അടുത്തിടെ വൈറൽ ആയ ഒരു വിഡിയോയുണ്ട്. എ ആർ റഹ്മാന്റെ കാതലൻ എന്ന തമിഴ് ചിത്രത്തിന്റെ തെലുങ്ക് പതിപ്പിലെ ഗാനം അതി മനോഹരമായി ഒരു വീട്ടമ്മ പാടുന്നത് ആയിരുന്നു ആ വിഡിയോയിൽ ഉണ്ടായിരുന്നത്. പ്രഫഷണൽ ഗായികമാരെ തോൽപ്പിക്കും വിധം അതി മനോഹരമായിരുന്നു ആ പാട്ട്. വൈറലായി മാറിയ വീഡിയോയിലെ ഗായിക ആരെന്നു അറിയാൻ പലരും ശ്രമിച്ചിരുന്നു.
ആന്ധ്രായിലെ വടിസലെരു ഗ്രാമത്തിലെ ബേബി എന്ന സാധാരണക്കാരിയായ വീട്ടമ്മ ആയിരുന്നു ആ ഗായിക. പാട്ട് റഹ്മാൻ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലും പോസ്റ്റ് ചെയ്തിരുന്നു. പാട്ട് വൈറൽ ആയതിനെ തുടർന്ന് നടനും രാഷ്ട്രീയ നേതാവുമായ ചിരഞ്ജീവി ബേബിയെ കാണാൻ എത്തിയിരുന്നു. ആരും കാണാതെ പോയ മാണിക്യം എന്നായിരുന്നു ബേബിയെ ചിരഞ്ജീവി വിശേഷിപ്പിച്ചത്.
ഇപ്പോളിതാ ബേബിക്ക് സിനിമയിൽ പാടാനുള്ള അവസരവും ലഭിച്ചിരിക്കുകയാണ്. റിലീസിംഗിന് ഒരുങ്ങുന്ന തെലുങ്ക് ചിത്രമായ ‘പലാസ 1978’ എന്ന ചിത്രത്തിലാണ് ബേബി പാടുന്നത്. സ്റ്റുഡിയോയിൽ ബേബി പാടുന്നതിന്റെ ടീസർ പുറത്തു വിട്ടിട്ടുണ്ട് അണിയറക്കാർ. ബേബിയുടെ സിനിമയിലേക്കുള്ള കാൽവയ്പിനെ കൈയടികളോടെ ആണ് സോഷ്യൽ മീഡിയ ലോകം വരവേറ്റത്.