതിലൊന്നും കാര്യമില്ല…
എന്താ നീ ഒന്നും പറയാത്തെ ?? അവളെ കുറിച്ച് പറഞ്ഞാൽ പിന്നെ എനിക്ക് നിർത്താൻ സാധിക്കില്ല… അത്രക്ക് ഞാൻ അവളെ സ്നേഹിച്ചു തുടങ്ങിയിരിക്കുന്നു….
പറഞ്ഞു തീർന്നതും ഫോണിന്റെ മറുതലയിൽ നിന്നും പൊട്ടി കരച്ചിൽ ഉയർന്നു….
എന്നിട്ടും അവൾ ഒന്നും മിണ്ടിയില്ല…
” ഏട്ടാ … ഞാൻ…. എന്തോ പറയാൻ തുടങ്ങിയപ്പോൾ ഞാൻ പറഞ്ഞു…
” എന്നാൽ ശരി… തീർച്ചയായും വരണം… കുറച്ചു തിരക്കുണ്ട്… ”
ഫോൺ പെട്ടെന്ന് വെച്ചതും അതുവരെ പിടിച്ചു നിന്ന എന്റെ ഹൃദയം പൊട്ടി… ആ വേദന കണ്ണീർ ആയി ഒഴുകി…
എല്ലാം കണ്ടു കൊണ്ട് എന്റെ അമ്മ അരികിൽ ഉണ്ടായിരുന്നു… ആ മടിയിൽ തല വെച്ചു ഞാൻ പൊട്ടി കരഞ്ഞു…
എത്രയൊക്കെ വേണ്ടാന്ന് പറഞ്ഞാലും ആദ്യമായി സ്നേഹിച്ച പെണ്ണിനെ മറക്കാൻ ഒരു പുരുഷനും കഴിയില്ലല്ലോ…
അവളുടെ കണ്ണ് നിറയുന്നത് കാണാൻ ഒരിക്കലും താൻ ആഗ്രഹിച്ചിരുന്നില്ലല്ലോ…
അമ്മയെ വയറിലൂടെ മുറുകെ പിടിച്ചു ഞാൻ ആ മടിയിൽ ചേർന്ന് കിടന്നു….
ഓർമ്മകൾ പിന്നോട്ട് പോകുന്ന പോലെ… പ്രേമിച്ചാൽ കല്യാണം കഴിക്കണം എന്ന് മനസ്സിൽ തീരുമാനം
എടുത്തിരുന്നതുകൊണ്ട് ഞാൻ തിരഞ്ഞത് എന്റെ ജാതിയിലുള്ള ഒരു പെൺകുട്ടിയെ ആയിരുന്നു…
കോളേജിൽ രണ്ടു വർഷം പഠിച്ചിരുന്നെങ്കിലും എന്റെ മനസ്സിന് ഇഷ്ട്ടപ്പെട്ട ആരെയും കണ്ടത്താൻ എനിക്ക് കഴിഞ്ഞില്ല….
എന്നാൽ ആ കൊല്ലം പുതിയ കുട്ടികൾ വന്നപ്പോളാണ് മാളവികയെ ആദ്യമായി കാണുന്നത്… ഇടതൂർന്ന മുടിയും കരുനീല കണ്ണുകളുമുള്ള നല്ലൊരു നാടൻ പെൺകുട്ടി….
പ്രേമത്തിൽ അതികം ട്വിസ്റ്റ് ഒന്നും ആഗ്രഹിക്കാത്തത് കൊണ്ട് കുറച്ചു ദിവസം കഴിഞ്ഞപ്പോൾ തന്നെ ഇഷ്ടമാണെന്ന് തുറന്ന് പറഞ്ഞു…. ആദ്യം മറുപടി പതിവ് പോലെ ഇഷ്ടമല്ല എന്ന് ആയിരുന്നെങ്കിലു
ം നിരന്തരമായ അവളുടെ പുറകെയുള്ള ചുറ്റലും, വഴിവക്കിലുള്ള കാത്തു നിൽപ്പും ക്ലാസ്സിലെ ജനലിലൂടുള്ള ഒളിഞ്ഞു നോട്ടവും എല്ലാം കൂടെ ആയപ്പോൾ പെണ്ണ് ഇഷ്ടമാണെന്ന് പറഞ്ഞു….
പിന്നെ പ്രേമത്തിന്റെ നാളുകൾ… ഒളിച്ചും പാത്തുമുളള ഫോൺ വിളികൾ, മെസ്സേജ്, കറക്കം ആകെ മൊത്തം ഒരു മൂന്ന് വർഷം നന്നായി അങ്ങ് പ്രേമിച്ചു…
ജോലി കിട്ടിയതും എന്റെ വീട്ടിലും അവളുടെ വീട്ടിലും കാര്യം പറഞ്ഞു… അവിടെയും ഒരു ട്വിസ്റ്റും ഉണ്ടായില്ല… എല്ലാവർക്കും സമ്മതം…
ഒരേ ജാതി, മതം, തെറ്റില്ലാത്ത ജോലിയും ആർക്കും ഒരെതിർപ്പും ഉണ്ടായില്ല…….
