മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനുമടക്കമുള്ള താരങ്ങളെല്ലാം വാഹനങ്ങളെ സ്നേഹിക്കുന്നവരാണ്. അത്തരത്തില്‍ ആഡംരബ കാറുകള്‍ പലതും താരങ്ങള്‍ സ്വന്തമാക്കാറുണ്ട്. അടുത്തിടെയാണ് നടി നവ്യ നായര്‍ അതുപോലൊരു കാര്‍ സ്വന്തമാക്കിയത്. ഇപ്പോള്‍ അത്യാഡംബര വാഹന നിര്‍മാതാക്കളായ ബെന്റലിയുടെ ആദ്യ എസ്യുവി ബെന്റെയ്ഗ ഓടിച്ച് സുരാജ് വെഞ്ഞാറമൂട് വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുകയാണ്.
സുരാജ് തന്നെ ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട വീഡിയോയിലാണ് ഇക്കാര്യമുള്ളത്. താന്‍ ആദ്യമായിട്ടാണ് ഇത് ഡ്രൈവ് ചെയ്യുന്നതെന്ന് പറഞ്ഞ് ബെന്റയ്ഗ ഡ്രൈവ് ചെയ്യാന്‍ പോവുന്നതിന്റെ സന്തോഷവും താരം പങ്കുവെച്ചിരുന്നു. ദുബായി രജിസ്ട്രേഷനിലുള്ള ബെന്റയ്ഗയാണ് സുരാജ് ടെസ്റ്റ് ഡ്രൈവ് ചെയ്ത് നോക്കിയത്.
ലോകത്തിലെ ഏറ്റവും വേഗതയുള്ള എസ്യുവി എന്ന പേരിലാണ് ബ്രിട്ടീഷ് ആഢംബര വാഹന നിര്‍മാതാക്കളായ ബെന്റ്ലി ബെന്റയ്ഗ വിപണിയിലെത്തിക്കുന്നത്. ഈ കാറിന്റെ ആദ്യ ഉടമ ബ്രിട്ടനിലെ എലിസബത്ത് രാഞ്ജിയായിരുന്നു. ഇന്ത്യന്‍ വിലയില്‍ ബെന്റയ്ഗയ്ക്ക് നാല് കോടി മുതല്‍ 5.5 കോടി രൂപ വരെയാണ്. എന്തായാലും സുരാജും കാറുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത്.