സോഷ്യൽ മീഡിയയില്‍ പ്രചരിക്കുന്നൊരു വീഡിയോ ഉണ്ട്. പഴയ ഒരു വീഡിയോ ആണത് ഏകദേശം ഒരു ആറു വർഷങ്ങൾക്കു മുൻപ് ഇറങ്ങിയ ഒരണ്ണം. 2012 ൽ മനോരമ ഓൺലൈൻ സംഘടിപ്പിച്ച ക്യാമ്പസ് ഷോര്‍ട്ട് ഫിലിം ഫെസ്റ്റിന്റെ ഭാഗമായി ദുൽഖർ സൽമാൻ ഒരു കോളേജിൽ ദൃശ്യങ്ങൾ അടങ്ങിയ വിഡിയോയിൽ ദുല്‍ഖറിന്റെ ആദ്യ പബ്ലിക് ഫങ്ക്ഷൻ എന്നാണ് രേഖപ്പെടുത്തിയിരുന്നത്. വീഡിയോ മുഴുവനായി കാണുമ്പോൾ അദ്ദേഹത്തിനോട് ആർക്കായാലും ബഹുമാനം തോന്നിപോകും കാരണം എന്തെന്നല്ലേ….
ദുൽഖറിനെ വിഡിയോയിൽ കാണിക്കുന്നത് മുതൽ ( അതായത് തുടക്കം മുതൽ ) മോഹൻലാൽ ഫാൻസിന്റെ കൂക്ക് വിളികളും മോഹൻലാലിനുള്ള ജയ് വിളികളുടെയും ആരവങ്ങൾ പിന്നിൽ കേൾക്കാം, അങ്ങിങ്ങായി മാത്രം കേൾക്കുന്ന മമ്മൂക്ക ഫാൻസിന്റെ കൈയടികളും ഉണ്ട്. പോകെ പോകെ മോഹന്‍ലാലിനുള്ള ജയ് വിളികളുടെ ആരവം കൂടുന്നു. ദുൽഖറിനെ ചുറ്റി വളഞ്ഞു മോഹൻലാൽ ഫാൻസിന്റെ ബഹളം ഉണ്ടെങ്കിലും അതൊന്നും കാര്യമായിട്ടെടുക്കാതെ ചിരിച്ചു കൊണ്ട് നിൽക്കുന്ന ദുൽഖറിനെ വിഡിയോയിൽ കാണാം…
മമ്മൂട്ടിയുടെ മകൻ ആയതു കൊണ്ട് അപമാനിക്കാൻ എന്നോണമാണ് ആക്രോശങ്ങളും ജയ് വിളികളും, വ്യക്തി ജീവിതത്തിലും താൻ എത്ര സൗമ്യനാണെന്നും ജന്റിൽമാൻ ആണെന്നും ദുൽഖർ ഈ വിഡിയോയിലൂടെ തെളിയിക്കുന്നു. ഒരു പുതുമുഖം പെട്ടന്നു പ്രതികരിച്ചു പോകാവുന്ന ഒരു അവസ്ഥയിൽ ആയിരുന്നിട്ടും ദുൽഖർ കാണിച്ച സംയമനം ഏറെ കൈയടികൾ അർഹിക്കുന്ന ഒന്നാണ് ഒപ്പം ഫാൻഷിപ് എന്ന കോൺസെപ്റ്റിന്റെ പേരിൽ ജനങ്ങൾ എത്രമാത്രം താഴ്ന്ന നിലയിലേക്ക് ഇറങ്ങും എന്നുള്ളതും ഈ വീഡിയോ തെളിച്ചു തരുന്നു.