Breaking News
Home / Lifestyle / കാമുകിയുടെ ചുരിദാര്‍ ഇഷ്ടമായില്ല കാമുകന്‍ കരണത്തടിച്ചു നടുറോട്ടില്‍ അലമുറയിട്ട് കരഞ്ഞ് പെണ്‍കുട്ടി

കാമുകിയുടെ ചുരിദാര്‍ ഇഷ്ടമായില്ല കാമുകന്‍ കരണത്തടിച്ചു നടുറോട്ടില്‍ അലമുറയിട്ട് കരഞ്ഞ് പെണ്‍കുട്ടി

ചുരിദാര്‍ ഇഷ്ടമായില്ല, കാമുകന്‍ പെണ്‍കുട്ടിയുടെ കരണം അടിച്ചുപൊളിച്ചു. എന്നാല്‍ കഥയില്‍ ട്വിസ്റ്റ് അവിടെയല്ല, കണ്ടുനിന്ന നാട്ടുകാര്‍ പോലീസിനെ വിവരമറിയിച്ചു. അങ്ങനെ ആരും അറിയാത്ത പ്രണയം നാട്ടില്‍ പാട്ടായി. ഏതായാലും ഇനി കാമുകന്മാര്‍ പെണ്‍കുട്ടികളുടെ വസ്ത്രധാരണത്തെ കുറ്റം പറയില്ല

ഇനി സംഭവം കുറച്ച് വിശദമായി പറയാം……

കോട്ടയത്താണ് സംഭവം അരങ്ങേറിയത്. ഇരുവരും ഒരേ കോളേജിലെ വിദ്യാര്‍ത്ഥികളാണ്. കോളേജിലെത്തിയ യുവതിയുടെ ചുരിദാര്‍ കാമുകന് ഇഷ്ടമായില്ല എന്നതാണ് കാരണം. തുടര്‍ന്ന് ഇതുവരും വഴക്കായി. കാമുകന്റെ പെരുമാറ്റം ഇഷ്ടപ്പെടാതെ കാമുകി കോളേജില്‍ നിന്ന് ഇറങ്ങി.

പിന്നാലെ കാമുകനും സിനിമാ സ്റ്റൈലില്‍ ബുള്ളറ്റ് എടുത്ത് കാമുകിയുടെ ഫ്രണ്ടില്‍ കൊണ്ടുവന്ന് നിര്‍ത്തി ചോദ്യങ്ങള്‍ തുടങ്ങി. എന്നാല്‍ ഇതൊന്നും ഈ പെണ്‍കുട്ടിക്കത്ര രസിച്ചില്ല. കാമുകനെ കടന്ന് പോകാന്‍ അവള്‍ ശ്രമിച്ചു. ഇതിനിടെ നിയന്ത്രണം നഷ്ടമായ കാമുകന്‍ യുവതിയുടെ കരണത്തടിച്ചു. അതും നടുറോഡില്‍ വെച്ച്.

എന്നാല്‍ യുവതി കാമുകന് നല്ല എട്ടിന്റെ പണിതന്നെ കൊടുത്തു. അവള്‍ അലമുറയിട്ടു കരയാന്‍ തുടങ്ങി ഇതോടെ നാട്ടുകാര്‍ ഓടിക്കൂടി. എന്നാല്‍ സംഗതി കൈവിട്ടെന്നു മനസിലായ ഇരപുവരും വേഗം സ്ഥലം കാലിയാക്കി. യുവാവ് ഉടന്‍ ബുള്ളറ്റില്‍ പാഞ്ഞു, യുവതിയും കോളേജിലേയ്ക്കും ഓടി.

അതേസമയം സംഭവം കണ്ടു നിന്ന നാട്ടുകാരില്‍ ഒരാള്‍ വിവരം ഡിവൈഎസ്പി ആര്‍ ശ്രീകുമാറിനെ അറിയിച്ചു. ഓപ്പറേഷന്‍ ഗുരുകുലം നോഡല്‍ ഓഫീസറായ സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍ കെആര്‍ അരുണ്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം തിരച്ചില്‍ നടത്തിയെങ്കിലും യുവതിയെയോ യുവാവിനെയോ കണ്ടെത്താന്‍ സാധിച്ചില്ല. സമീപത്തെ കടയിലെ വ്യക്തി നല്‍കിയ സൂചന പ്രകാരം ബൈക്കിന്റെ നമ്പര്‍ പോലീസ് കണ്ടെത്തി.

നഗരത്തിലെ കോളേജ് വിദ്യാര്‍ത്ഥിയുടേതാണ് ബുള്ളറ്റെന്ന് കണ്ടെത്തിയ പോലീസ്, ഇയാളെ പിടികൂടി. തന്റെ സുഹൃത്താണ് ബുള്ളറ്റുമായി പോയെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ ബുള്ളറ്റിലെത്തിയ കാമുകനെ പോലീസ് പൊക്കി

ശേഷം കമിതാക്കളെ കണ്ടെത്തി രണ്ടു പേരുടെയും വീട്ടുകാരെയും വിളിച്ചു വരുത്തി കാര്യങ്ങളെല്ലാം ധരിപ്പിച്ചു. വിദ്യാര്‍ത്ഥിയായ കാമുകന്‍ കാമുകിയോട് കൂടുതല്‍ അധികാരം പ്രയോഗിക്കാന്‍ പോയതാണ് പ്രശ്നങ്ങള്‍ക്ക് കാരണമായതെന്ന് കണ്ടെത്തി.

തുടര്‍ന്ന് ഇത്തരം പ്രശ്നങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് ഇരുവര്‍ക്കും താക്കീത് നല്‍കി. യുവതി പരാതിയില്ലെന്ന് പറഞ്ഞതിനാല്‍ യുവാവിനെതിരെ കേസെടുത്തില്ല. വീട്ടുകാര്‍ വിവരമെല്ലാം അറിഞ്ഞതോടെ ഒരു മാസം മാത്രമായ പ്രണയത്തിന് താല്‍ക്കാലിക വിരാമമായി.

About Intensive Promo

Leave a Reply

Your email address will not be published.