വിവാഹം ഉറപ്പിക്കാൻ നാൾ നോക്കാൻ ചെന്നപ്പോൾ അതാ പെണ്ണിന് ജാതകത്തിൽ ചൊവ്വ ദോഷം… കല്യാണം നടന്നാൽ മരണം പോലും സംഭവിക്കുമെന്ന്…
എനിക്ക് അതിലൊന്നും വിശ്വാസം ഇല്ലാത്തതു കൊണ്ട് ഞാൻ അത് ഒരു പ്രശ്നമായി കണ്ടില്ല…
എന്നാൽ അവൾ ആകെ പേടിച്ചു… എനിക്ക് എന്തെങ്കിലും സംഭവിക്കുമോ എന്ന പേടി അവളിൽ കൂടി വന്നു… ഒടുവിൽ നമുക്ക് പിരിയാം എന്ന് അവൾ പറഞ്ഞു… ഒരുപാട് ശ്രമിച്ചു അവളുടെ മനസ്സ് മാറ്റാൻ എന്നാൽ സാധിച്ചില്ല….
ഇനിയൊരു വിവാഹമോ ജീവിതമോ വേണ്ടായെന്നു അവൾ തീരുമാനിക്കുമെന്ന് ഉറപ്പായപ്പോൾ ഞാൻ കല്യാണം കഴിക്കാൻ തീരുമാനിച്ചു…
” മനു… മാളവിക വിളിക്കുന്നുണ്ട്… നീ ഫോൺ എടുക്കുന്നില്ലേ… ?? ”
അമ്മ വിളിച്ചപ്പോളാണ് ഓർമകൾക്ക് വിട കൊടുത്തു ഞാൻ ഉണർന്നത്….
” ഇല്ല അമ്മേ എടുക്കണ്ട… ”
ഇത്ര സ്നേഹം അവളോട് ഉണ്ടെങ്കിൽ നീ എന്തിനാ ഇത്ര പെട്ടെന്ന് മറ്റൊരു വിവാഹത്തിന് തയ്യാറായത്… ?? എന്തിനാ ഇപ്പോൾ അവളോട് അങ്ങനെയൊക്കെ പറഞ്ഞത്… ??
അമ്മ ചോദിച്ചപ്പോൾ ചെറു പുഞ്ചിരിയോട് കൂടി ഞാൻ പറഞ്ഞു….
” അമ്മേ… എനിക്ക് എന്തെങ്കിലും സംഭവിക്കുമോ എന്ന് പേടിച്ചു എന്റെ ജീവിതത്തിൽ നിന്നും പിന്മാറിയതാണ് അവൾ…
എന്നാലും അവൾ മറ്റൊരു വിവാഹം കഴിക്കില്ല… ഞാൻ കല്യാണം കഴിക്കാതെ നിന്നാൽ ചിലപ്പോൾ അവളും… എനിക്ക് അതു കാണാൻ വയ്യ…
അവൾ മറ്റൊരു വിവാഹം ചെയ്യണം… ഇങ്ങനെയൊക്കെ പറഞ്ഞു ദേഷ്യം പിടിപ്പിച്ചാൽ ചിലപ്പോൾ എന്നോടുള്ള ദേഷ്യം കൂടി അവൾ മറ്റൊരു ബന്ധത്തിന് തയ്യാറാവും…
സാരമില്ല അമ്മേ… ഞാൻ എല്ലാം സഹിക്കാൻ തയ്യാറായിരിക്കുന്നു…
പുതിയൊരു ജീവിതത്തിന് ഞാൻ ഒരുങ്ങി കഴിഞ്ഞിരിക്കുന്നു…
കല്യാണം അത് വിധി പോലെ നടക്കു… നമ്മൾ എന്തൊക്കെ ചെയ്താലും തലയിൽ എഴുതിയിട്ടില്ലെങ്കിൽ അത് നഷ്ട്ടപ്പെടും….
മോന്റെ തലയിൽ മെല്ലെ തഴുകുമ്പോൾ അവൻ പറഞ്ഞത് ശരിയാണന്ന് ആ അമ്മ തിരിച്ചറിയുകയായിരുന്നു…
NB: പ്രേമിക്കുമ്പോൾ ജാതകവും ചൊവ്വദോഷവും ഒന്നും നോക്കരുത്… അതിൽ വിശ്വാസം ഉണ്ടെങ്കിൽ അതൊക്കെ നോക്കി കെട്ടുന്നതാവും ഉചിതം… വിധിച്ചതെ കിട്ടു… നമ്മൾ എത്ര ശ്രമിച്ചാലും… നമുക്കുള്ളതാന്നെങ്കിൽ നമ്മളെ തേടി വരിക തന്നെ ചെയ്യും…
( യഥാർത്ഥ ജീവിതം