Breaking News
Home / Lifestyle / അമ്മയെയും പെങ്ങളെയും വിൽക്കുന്ന, അവരോടൊപ്പം കിടക്കപങ്കിടാൻ സുഹൃത്തുക്കളെ ക്ഷണിക്കുന്ന മലയാളി ഫേസ്ബുക് പേജുകളും ഗ്രൂപ്പുകളും ;; ഇവിടെ നടക്കുന്നത് കേട്ടാല്‍ സംസ്കാരമുള്ള മലയാളികള്‍ ഞെട്ടും

അമ്മയെയും പെങ്ങളെയും വിൽക്കുന്ന, അവരോടൊപ്പം കിടക്കപങ്കിടാൻ സുഹൃത്തുക്കളെ ക്ഷണിക്കുന്ന മലയാളി ഫേസ്ബുക് പേജുകളും ഗ്രൂപ്പുകളും ;; ഇവിടെ നടക്കുന്നത് കേട്ടാല്‍ സംസ്കാരമുള്ള മലയാളികള്‍ ഞെട്ടും

അമ്മയെയും സ്വന്തം പെങ്ങളെയും ലൈംഗികമായി പീഡിപ്പിച്ചുവെന്ന ഒറ്റപ്പെട്ട സംഭവങ്ങൾ പലപ്പോഴായി നാം കേട്ടിട്ടുണ്ട്. ഇതൊക്കെ നമ്മുടെ നാട്ടിൽ തന്നെയാണല്ലോ സംഭവിയ്ക്കുന്നതെന്ന് ഓർത്തു എത്ര തവണ മൂക്കത്ത് വിരൽ വച്ച് നിന്ന് പോയിട്ടുണ്ട് നമ്മളൊക്കെ. അച്ഛനും അമ്മയും മക്കളും ചേച്ചിയും അനിയനും അനിയത്തിയും ചേട്ടനും തുടങ്ങിയ ബന്ധങ്ങളേക്കാൾ വലുതായി എന്താണ് ഈ ലോകത്തിലുള്ളതെന്ന് ചോദിച്ചാൽ മറ്റൊന്നുമില്ല എന്ന് പറയാത്തവർ വിരളമായിരിക്കും. ഒരു കുടുംബത്തിന്റെ അടിസ്ഥാനം തന്നെ ഈ സ്നേഹവും അതിൽ നിന്നും ആർജ്ജിച്ചെടുക്കുന്ന സന്തോഷവുമാണല്ലോ.

സോഷ്യൽ മീഡിയയിലെ അവസ്ഥ ഇതൊന്നുമല്ല ഇപ്പോൾ. അമ്മയെയും പെങ്ങളെയും വിൽക്കുന്ന, അവരോടൊപ്പം കിടക്കപങ്കിടാൻ സുഹൃത്തുക്കളെ ക്ഷണിക്കുന്ന ഫേസ്ബുക് പേജുകളും ഗ്രൂപ്പുകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു.

നല്ലനാണങ്ങൾക്കിടയിൽ കള്ളനാണയങ്ങൾക്ക് മറഞ്ഞിരിയ്ക്കാൻ അധികം പ്രയാസമൊന്നുമില്ലല്ലോ. അതുകൊണ്ട് തന്നെ ഇവയെല്ലാം ട്രോള് പേജുകളായാണ് പ്രചരിക്കുന്നത്. ഇന്ത്യയിലെ പലഭാഗത്തായുള്ളവർ വിലാസങ്ങൾ കൈമാറുകയും പരസ്പരം ബന്ധപ്പെടുകയും അനുഭവങ്ങൾ പൊതുവായി തന്നെ പങ്കുവയ്ക്കുകയും ചെയ്യുന്നത് ഇത്തരം ഗ്രൂപ്പുകളുടെയും പേജുകളുടെയും ദിനചര്യയാണ്. ഇത് കേരളത്തിലെ മാന്യന്മാരുടെ ഇടയിലും ഇപ്പോൾ ചർച്ചയായി മാറിക്കൊണ്ടിരിക്കുകയാണ്.

ഇത്തരം ഫേസ്ബുക് ഗ്രൂപ്പിലെ പോസറ്റ്‌

ഇത്തരം ഗ്രൂപ്പുകൾക്ക് നേരെ നടപടികൾ സ്വീകരിക്കാൻ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ വാർത്ത ഞങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഒരുപാട് ഫെയ്‌സ്ബുക്ക് വാട്‌സാപ്പ് ഗ്രൂപ്പുകൾ നിലവിൽ ഇത്തരം അശ്ലീല വീഡിയോ, ഫോട്ടോകൾ പ്രചരിപ്പിക്കുന്നുണ്ട്.

അമ്മമാരെയും സഹോദരികളെയും കേട്ടാലറയ്ക്കുന്ന രീതിയിൽ അശ്ലീലങ്ങൾ ചേർത്താണ് ഇത്തരം ഗ്രൂപ്പുകളിൽ പ്രചരിപ്പിക്കുന്നത്. ഇതൊരു മാനസിക രോഗത്തിൽപ്പെടുത്തിയാൽ ഈ രോഗം മൂർച്ഛിച്ചിരിക്കുന്നവരുടെ എണ്ണം വളരെ വലുതാണെന്ന് ഓരോ ലൈക്കുകളും ഷെയറുകളും കമന്റുകളും വ്യക്തമാക്കുന്നു.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *