തിരുവനന്തപുരം പി ആർ എസ് ആശുപത്രിയിൽ ഗുരുതര നിലയിൽ കഴിയുന്ന മകന് വേണ്ടി സഹായമഭ്യർഥിച്ചു സേതുലക്ഷ്മി അമ്മ പ്രേക്ഷകരുടെ മുന്നിൽ വന്നത് കണ്ണീരോടെ ആണ് നമ്മൾ കണ്ടത്. ആ അമ്മയുടെ കണ്ണീർ ഒപ്പാൻ നിരവധി പേരാണ് സഹായ ഹസ്തങ്ങളുമായി സേതുലക്ഷ്മി അമ്മയെ ബന്ധപ്പെട്ടത്.
സേതുലക്ഷ്മി അമ്മയുടെ മകൻ കിഷോറിന്റെ രണ്ടു കിഡ്നികളും കൃത്യമായി പ്രവർത്തിക്കാതെ വളരെ മോശം അവസ്ഥയിലാണ്. ഒരു ഗത്യന്തരവുമില്ലാതേ വന്നപ്പോൾ ആണ് ഫൈസ്ബൂക് ലൈവിൽ വന്നതെന്നും അതിനു ശേഷം ഈ ലോകം തന്നോടൊപ്പമുണ്ടെന്ന തോന്നൽ വന്നെന്നും വനിതക്ക് നൽകിയ അഭിമുഖത്തിൽ സേതുലക്ഷ്മി അമ്മ പറയുന്നു.
സഹപ്രവർത്തകയുടെ ദുരിതത്തിന് മുന്നിൽ കൈത്താങ്ങായി നില്ക്കാൻ മനസ് കാണിച്ച പൊന്നമ്മ ബാബു പറയുന്നതിങ്ങനെ “ഇതിനെ വലിയൊരു ഔദാര്യമെന്നോ സന്മനസോ എന്ന് പറഞ്ഞ് വലുതാക്കരുതേ. വാർത്തയാക്കാൻമാത്രം എന്തോ മഹാകാര്യം ചെയ്യുന്നുവെന്ന ഭാവവും എനിക്കില്ല, സേതു ചേച്ചി എന്റെ കൂടപ്പിറപ്പാണ്.
നാടകത്തിൽ അഭിനയിക്കുന്ന നാൾ തൊട്ടേ എനിക്കു ചേച്ചിയെ അറിയാം. അങ്ങനെയുള്ള എന്റെ ചേച്ചി, ക്യാമറയ്ക്കു മുന്നിൽ നിന്ന് കരഞ്ഞ ആനിമിഷമുണ്ടല്ലോ….അതെനിക്ക് സഹിക്കാനായില്ല. കാശ് വാരിയെറിയാനൊന്നും എനിക്കാവില്ല, എന്റെ കൂടപ്പിറപ്പിനു വേണ്ടി, അവരുടെ മകനു വേണ്ടി എനിക്കിപ്പോൾ ചെയ്യാന് കഴിയുന്നത് ഇതാണ്.
ഞാനിത് പറയുമ്പോൾ സേതുചേച്ചി എന്നോടു പറഞ്ഞത് കാശിന്റെ കണക്കാണ്. കാശ് കൊണ്ട് അളക്കാൻ വേണ്ടി മാത്രമേയുള്ളോ ചേച്ചീ നമ്മുടെ ബന്ധം എന്നാണ് ഞാൻ തിരിച്ചു ചോദിച്ചത്. കിഷോർ എന്റെ വൃക്ക സ്വീകരിക്കുന്നതിൽ എന്തെങ്കിലും കുഴപ്പുണ്ടോ എന്നെനിക്കറിയില്ല. എനിക്കു വയസൊക്കെയായില്ലേ….എല്ലാം ഒത്തുവന്നാൽ ഞാനതിന് ഒരുക്കമാണ്. ഞാനവന് വൃക്ക ധാനം ചെയ്യും. ബാക്കി കാര്യങ്ങൾ ഡോക്ടർമാരുേയും ദൈവത്തിന്റേയും കൈയ്യിൽ…
കാരുണ്യത്തിന്റെ കനിവിന്റെ ഒരുറവ ദുരിതക്കയത്തിൽ പെടുന്നവർക്ക് വേണ്ടി എവിടെയെങ്കിലും മാറ്റി വച്ചിട്ടുണ്ടാകും.. മനുഷ്യന്മാരിലും ദൈവം ഉണ്ടാകുമെന്നു പറയുന്നതെത്ര സത്യം.. നിങ്ങളുടെ മനസും ഒരുപാടു വലുതാണ് പൊന്നമ്മ ചേച്ചി. ദൈവം അനുഗ്രഹിക്കട്ടെ എന്ന് പറയുന്നില്ല.. എന്തെന്നാൽ ആ ദൈവവും നിങ്ങളും തമ്മിൽ വ്യത്യസമൊന്നുമില്ല…