Breaking News
Home / Lifestyle / ഇനി ഒരു ഉത്തരവ് ഉണ്ടാകും വരെ ഇവിടെ വിവാഹം പാടില്ല

ഇനി ഒരു ഉത്തരവ് ഉണ്ടാകും വരെ ഇവിടെ വിവാഹം പാടില്ല

ഉത്തര്‍പ്രദേശില്‍ വിവാഹങ്ങള്‍ക്ക് യോഗി ആദിത്യനാഥ് സര്‍ക്കാറിന്റെ വിലക്ക്. പ്രയാഗ്രാജിലാണ് ജനുവരി മുതല്‍ മാര്‍ച്ച് വരെ വിവാഹങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. മഹാകുഭമേള നടക്കുന്നത് കണക്കിലെടുത്താണ് വിവാഹങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

വിവാഹങ്ങള്‍ നടക്കുകയാണെങ്കില്‍ കുംഭമേളയ്ക്ക് എത്തുന്നവര്‍ക്ക് താമസിക്കാന്‍ സൗകര്യങ്ങള്‍ കുറയും എന്ന് ചൂണ്ടിക്കാട്ടിയാണ് വിലക്കേര്‍പ്പെടുത്താന്‍ തീരുമാനിച്ചിരിക്കുന്നത്. കുംഭസ്നാനം ആരംഭിക്കുന്നതിന്റെ തലേദിവസം മുതല്‍ സമാപിക്കുന്നതുവരെയാണ് വിലക്കേര്‍പ്പെടുത്തിക്കൊണ്ട് ഉത്തരവ് ഇറങ്ങിയിരിക്കുന്നത്. ഉത്തരവിന്റെ പകര്പ്പ് ജില്ലാ ഭരണകൂടത്തിന് കൈമാറി.

ഉത്തരവ് അനുസരിച്ച് ജില്ലാ ഭരണകൂടം എല്ലാ ഓഡിറ്റോറിയങ്ങള്‍ക്കും ഹോട്ടലുകള്‍ക്കും വിലക്ക് സംബന്ധിച്ച നിര്‍ദേശം നല്‍കി. ഗസ്റ്റ് ഹൗസുകള്‍ക്കും ഓഡിറ്റോറിയങ്ങള്‍ക്കും കാറ്ററിങ് സര്‍വ്വീസുകള്‍ക്കും മുന്‍കൂകട്ടി പണം നല്‍കി ബുക്ക് ചെയ്തവര്‍ ഇതോടെ അങ്കലാപ്പിലായി.

About Intensive Promo

Leave a Reply

Your email address will not be published.