യുവനടനും പ്രേക്ഷകരുടെ പ്രിയ താരം ഹരിശ്രീ അശോകന്റെ മകനുമായ അർജുൻ അശോകന്റെ വിവാഹം കഴിഞ്ഞു. ഇരുവർക്കും പ്രണയ സാഫല്യം കൂടിയാണത്. എട്ടു വർഷത്തോളം നീണ്ട പ്രണയമാണ് ഉടൻ വിവാഹത്തിൽ എത്തി നില്കുന്നത്. വിവാഹത്തിന് സിനിമ മേഖലയിൽ നിന്നുള്ള അർജുന്റെ അടുത്ത സുഹൃത്തുക്കളും, ബന്ധുക്കളും പങ്കെടുത്തു.
ഓർക്കുട്ട് ഒരു ഓർമ്മക്കൂട്ട് എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ അർജുൻ പിന്നീട് പറവ, ബി ടെക്ക്, എന്നി ചിത്രങ്ങളിലെ വേഷങ്ങളിലൂടെ ആണ് പ്രേക്ഷക പ്രീതി നേടിയത്. മന്ദാരം, വരത്തൻ എന്നി സിനിമകളാണ് അടുത്തിടെ റീലിസായത്.