ഡോക്ടർ അൻവർ എഴുതിയ പോസ്റ്റ് ആണ് ശരിക്കും നിങ്ങളെ അത്ഭുതപ്പെടുത്തും ഇ മനുഷ്യനും ഇ സർക്കാർ ആശുപത്രിയും .ഒരു വലിയ പ്രൈവറ്റ് ആശുപത്രിയിൽ കിട്ടാത്ത സൗകര്യങ്ങൾ ഇ സർക്കാർ ആശുപത്രിയിൽ കിട്ടും .ഡോക്ടറുടെ പോസ്റ്റിന്റെ പൂർണ്ണ രൂപം.
മനസ്സിൽ തോന്നിയ ഒരു കാര്യം സത്യസന്ധമായി പറയണം എന്നു തോന്നി അത്ര മാത്രംഈ അടുത്തിടെ എന്റെ ഒരു സുഹൃത്തിനെ കാണുവാൻ വേണ്ടി അവൻ ജോലി ചെയ്യുന്ന ഒരു സർക്കാർ ആശുപത്രിയിലേക്ക് ഞാൻ യാത്ര പോയി.വഴി അത്ര തിട്ടമല്ലാത്തതിനാൽ ഇടക്കിടെ അവനെ ഫോണിൽ ബന്ധപ്പെട്ടാണു യാത്ര.
കാറിൽ എന്റെ വേറൊരു സുഹൃത്തുമുണ്ട്.തലേ ദിവസത്തെ ഡ്യൂട്ടി കഴിഞ്ഞ് ഞാൻ അൽപം ക്ഷീണിതനും ആണ്.കാരണം ദിവസവും കുറഞ്ഞത് 600 രോഗികളെ എങ്കിലും ഞാൻ ജോലി ചെയ്യുന്ന ആശുപത്രിയിൽ നോക്കാറുണ്ട്.
ആശുപത്രിയുടെ മൊത്തം ഒ പി എണ്ണം നോക്കിയാൽ ഒരു 2000 നു മുകളിൽ വരും.എല്ലാവിധ സ്പെഷ്യാലിറ്റികളും ക്യാൻസർ സെന്ററും റീന ൽ ഡയാലിസിസ് സെന്ററും ആധുനിക സൗകര്യങ്ങളോടു കൂടിയ ഗൈനക്കോളജി പീഡിയാട്രിക്ക് വിഭാഗങ്ങളും സ്കാനിംഗ് ഉൾപ്പടെ ഉള്ള ആധുനിക ലാബ് സൗകര്യങ്ങളും ഒക്കെ ചേർന്ന ബൃഹത്തായ സംവിധാനം.ശുദ്ധമായ പരിസരവും അന്തരീക്ഷവും.രോഗികൾക്കു സനജന്യ ഭക്ഷണം.ഇടക്കു രോഗികൾക്ക് സാന്ത്വനമായി ‘സാന്ത്വന സംഗീത ‘ വും .ലൈവ് സംഗീത പരിപാടി .ഒരു ‘ സർക്കാർ ആശുപത്രി ആണേ.
അപ്പൊ പറഞ്ഞു വന്നത് എന്റെ യാത്രയെക്കുറിച്ച് ആയിരുന്നു.പോകുന്ന വഴി ആദ്യം കണ്ട സർക്കാർ ആശുപത്രിയിലേക്ക് തന്നെ കയറി.കണ്ടപ്പോൾ പ്രാഥമിക ആരോഗ്യ കേന്ദ്രം പോലെ തോന്നി.എന്റെ സുഹൃത്ത് പ്രഥമിക ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസറാണ് ).ഇതു തന്നെയാവും സ്ഥലം എന്നു കരുതി അവിടെ ഇറങ്ങി.ആരോടെങ്കിലും ചോദിക്കാം എന്നു കരുതി ചുറ്റും നോക്കിയപ്പോൾ ആരേയും കാണാനില്ല.
ജീവനെക്കാരെപ്പോലും.ഞാൻ കരുതി ഉച്ച സമയം ആയതിനാലാവാം.പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ ഉച്ചവരെ ഒ പി കാണാറുള്ളൂ.വശത്തേക്ക് നോക്കിയപ്പോൾ പ്രസവമുറി എന്ന വലിയ ബോർഡ് കണ്ടു.പക്ഷേ രോഗികളെ ആരേയും കണ്ടില്ല.പെട്ടന്ന് ഒരു നായ ഓടി വരുന്നത് കണ്ട് ഞാൻ കാറിൽ കയറി ഇരുന്നു .സുഹൃത്തിനെ ഒന്നു കൂടി ഫോണിൽ വിളിച്ചു ,അപ്പോഴാണ് അറിയുന്നത് ഞാൻ ഇപ്പൊ ‘ നിൽക്കുന്നത് ഒരു ‘ താലൂക്ക്’ ആശുപത്രിയിലാണെന്ന്.
കുറച്ചു നേരം സ്തബദനായി കാറിൽ തന്നെ ഇരുന്നു.ഞാൻ ഇന്നു ജോലി ചെയ്യുന്ന പുനലൂർ താലൂക്ക് ആശുപത്രി ഇന്നു കാണുന്ന രീതിയിൽ ഇത്ര ബൃഹത്തായ ഒരു സ്ഥാപനമാക്കി മാറ്റിയതിനു പിന്നിൽ അസാധാരണ പാടവം ഉള്ള ഒരു സാധാരണ മനുഷ്യൻ ഒരു പാട് വിയർപ്പ് ഒഴുക്കിയിട്ടുണ്ട്.Dr.ഷാഹിർ ഷാ.
ആശയപരമായോ തൊഴിൽ പരമായോ വ്യക്തിപരമായോ ഇദ് ദേഹത്തോട് എതിർപ്പുള്ളവർ ഉണ്ടാവാം .പക്ഷേ ഒന്നു ചിന്തിച്ചു നോക്കിയാൽ ഇദ്ദേഹം ഇല്ലായിരുന്നേൽ ഈ ആശുപത്രി ഇങ്ങനെ ആവുമായിരുന്നോ .
ഒരിക്കലും ഇല്ല .എത്ര എതിർപ്പുള്ളവർ പോലും സമ്മതിക്കും .കാലം കഴിഞ്ഞു പോകുമ്പോൾ എല്ലാം കാലത്തിന്റെ യവനികയിൽ മറഞ്ഞു പോയേക്കാം .പക്ഷേ ചെയ്തു വെച്ച നൻമകൾ അവശേഷിക്കുക തന്നെ ചെയ്യും.