Breaking News
Home / Lifestyle / മെക്കാനിക്കില്‍ നിന്നും സിനിമ നടനിലേക്ക് തല അജിത്ത്

മെക്കാനിക്കില്‍ നിന്നും സിനിമ നടനിലേക്ക് തല അജിത്ത്

26 വർഷം മുൻപാണ് വെളുത്തു മെലിഞ്ഞ ആ യുവാവ്‌ ഒരു ഗോഡ്‌ഫാതെർമാരുമില്ലാതെ തമിഴ് സിനിമയിലേക് നടന്നു കയറിയത്. കൃത്യം പറഞ്ഞാൽ 1992 ഓഗസ്റ്റ്‌ 2 ആയിരുന്നു അമരാവതി എന്ന അജിത്തിന്‍റെ കന്നി തമിഴ് ചിത്രത്തിന്‍റെ ഷൂട്ടിംഗ്. അജിത്തിനെ അദ്ദേഹത്തിന്‍റെ നടന വൈഭവം കൊണ്ടോ, സ്ക്രീൻ പ്രെസെൻസ് കൊണ്ടോ ആയിരിക്കില്ല പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്നത് മറിച്ചും സ്വപ്‌നങ്ങൾ കീഴടക്കാൻ അതിനു വേണ്ടി അശ്രാന്തം പരിശ്രമിക്കാൻ ഈ മനുഷ്യൻ ഒരു ഇൻസ്പിറേഷൻ ആണ്‌.

16 സര്‍ജറികൾ, അതിൽ 14 സര്‍ജറികൾ സ്‌പൈനൽ കോർഡിനു. ഈ മനുഷ്യൻ എഴുനേറ്റു നടക്കുന്നത് എങ്ങനെയാണ് എന്ന് പലരും ചോദിച്ചിട്ടുണ്ട്. അതെ അദ്ദേഹം ഒരു അത്ഭുതം തന്നെയാണ്. പതിനഞ്ചാം വയസിൽ പത്താം ക്ലാസ് തോറ്റ ശേഷം ഒരു ബൈക്ക് മെക്കാനിക് ആയി ജീവിതം തുടങ്ങി. ബൈക്കുകളോടും, റേസിങ്ങിനോടും ഉള്ള ഒടുങ്ങാത്ത ദാഹം അദ്ദേഹത്തെ ചെറിയ ചെറിയ റേസുകളിൽ പങ്കെടുപ്പിച്ചു. റേസിങ്ങിനു കാശ്‌ ഉണ്ടാക്കാനായി തിരുപ്പൂർ ഒരു ടെക്സ്റ്റ്‌ടൈൽ വ്യാപാരം തുടങ്ങി.

പക്ഷെ ഭാഗ്യം തുണച്ചില്ല കാശ്‌ ഉണ്ടാക്കാനായി മോഡൽ ആയി ജോലി നോക്കി. ഒടുവിൽ സിനിമയിൽ ചാൻസ് ലഭിച്ചു. കിട്ടിയ കാശു കൊണ്ട് റേസിങ്ങിനു പ്രെപ്രഷനുകള് നടത്തുന്നതിനിടെ ബൈക്കിൽ നിന്നും വീണു ഒരു അപകടം സംഭവിച്ചു. എഴുനേറ്റു നടക്കില്ല എന്ന് പലരും വിധി എഴുതിയ അജിത്‌ രണ്ടര വര്‍ഷമാണ് ബെഡിൽ കഴിച്ചു കൂട്ടിയത്. ഒടുവിൽ തിരിച്ചു വന്ന അജിത്‌ സിനിമയിൽ പല ഹിറ്റുകളും സൃഷ്ടിച്ചു.

കരിയറിന്റെ പീക്ക് ടൈമിൽ ആരും പ്രതീക്ഷിക്കാത്ത സമയത്തായിരുന്നു 2003 ൽ അജിത്‌ സിനിമയിൽ നിന്നു ബ്രേക്ക്‌ എടുത്തു റേസിങ്‌ലേക്ക് പോകാൻ തീരുമാനിച്ചത്. ജീവിതത്തിന്റെ നല്ല കുറെ വർഷങ്ങൾ അതിനായി അദ്ദേഹം മാറ്റി വച്ചു, ഇന്ത്യയെ പ്രതിനിധികരിച്ചു പല സീരിസിൽ മത്സരിച്ചു. ഇതിനിടെ തിരിച്ചു വന്നു പേരരസിന്റെ തിരുപ്പതിയിലുടെ, ചിത്രം ആവറേജ് ആയിരുന്നു ഗോഡ്ഫാദർ എന്ന വരളാറിലുടെ തമിഴ് സിനിമയ്ക്കു ഒരു ഇൻഡസ്ട്രിയൽ ഹിറ്റ് സമ്മാനിച്ച്‌. 2010 ൽ ഫോർമുല ടു റേസിങ്ങിൽ ഇന്ത്യയെ പ്രതിനിധികരിച്ചു. റേസിംഗ് കരിയറിൽ പീക്ക് ടൈമിൽ അദ്ദേഹം ഇന്ത്യയുടെ നമ്പർ 3 ഡ്രൈവർ ആയിരുന്നു.

