Breaking News
Home / Lifestyle / പരാതിയും പരിഭവവുമില്ലാതെയുള്ള നിങ്ങളുടെ തിരിഞ്ഞു നടത്തം ഏറെ വേദനിപ്പിക്കുന്നുണ്ട് ഗൗതി

പരാതിയും പരിഭവവുമില്ലാതെയുള്ള നിങ്ങളുടെ തിരിഞ്ഞു നടത്തം ഏറെ വേദനിപ്പിക്കുന്നുണ്ട് ഗൗതി

മറ്റുള്ളവരുടെ പ്രഭയിൽ സ്വന്തം പ്രകാശം പുറത്തു കാണിക്കാനാകാതെ തളർന്നു പോയൊരു മനുഷ്യൻ, കഴിവിലും കാലിബറിലും ഒൺ ഓഫ് ദി ബെസ്റ്റ് എന്ന് വിളിക്കാമെങ്കിലും മറ്റുള്ളവരുടെ നിഴലിൽ ഒതുങ്ങി പോയൊരാൾ.. ഗൗതം ഗംഭീർ.. ഗൗതി.. ആർത്തലച്ചു വരുന്ന ബൗളിന്റെ താളത്തിനൊത്തു ബാക്ക് ആൻഡ് അക്രോസ്സ് കയറി കാലിലേക്ക് വരുന്ന പന്തിനെ തഴുകി വിടുന്ന ആ മനുഷ്യന്‍റെ മുഖം അത്രകണ്ടെന്നും നമ്മുടെ മനസ്സിൽ നിന്നു മായില്ല.

അഹങ്കാരി എന്ന വിളിപ്പേര് ബാക്കി വച്ച് പവലിയനിലേക്ക് നടക്കുമ്പോൾ മുൻകാല ക്രിക്കറ്റ് ഇതിഹാസങ്ങൾക്ക് ലഭിച്ച പോലെയൊരു ഗാർഡ് ഓഫ് ഹോണർ പോലും ആ മനുഷ്യന് ലഭിച്ചില്ല എന്നൊരു സങ്കടമുണ്ട്. ആ സങ്കടത്തിന്‍റെ ആക്കം കൂടുന്നത് 2011 വേൾഡ് കപ്പിൽ തിസാര പെരേരയുടെ ബൗളിൽ ബൗൾഡ് ആയി തിരികെ നടന്ന ഗംഭീറിന്‍റെ മുഖം ഓർത്താണ്.

97 റൺസ് ഇൻ ഏ പിച്ചർ ഓഫ് എ മാച്ച്, അവിടെ സെഞ്ചുറി എന്ന മാറ്റ് നിറഞ്ഞ ടാഗ്‌ലൈൻ ചാർത്താൻ നിൽക്കാതെ തിരിഞ്ഞു നടക്കേണ്ടി വന്നവൻ, അയാളുടെ ജീവിതം അത് പോലെ തന്നെയായിരുന്നു. പൂർത്തീകരിക്കാത്ത പോയ ഒന്ന്. പക്ഷെ ഒന്നോർത്തു നിങ്ങൾക്ക് ആശ്വസിക്കാം അഹങ്കരിക്കാം ഗൗതി നിങ്ങളവസാനമായി പാഡ് ഊരി തിരികെ നടക്കുമ്പോൾ തോളിൽ കൈയിട്ട് പൊക്കിയെടുത്തൊരു ഗാർഡ് ഓഫ് ഓണർ അദൃശ്യ സാനിധ്യം പോലെ ലക്ഷക്കണിന് ആരാധകരുടെ മനസ് നിങ്ങളോടൊപ്പം ഉണ്ടാകും.

പരാതിയും പരിഭവുമില്ലാതെ നിങ്ങളുടെ തിരിഞ്ഞു നടത്തം ഏറെ വേദനിപ്പിക്കുന്നുണ്ട് ഗൗതി. And to be frank you was the best batsman against spin on my watch line. ബിഷൻ സിംഗ് ബേദിയും, ചന്ദ്ര ശേഖറും, ഹർഭജനും, അനിൽ കുംബ്ലെയും വന്ന നാട്ടിൽ നിന്ന് ഇത്രയും മികച്ച രീതിയിൽ സ്പിന്നിനെ കളിക്കുന്ന ഒരു ബാറ്സ്മാനെ ഞാൻ കണ്ടിട്ടില്ല. Use of the feat at its best !

