എത്ര സുന്ദരനും ആരോഗ്യവാനുമായ പങ്കാളിയുണ്ടെങ്കിലും ചില സ്ത്രീകള്‍ വേലി ചാടിയിരിക്കും. എന്താണ് ഇതിന് പിന്നിലുള്ള മനഃശാസ്ത്രമെന്നത് അത്തരം വേലിചാട്ടക്കാര്‍ തന്നെ പറയുന്നു. പങ്കാളിയല്ലാത്ത പുരുഷന്മാരുമായി കിടപ്പറ പങ്കിടുകയെന്ന അടക്കാനാവാത്ത മോഹമാണ് പലരെയും അതിലേക്ക് നയിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
ചിലര്‍ക്ക് അവര്‍ ചെയ്യുന്നതില്‍ കുറ്റബോധം തോന്നാറുണ്ട്. മറ്റുപലര്‍ക്കും അതില്‍ തെല്ലും നാണക്കേടോ കുറ്റബോധമോ ഇല്ല. ഇതരു ശീലം പോലെ ചെയ്യുന്നവരും ഏറെയാണെന്ന് പങ്കാളികളെ പറ്റിക്കുന്ന സ്ത്രീകളുമായി സംസാരിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. വിസ്പര്‍ എന്ന വെബ്സൈറ്റാണ് കൗതുകകരമായ ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
തന്റെ ബോയ്ഫ്രണ്ടിനോട് അഗാധമായ പ്രണയമുണ്ടെങ്കിലും ഈ പറ്റിക്കല്‍ അവസാനിപ്പിക്കാന്‍ പറ്റുന്നി്ല്ലെന്ന് ഒരു യുവതി പറയുന്നു. താനതിന് അടിമപ്പെട്ടതുപോലെ തോന്നുന്നുവെന്നാണ് അവരുടെ വിലയിരുത്തല്‍. ചില കാര്യങ്ങളില്‍ കൂടുതല്‍ കൂടുതല്‍ ഹരം തേടിയാണ് ഇത്തരം യാത്രകളെന്നും അവര്‍ പറയുന്നു.
താന്‍ ചെറുപ്പമാണെന്നും ജീവിതം ആസ്വദിക്കുന്നതില്‍ യാതൊരു തെറ്റുമില്ലെന്നുമാണ് മറ്റൊരു യുവതിയുടെ അഭിപ്രായം. പങ്കാളിയല്ലാതെ മറ്റൊരാളുമായി സെക്സ് ചെയ്യുന്നതില്‍ കുറ്റബോധം തോന്നേണ്ടതില്ലെന്നും അവര്‍ പറയുന്നു. താന്‍ ഭര്‍ത്താവിനെ മിക്കവാറും വഞ്ചിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തോട് സ്നേഹമില്ല എന്നല്ല അതിനര്‍ഥമെന്ന് മറ്റൊരു യുവതി വിശദീകരിക്കുന്നു. താനാഗ്രഹിക്കുന്നതുപോലെ സെക്സ് നല്‍കാന്‍ ഭര്‍ത്താവിന് സാധിക്കാത്തതുകൊണ്ട് മറ്റൊരാളെ തേടിപ്പോകുന്നു എന്നേയുള്ളൂവെന്നും അവര്‍ പറയുന്നു.
ഒറ്റമക്കളായി വളര്‍ന്നവരാണ് ഇത്തരത്തില്‍ പങ്കാളിയെ വഞ്ചിക്കുന്നതില്‍ മുന്നിട്ടുനില്‍ക്കുന്നതെന്ന് ഒന്നിലേറെ സര്‍വേകള്‍ കണ്ടെത്തിയിട്ടുണ്ട്. സഹോദരങ്ങള്‍ക്കൊപ്പം വളര്‍ന്നവരില്‍ ബ്നധങ്ങളുടെ ഇഴയടുപ്പം കൂടുതലായിരിക്കും. ഇല്ലിസിറ്റ് എന്‍കൗണ്ടേഴ്സ് എന്ന വെബ്സൈറ്റ് നടത്തിയ സര്‍വേയില്‍, പങ്കാളിയെ വഞ്ചിച്ചുവെന്ന് തുറന്നുപറഞ്ഞവരില്‍ 34 ശതമാനവും ഒറ്റമക്കളായി വളര്‍ന്നവരാണെന്ന് കണ്ടെത്തിയിരുന്നു.