അസംഖ്യം സര്ജറികളാണ് ഈ മനുഷ്യന്റെ ശരിരത്തിൽ നടന്നത്. ബോഡി ഡബിളിനെ ഉപയോഗിക്കാതെ സംഘട്ടന രംഗങ്ങൾ സ്വന്തമായി ചെയുന്ന അജിത്തിനോട് അത് എന്തിനെന്നുള്ള ചോദ്യത്തിന്റെ മറുപടി ഇങ്ങനെ ആയിരുന്നു “എന്നെ കാണാൻ വേണ്ടി കാശ്‌ മുടക്കി ടിക്കറ്റ് എടുക്കുന്ന സാധാരണക്കാരന് ഞാൻ അത്രയെങ്കിലും ചെയെണ്ടേ എന്നാണ് ” പല ചിത്രങ്ങളുടെ സംഘട്ടന രംഗങ്ങൾ ഷൂട്ട് ചെയുനതിനിടെ പരിക്കേറ്റു സര്ജറികൾ നടത്തേണ്ടി വന്നു.

ബില്ല 2, ആരംഭം, വേതാളം ഇങ്ങനെ പല സിനിമകളുടെ ചിത്രീകരണത്തിനടെയും പരിക്കേറ്റു. ഇനി വേറൊരു ഫാക്ട് പറയുകയാണെങ്കിൽ ഇന്ത്യയിൽ സ്വന്തം ഫാൻസ്‌ അസോസിയേഷൻ പിരിച്ചു വിട്ട ഏക നടൻ അജിത്‌ ആകാം. തന്റെ നാല്പതാം പിറന്നാളിന് പോയി പണിയെടുത്തു ജീവികടാ പിള്ളേരെ എന്ന് പറഞ്ഞു അസോസിയേഷൻ പിരിച്ചു വിട്ടതിൽ അയാൾക്ക്‌ തീരെ സങ്കടമില്ല.

എന്നും താൻ എങ്ങനെയാണോ അതുപോലെ ജീവിക്കാൻ ഈ മനുഷ്യൻ ഇഷ്ടപ്പെടുന്നത്. നരച്ച മുടിയോടെ സ്ക്രീനിലും ഓഫ് സ്ക്രീനിലും പ്രത്യക്ഷപ്പെടുന്നത്, തന്റെ നിലപാടുകൾ എവിടെയും വെട്ടിത്തുറന്നു പറയുന്നതിൽ സഹപ്രവർത്തകരെ സഹായിക്കുന്നതിൽ ഒക്കെ ഈ മനുഷ്യൻ സന്തോഷിക്കുന്നു. പണ്ട് എസ് ജെ സൂര്യ ഒരു അഭിമുഖത്തിൽ പറയുന്നത് കേട്ടിടുണ്ട് ” അജിത്‌ എന്ന മനുഷ്യൻ വിചാരിച്ചിരുന്നെങ്കിൽ അദ്ദേഹം തമിഴ് നാടിലെ ഏറ്റവും വലിയ കോടീശ്വരന്മാരിൽ ഒരാളായേനെ. മറിച്ചു അദ്ദേഹത്തിന്റെ ലക്ഷ്യവും ജീവിതവും വേറെന്തിനൊക്കയോ വേണ്ടി ആണ്‌ “.

ചിത്രമായ വിവേകത്തെ ഹൈ വോൾടേജ് സ്റ്റണ്ട് രംഗങ്ങളിൽ ആണ്‌ അദ്ദേഹം അഭിനയിക്കുന്നത്. സംവിധായകൻ ശിവ പറയുനത് ഇങ്ങനെ ” അദ്ദേഹം സര്ജറി കഴിഞ്ഞു വിശ്രമിക്കുമ്പോഴാണ് ഞാൻ വിവേകത്തിന്റെ സ്റ്റോറി ലൈൻ പറയാൻ ചെല്ലുന്നത്. വേദന അസഹനീയമായ അദ്ദേഹത്തിനോട് കഥ പറഞ്ഞു ആക്ഷൻ രംഗങ്ങളെ പറ്റി പറഞ്ഞപ്പോൾ ആ കണ്ണുകളിൽ ഒരു തിളക്കം കണ്ടു ഞാൻ. സർജറി കഴിഞ്ഞെങ്കിലും വേദന ഏറെ ഉണ്ടായിരുന്നു അദ്ദേഹത്തിന്. പക്ഷെ ധൈര്യപൂർവം എനിക്ക് കൈ തന്നു അദ്ദേഹം “.. അതെ അജിത്‌ അങ്ങനെയാണ്. അദ്ദേഹത്തെ പോലെ അദ്ദേഹം മാത്രമേ ഉള്ളു. ഫിനിക്സ് പക്ഷി എന്ന് വിളിക്കാൻ പോലും പറ്റാത്തൊരു ജന്മം എന്തെന്നാൽ അദ്ദേഹത്തിന്റെ വീഴ്ചകളെ അദ്ദേഹം വീഴ്ചയായി അല്ല കണക്കാക്കുന്നത് മറിച്ചും അതും ഒരു സാധാരണ ദിവസമായി ആണ്‌. You are a role model. മുറിച്ചിട്ടാൽ മുർച്ച കൂടും എന്നൊക്കെ പറയില്ലേ അതാണ് ഐറ്റം….

About Intensive Promo

Leave a Reply

Your email address will not be published.