Breaking News
Home / Lifestyle / ഈ വാർത്ത നമ്മൾ കാണാതെ പോകരുത്, മനസാക്ഷി മരവിച്ചിട്ടില്ലാത്ത എൻ്റെ സുഹൃത്തുക്കൾ പരമാവധി സഹായിക്കുക

ഈ വാർത്ത നമ്മൾ കാണാതെ പോകരുത്, മനസാക്ഷി മരവിച്ചിട്ടില്ലാത്ത എൻ്റെ സുഹൃത്തുക്കൾ പരമാവധി സഹായിക്കുക

ഈ വാർത്ത നമ്മൾ കാണാതെ പോകരുത്, മനസാക്ഷി മരവിച്ചിട്ടില്ലാത്ത എൻ്റെ സുഹൃത്തുക്കൾ പരമാവധി സഹായിക്കുക, അതിന് പറ്റാത്തവർ ഷെയർ ചെയ്ത് സഹായിക്കുക , ഈ വാർത്ത കണ്ട് മറ്റൊരാൾ സഹായിക്കുന്നത് നിങ്ങളിൽ കൂടിയാകും. )

മലപ്പുറം ജില്ലയിലെ പൊന്നാനി സ്വദേശി ഗോപികക്ക് വയസ്സ് 14 ആണ് പ്രായം. എന്നാൽ ഗോപികയുടെ ശരീരഭാരമാകട്ടെ 120 കിലോക്ക് മുകളിലും. ജന്മനാ ഓട്ടിസമുള്ള ഗോപികക്ക് പരസഹായം കൂടാതെ ഇരുന്നിടത്ത് നിന്നും എഴുന്നേൽക്കാനോ നടക്കാനോ കഴിയില്ല. ബിജു – ബിന്ദു ദമ്പതിമാരുടെ രണ്ടുമക്കളിൽ ഇളയവളാണ് ഗോപിക. ജനിച്ചു കുറച്ചു നാൾ കഴിഞ്ഞപ്പോഴാണ് കുട്ടിക്ക് ഓട്ടിസം ഉണ്ട് എന്ന് മനസിലായത്.

എന്നാൽ ഓട്ടിസം മാത്രമല്ല ഇന്ന് ഗോപികയുടെ ഈ അവസ്ഥക്ക് കാരണം. ഗോപികക്ക് എപ്പോഴും വിശപ്പാണ്. വിശപ്പ് സഹിക്കാനാവാതെ ഗോപിക ഉറക്കെ കരയും. ഒരു ദിവസത്തിൽ 25 തവണയാണ് ബിന്ദു ഗോപികക്ക് ഭക്ഷണം നൽകുന്നത്. മുലകുടിക്കുന്ന പ്രായത്തിൽ തന്നെ ഗോപികക്ക് അമിതമായ വിശപ്പുണ്ട് എന്ന് ബിന്ദു മനസിലാക്കിയതാണ്. എന്നാൽ അതൊരു രോഗമാണ് എന്ന് തിരിച്ചറിയാൻ ഏറെ വൈകി.

തലച്ചോറിലെ ഹൈപ്പോതലാമസ് ശരിയായ രീതിയിൽ പ്രവർത്തിക്കാത്തതിനാലാണ് ഗോപികക്ക് വിശപ്പ് നിയന്ത്രിക്കാൻ സാധിക്കാത്തത്. ഓട്ടിസത്തിന് പുറമെ ഇങ്ങനെ ഒരു രോഗം കൂടി മകൾക്കുണ്ട് എന്നറിഞ്ഞത് കൂലിപ്പണിക്കാരായ മാതാപിതാക്കൾക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ഉള്ളതെല്ലാം വിറ്റുപെറുക്കി അവർ മകളെ ചികിൽസിച്ചു. അപ്പോഴാണ് ഗോപിക മാനസികരോഗത്തിന് കൂടി അടിമയാണ് എന്ന് അവർ അറിയുന്നത്. വേനൽക്കാലങ്ങളിൽ ഗോപിക വയലന്റാകും. അപ്പോൾ തടയാൻ ‘അമ്മ ബിന്ദു ക്ലേശിക്കുകയാണ്.

ഗോപികയുടെ അച്ഛൻ ബിജുവിന് കൽപ്പണിയായിരുന്നു. മകളുടെ ചികിത്സക്ക് വേണ്ടിയുള്ള ഓട്ടത്തിനിടക്ക് അദ്ദേഹം തലകറങ്ങി വീണു. തലച്ചോറിൽ രക്തം കട്ടപിടിച്ച് ജീവിതത്തിനും മരണത്തിനും ഇടയിൽ മാസങ്ങൾ കഴിഞ്ഞു. വീടും സ്ഥലവും വിറ്റ് ബിജുവിനെ ചികിൽസിച്ചു. അസുഖം മാറി എങ്കിലും ഇടക്കിടക്ക് ബോധം പോകുന്നതിനാൽ ജോലിക്ക് പോകാൻ പറ്റാത്ത അവസ്ഥയായി.

അടുത്ത വീടുകളിൽ നിന്നും അരിയും മറ്റും കടം വാങ്ങിയാണ് ബിന്ദു ഇക്കാലമത്രയും മകളെയും ഭർത്താവിനെയും നോക്കിയത്. ഒരുവിധത്തിൽ ബിജു ജീവിതത്തിലേക്ക് തിരിച്ചെത്തിയപ്പോഴാണ് ഹൃദ്രോഗത്തിന്റെ രൂപത്തിൽ വിധി വീണ്ടും ആക്രമിച്ചത്.ഉടനെ ഓപ്പറേഷൻ ആവശ്യമാണ് എന്ന് പറഞ്ഞിട്ട് ഇപ്പോൾ അഞ്ചുമാസം കഴിഞ്ഞു. പകൽ സമയത്ത് ഓട്ടോ ഓടിച്ചു മകളെ ചികില്സിക്കാനുള്ള പണം കാനെത്തുകയാണ് ബിജു.

ഓട്ടിസത്തിനും മാനസിക രോഗത്തിനും ചികിത്സയെടുക്കുന്നുണ്ട് ഗോപിക. എന്നാൽ ഹൈപ്പോതലാമസിലെ പ്രശ്‌നത്തിന് മരുന്നില്ല. മരണം വരെ ഗോപികയെ ഈ വിശപ്പ് വിടാതെ പിന്തുടരും എന്നാണ് ഡോക്ടർമാർ പറയുന്നത്. വയലന്റ് ആകുന്ന സന്ദർഭങ്ങളിൽ ഗോപികയെ ശാന്തയാക്കുന്നതിനുള്ള മരുന്ന് മാത്രമാണ് ഇപ്പോൾ നൽകുന്നത്. എട്ടാം വയസ്സിൽ പ്രായപൂർത്തി ആകുക കൂടി ചെയ്തതോടെ ശരീരത്തിന്റെ ഭാരം വർധിക്കാൻ തുടങ്ങി. ശരീരത്തിന് യാതൊരു വിധ വ്യായാമവും ഇല്ലാത്തതിനാൽ ശരീരത്തിന്റെ പലഭാഗങ്ങളും പൊട്ടാനും തുടങ്ങിയിട്ടുണ്ട്.

തന്റെ മകളെ അടച്ചുറപ്പുള്ള ഒരു വീട്ടിൽ താമസിപ്പിക്കണം, അവളുടെ മരണം വരെ വിശപ്പ് മാറ്റാൻ കഴിയണം ഇത് മാത്രമാണ് ബിന്ദുവിന്റെ ഇപ്പോഴത്തെ ആഗ്രഹം. വാടകവീട്ടിൽ അരപ്പട്ടിണിയും മുഴുപട്ടിണിയുമായി കഴിയുമ്പോൾ ഇതിനുള്ള അവസരം ലഭിക്കുന്നില്ല. മകളെ ഒറ്റക്കാക്കി ജോലിക്ക് പോകാനുള്ള സാഹചര്യവും ഇല്ല. ഗോപികയുടെ മൂത്ത സഹോദരൻ പഠിപ്പു നിർത്തി 17 വയസ്സിൽ കുടുംബത്തെ നിലനിർത്തുന്നതിന് വേണ്ടി അധ്വാനിക്കുകയാണ്. ഈ കുടുംബത്തെ കരകയറ്റുന്നതിനു കരുണയുള്ള മനസുകളുടെ സഹായം കൂടിയേ തീരൂ. ഗോപികക്കായി ഒരു വീട് നിർമിക്കാൻ സുമനസുകൾക്ക് ഒന്നിക്കാം.
പഞ്ചാമ്പ് നാഷ്ണൽ ബാങ്ക്

AC NO:427 O00 17000 30255.
IFSC code:PUNB 04 27000.
Neme: Gopika biju:
Holder: BINDHU.
ERAMANGALAM,
Phone No : Bindu 98952 03820

About Intensive Promo

Leave a Reply

Your email address will not be published.