Breaking News
Home / Lifestyle / പ്രണയിച്ചതിന് ഇങ്ങനെ തല്ലരുതേ; അറിയണം സൻസീറയുടെയും അനീഷിന്റെയും സങ്കടൽ താണ്ടിയ ജീവിതം..!!

പ്രണയിച്ചതിന് ഇങ്ങനെ തല്ലരുതേ; അറിയണം സൻസീറയുടെയും അനീഷിന്റെയും സങ്കടൽ താണ്ടിയ ജീവിതം..!!

പ്രണയിച്ചതിന്റെ പേരിൽ അച്ഛന്റെ കത്തിക്ക് ഇരയായ മലപ്പുറം സ്വദേശി ആതിരയെന്ന പെൺകുട്ടിയുടെ ദുരന്തം ഞെട്ടലോടെയാണ് കേരളം കേട്ടത്. താലിയുമായി എത്തിയ ബ്രിജേഷിന് കാണേണ്ടിവന്ന പ്രിയപ്പെട്ടവളുടെ ചേതനയറ്റ ശരീരം. കേരളത്തിൽ പുറംലോകം അറിയുന്ന ആദ്യത്തെ ദുരഭിമാനകൊലയാണ് ആതിരയുടേത്. എന്നാൽ അന്യജാതിയിലോ മതത്തിലോപ്പെട്ടയാളെ പ്രണയിച്ചതിന് കൊല്ലാക്കൊലചെയ്യപ്പെടുന്ന നിരവധിപ്പേർ നമുക്കുചുറ്റുമുണ്ട്. അത്തരമൊരു കഥയാണ് ഉടൻ പണത്തിൽ എത്തിയ സൻസീരയുടെയും ഭർത്താവ് അനീഷിന്റേതും.

കർണാടകയിൽ ജനിച്ചു വളർന്ന മലയാളിപ്പെൺകൊടിയാണ് സൻസീര. ഉപ്പയുടെയും ഉമ്മയുടെയും വീട്ടുകാർ കണ്ണൂർ സ്വദേശികളാണ്, പിന്നീടവർ കുടകിലേക്കു കുടിയേറുകയായിരുന്നു. ഹിന്ദുവായ അനീഷിനെപ്രണയിച്ചതിന്റെ പേരിൽ നേരിട്ട ക്രൂരതയുടെ അടയാളങ്ങൾ ഇന്നും സൻസീരയുടെ ശരീരത്തിലുണ്ട്.

കുടകിൽ പഠിക്കുന്നതിനിടെയാണ് അനീഷിനെ കണ്ടുമുട്ടുന്നത്. പ്രണയമാണെന്ന് പറഞ്ഞപ്പോഴൊക്കെയും വീട്ടുകാരുടെ എതിർപ്പ് ഭയന്ന് സൻസീര നരസിച്ചു. എന്നാൽ അനീഷിന്റെ പ്രണയം ഒരുപാട് നാൾ അവഗണിക്കാൻ അവൾക്കായില്ല. അവസാനം സൻസീരയും പ്രണയം തുറന്നുപറഞ്ഞു.

യൂത്ത്ഫെസ്റ്റിവൽ നടക്കുന്ന സമയം. ഒരുദിവസം അനീഷനോടൊപ്പം ബസിൽ വരുന്നതിനിടെയാണ് ഒരുകൂട്ടം ആളുകൾ അവരെ പിന്തുടർന്നു. ബസ്സിറങ്ങിയ ഉടൻ ഒരുകൂട്ടം ആളുകൾ യാതൊരുവിധപ്രോകപനവുമില്ലാതെ രണ്ടുപേരെയും തല്ലി അവശരാക്കി. വീട്ടുകാർ എത്തി തറവാടിന്റെ സൽപേര് നഷ്ടമാക്കിയവൾ എന്ന് ആരോപിച്ച് സൻസീരയെ തള്ളിപ്പറഞ്ഞു. പ്രശ്നം വഷളായി കേസിലേക്ക് കാര്യങ്ങൾ കടന്നതോടെ സൻസീരയെ വീട്ടുകാർ കണ്ണൂരിലേക്ക് മാറ്റി. എന്നാൽ ഈ കാലയളവുകൊണ്ട് മാനസികമായി തളർന്ന രണ്ടാളും പഠിത്തം ഉപേക്ഷിച്ചു.

വീട്ടുകാരോട് നാട്ടുനടപ്പനുസരിച്ച് സൻസീരയുമായുള്ള വിവാഹം നടത്തിതരണമെന്ന് അനീഷ് ആവശ്യപ്പെട്ടെങ്കിലും അവർ സമ്മതിച്ചില്ല. അനീഷിനെയല്ലാതെ മറ്റാരെയും സ്നേഹിക്കാനാവില്ലെന്ന് അറിയാവുന്നതുകൊണ്ട് ധൈര്യപൂർവ്വം ഇറങ്ങിപ്പോവുകയായിരുന്നുവെന്ന് സൻസീര പറയുന്നു. രണ്ടുപേരും പഠനം പൂർത്തിയാക്കി. ജീവിതംമെച്ചപ്പെട്ട രീതിയിലേക്ക് ആക്കാനുള്ള തത്ത്രപാടിലാണ്.

പക്ഷെ സൻസീരയ്ക്ക് ജോലിയ്ക്ക് പോകാൻ സാധിക്കില്ല. അന്നുകിട്ടിയ മർദ്ദനങ്ങളിൽ സൻസീരയുടെ നട്ടെല്ലിന് ക്ഷതമേൽപ്പിച്ചു. ഒരുപാട് ചികിൽസകൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല. സ്വന്തമായൊരു ജോലിയാണ് ഇവരുടെ സ്വപ്നം. സ്വപ്നങ്ങളുടെ ഇടയിലും പഴയവേദനകൾ ചുട്ടുപൊള്ളിക്കുന്ന വേദനകളാകുമ്പോൾ സൻസീര പറയും; ഒരു പെൺകുട്ടിയേയും പ്രണയിച്ചതിന്റെ പേരിൽ ഇങ്ങനെ തല്ലിചതയ്ക്കരുതേ. ജാതിയുടെയും മതത്തിന്റെയും പേരുപറഞ്ഞ് പ്രണയത്തെ തല്ലിക്കെടുത്തുന്നവരെ വെല്ലുവിളിക്കുന്നതാണ് സൻസീരയുടെയും അനീഷിന്റെയും ജീവിതം.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *