വിവാഹം എന്നാൽ ആർഭാടം എന്നൊരു ആശയമായി മാറി കഴിഞ്ഞു . വിവാഹത്തിന് ലക്ഷങ്ങൾ പലരീതിയിൽ പൊടിക്കുക എത്രത്തോളം ആർഭാടമായി നടത്തുക എന്നാണ് എല്ലാവരും ആലോചിക്കുന്നത് .തങ്ങളുടെ മക്കളുടെ കല്യാണം ആണ് ജീവിതത്തിൽ ഒരിക്കലേ ഉണ്ടാകൂ എന്നാകും പല മാതാപിതാക്കളും പറയുന്ന ന്യായം
ഒരുകണക്കിന് ചിന്തിച്ചാൽ അവരെ കുറ്റം പറയാനും ആകില്ല.തങ്ങളുടെ കുട്ടികളുടെ വിവാഹം എത്രത്തോളം നല്ല രീതിയിൽ നടത്താൻ മാത്രമേ മാതാപിതാക്കൾ ആഗ്രഹിക്കൂ.എന്നാൽ ഇവരിൽ നിന്നെല്ലാം വ്യത്യസ്തർ ആകുന്നു ഇന്ന് വിവാഹിതരായ പ്രശാന്തും രമ്യയും.
വിവാഹ ആർഭാടങ്ങൾ ഒഴിവാക്കി ഇരുവരും കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലേക്ക് 2 ലക്ഷം രൂപ സംഭാവന നൽകി ആണ് മറ്റുള്ളവർക്ക് പ്രചോദനമായത് .M P പ്രശാന്ത് AISF മുൻ തൃശൂർ ജില്ലാ പ്രസിഡണ്ട് ആയിരുന്നു.ഇരുവരുടെയും അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും ചടങ്ങിൽ പങ്കെടുത്തു .പ്രശാന്തിനും പ്രിയ പത്നി രമ്യയ്ക്കും ഒരായിരം വിവാഹ മംഗളങ്ങൾ നേരുന്നു.