നേടിയ കിരീടങ്ങളും ബെസ്റ്റ് കനോക്കുകളും ഒന്നും സെലക്ടർമാർ ഓർമിക്കില്ലെങ്കിലും, ഞങ്ങൾ മറക്കില്ല ഗൗതി. 2007 T20 കപ്പിൽ ഇന്ത്യയെ കറുത്ത കുതിരകളാക്കിയത് നിങ്ങളുടെ ഊർജം കൂടെയാണ് ഗൗതി, 2011 വെർൾഡ് കപ്പ് എടുത്തുയർത്തുമ്പോളും നിങ്ങളുടെ സേവനങ്ങൾ മറക്കാൻ കഴിയില്ല. എനിക്കിനും നിങ്ങളെയോർത് അത്ഭുതം തോന്നുന്ന അസൂയ തോന്നുന്ന കാര്യം നേപ്പിയർ ടെസ്റ്റിനെ ഓർത്താണ് 436 പന്തിൽ നിന്നു നേപ്പിയർ പോലൊരു പിച്ചിൽ നങ്കൂരമിട്ടു നേടിയ 137 ഇന്ത്യയെ സമനിലയിലേക്ക് ആണ് നയിച്ചത് എങ്കിലും ഞങ്ങളുടെ മനസ്സിൽ അതൊരു വിജയം തന്നെയായിരുന്നു. അങ്ങനെ എത്രയെത്ര.

എക്സ്പ്ലോർ ചെയ്യപ്പെടാത്ത ഒരു ക്യാപ്റ്റനും അയാളിലുണ്ട്, ടീമിന് വേണ്ടി ഒഴിഞ്ഞു കൊടുക്കാനും പുറകിലേക്ക് നിൽക്കാനും മടിയില്ലാത്ത ഒരുവൻ. ധോണിയെ 20 പോലെ ഒരു ഫോർമാറ്റിൽ ദി മോസ്റ്റ് അറ്റാക്കിങ് ഫീൽഡ് സെറ്റിൽ IPLൽ ഗൗതി തളച്ചിട്ട കളിയൊക്കെ ഓർക്കുമ്പോൾ നിങ്ങളോടുള്ള ഇഷ്ടം കൂടുകയാണ് മനുഷ്യാ..

ക്രിക്കറ്റ് മൈതാനത്തു ദാർഷ്ട്യത്തോടെ പെരുമാറുന്ന ഒരു ഗൗതം ഗംഭീറിനെ മാത്രമേ നിങ്ങൾക്ക് അറിയൂ. സമ്പാദ്യത്തിലെ നല്ലൊരു പങ്കും സാമൂഹ്യ പ്രവർത്തനങ്ങൾക്ക് മാറ്റി വയ്ക്കുന്ന ഗൗതിയെ അധികമാർക്കും അറിയില്ല. ഗൗതം തുടങ്ങിയ കമ്യൂണിറ്റി കിച്ചൻ സെറ്റപ്പ് ദിനവും ഭക്ഷണം ലഭിക്കാതെ വിഷമിക്കുന്ന നിരവധി പേരെ ഊട്ടുന്നുണ്ട്.

ട്രാൻസ് ജെൻഡേഴ്സിന് വേണ്ടി ശബ്ദമുയർത്തുകയും അവരുടെ ഉന്നമനത്തിനായും പ്രവർത്തിക്കുന്ന ഗൗതിയെ കാണാനും മീഡിയാസ് അത്രകണ്ട് മിനകെട്ടിട്ടില്ല. രാജ്യത്തിന് വേണ്ടി മരിച്ച 30 പട്ടാളക്കാരുടെ കുടുംബങ്ങളെയും മക്കളെയും ആണ് അയാൾ സ്പോൺസർ ചെയ്യുന്നതെന്ന് എത്ര പേർക്ക് അറിയാം. എന്നിട്ടും അഹങ്കാരി എന്നുള്ള വിളി ബാക്കിയാണ്..

ചില ജീവിതങ്ങൾ അങ്ങനെയാണ് അവർ ലോകത്തിന്റെ സര്‍ട്ടിഫിക്കറ്റ് നേടാൻ ശ്രമിക്കാറില്ല അവരുടെ പ്രവർത്തികളെ പറ്റി ആരോടും വിളിച്ചോതുകയുമില്ല. ഇന്ന് നിങ്ങൾ വിടവാങ്ങുമ്പോൾ പലരും പറയുന്നത് കാണുന്നുണ്ട് ഗൗതി, നിങ്ങളൊരു വാഴ്ത്തപെടാത്ത ഹീറോ ആണെന്ന്, എന്നാൽ ആ പറഞ്ഞവർക്ക് തെറ്റി നിങ്ങളൊരു അൺ സങ് ഹീറോ അല്ല ഞങ്ങളുടെ മനസുകളിൽ നിങ്ങളൊരു ഹീറോ തന്നെയാണ് ഗൗതി, and you will remain for ever!!!

About Intensive Promo

Leave a Reply

Your email address will not be published.