തങ്ങളുടെ ലൈംഗിക കേളികള്‍ ഇന്റര്‍നെറ്റിലൂടെ തത്സമയം സംപ്രേഷണം ചെയ്ത് ലക്ഷങ്ങള്‍ സമ്പാദിക്കുന്ന രീതിയിലേക്ക് മാറിയിരിക്കുന്നു കാര്യങ്ങള്‍. ദമ്പതിമാര്‍ തന്നെ ലക്ഷങ്ങളാണ് ഇത്തരത്തില്‍ ഓരോ മാസവും സമ്പാദിക്കുന്നത്.
ഹൈദരാബാദില്‍ ഒരു സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ അറസ്റ്റിലായതോടെയാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്ന് തുടങ്ങിയത്. ഭാര്യ അറിയാതെ കിടപ്പറയില്‍ ക്യാമറ വച്ച് അത് തത്സമയം ഇന്റര്‍നെറ്റിലൂടെ പുറത്ത് വിട്ട് വന്‍തുകയായിരുന്നു ഇയാള്‍ സമ്പാദിച്ചത്. അശ്ലീല വെബ്‌സൈറ്റുകള്‍ വഴിയാണ് ഈ ‘ലൈവ് സ്ട്രീമിങ്’ നടക്കുന്നുത്. തത്സമയ സെക്‌സ് കാണാന്‍ ഒരുപാട് ആവശ്യക്കാരും ഉണ്ട് എന്നതാണ് സത്യം.
ഇന്റര്‍നെറ്റ് ഉള്ളവര്‍ക്കെല്ലാം ഇത് കാണാന്‍ പറ്റും എന്ന് കരുതേണ്ട്. അശ്ലീല വെബ്‌സൈറ്റുകളില്‍ പ്രത്യേക പാക്കേജില്‍ അംഗത്വം എടുത്തവര്‍ക്ക് മാത്രമേ ഇത് കാണാനാവൂ. അതിന് വന്‍ തുക കൊടുക്കുകയും വേണം. അശ്ലീല സിനിമ താരങ്ങളും ഇത്തരം ലൈവ് സ്ട്രീമിങ്ങില്‍ എത്താറുണ്ട്. എന്നിരുന്നാലും യഥാര്‍ത്ഥ ദമ്പതിമാര്‍ക്കാണത്രെ ഇക്കാര്യത്തില്‍ ‘ഡിമാന്റ്’ കൂടുതല്‍. സെക്‌സ് ലൈവ് സ്ട്രീമിങ് മാത്രമല്ല പലപ്പോഴും ഉണ്ടാകാറുള്ളത്. പങ്കാളികളില്ലാതെ സ്ത്രീകള്‍ ഒറ്റയ്ക്ക് തന്നേയും ഇത്തരം ലൈവ് സ്ട്രീമിങ്ങില്‍ എത്താറുണ്ടത്രെ. നഗ്നതാ പ്രദര്‍ശനം ആയിരിക്കും മിക്കവാറും നടക്കുക.
നേരത്തെ ഇന്ത്യക്കാര്‍ ഈ മേഖലയില്‍ കാര്യമായി ഉണ്ടായിരുന്നില്ല. എന്നാല്‍ ഏറ്റവും ഒടുവില്‍ പുറത്ത് വരുന്ന വിവരങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണ്.നിലവിലെ വിവരങ്ങള്‍ അനുസരിച്ച് രണ്ടായിരത്തിലധികം ഇന്ത്യക്കാര്‍ സെക്‌സ് ലൈവ് സ്ട്രീമിങ്ങുമായി രംഗത്തുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ ഭൂരിപക്ഷവും ദമ്പതിമാരാണ് എന്നതാണ് ഞെട്ടിപ്പിക്കുന്ന വിവരം. ഒരു ദിവസം അറുപതിനായിരം രൂപ വരെ ഇത്തരത്തില്‍ സമ്പാദിക്കാനാവും എന്നാണ് ദില്ലി സൈബര്‍ ക്രൈം വിദഗ്ധനായ കിസ്ലേ ചൗധരി പറയുന്നത്. ഏറ്റവും ചുരുങ്ങിയത് 35,000 രൂപയെങ്കിലും ഉണ്ടാക്കാന്‍ പറ്റുമത്രെ. പല ജോലിയ്ക്കും മാസം കിട്ടുന്ന ശമ്പളം പോലും ഇത്ര വരില്ല എന്നതാണ് സത്യം. മാസം 15 ലക്ഷം രൂപ വരെ ഇത്തരത്തില്‍ സമ്പാദിക്കുന്ന ദമ്പതിമാരുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ശരാശരി അമ്പതിനായിരം രൂപ വച്ച് ഓരോ ദിവസവും!
പ്രത്യേക ക്ലബ്ബില്‍ അംഗത്വം എടുക്കുന്നവര്‍ക്ക് പോലും എല്ലാം കാണാന്‍ കഴിയില്ല. തുടക്കത്തില്‍ പ്രണയ, രചിചേഷ്ടകളും ചുംബനങ്ങളും വസ്ത്രം ഉരിയലും ഒക്കെ ആയിരിക്കും. അതിന് ശേഷം ഉള്ള കാര്യങ്ങള്‍ കാണാന്‍ പിന്നേയും പണം നല്‍കേണ്ടി വരും. കൂടുതല്‍ ആളുകളെ കാഴ്ചക്കാരായി കിട്ടിയാല്‍ കൂടുതല്‍ പണം കിട്ടും. അതുകൊണ്ട് തന്നെ ഇതിന് വേണ്ടി ഏതറ്റം വരെ പോകാനും പലരും തയ്യാറാണത്രെ. ഈ മേഖലയിലെ തുടക്കക്കാര്‍ക്ക് പോലും പ്രതിമാസം ഒരു ലക്ഷം രൂപ എളുപ്പത്തില്‍ സമ്പാദിക്കാന്‍ കഴിയും എന്നാണ് വിദഗ്ധര്‍ പറയുന്നത്.
എന്നാല്‍ ഇന്ത്യക്കാര്‍ക്കാണെങ്കില്‍ അത് 15 ലക്ഷം വരെ ഉണ്ടാക്കാം. അത്രയ്ക്കാണ് ഇന്ത്യക്കാര്‍ക്കുള്ള ഡിമാന്റ്. ഐടി ആക്ട് 2000 പ്രകാരം അശ്ലീല ദൃശ്യങ്ങള്‍ പരസ്യപ്പെടുത്തുന്നതും പ്രസിദ്ധീകരിക്കുന്നതും സംപ്രേഷണം ചെയ്യുന്നതും എല്ലാം കുറ്റകരമാണ്. പക്ഷേ ഇത്തരം കേസുകളില്‍ പരാതിക്കാര്‍ തന്നെ ഉണ്ടാകാറില്ല എന്നതാണ് പലപ്പോഴും പോലീസിനെ കുഴയ്ക്കാറുള്ളത്.